• Logo

Allied Publications

Delhi
ന​ജ​ഫ് ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ പൂ​ജ​വ​യ്പ്പും വി​ദ്യാ​രം​ഭ​വും
Share
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ് ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ വി​ദ്യാ​രം​ഭം (എ​ഴു​ത്തി​നി​രു​ത്ത്) ഒ​ക്ടോ​ബ​ർ 5 ബു​ധ​നാ​ഴ്ച രാ​വി​ലെ 7.30 മു​ത​ൽ ആ​രം​ഭി​ക്കും. നി​ർ​മാ​ല്യ ദ​ർ​ശ​ന​ത്തി​നു ശേ​ഷം ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ​യാ​വും ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കു​ക.

ക്ഷേ​ത്ര​ത്തി​ൽ പ്ര​ത്യേ​കം ത​യ്യാ​റാ​ക്കു​ന്ന മ​ണ്ഡ​പ​ത്തി​ൽ മാ​താ​പി​താ​ക്ക​ളു​ടെ മ​ടി​യി​ലി​രു​ത്തി ആ​ദ്യാ​ക്ഷ​ര മ​ധു​രം നു​ക​രാ​നെ​ത്തു​ന്ന കു​രു​ന്നു​ക​ളു​ടെ നാ​വി​ൽ മേ​ൽ​ശാ​ന്തി സ്വ​ർ​ണാ​ക്ഷ​ര​ങ്ങ​ളാ​ൽ ഹ​രി​ശ്രീ കു​റി​ക്കും. തു​ട​ർ​ന്ന് ത​ളി​ക​യി​ലൊ​രു​ക്കു​ന്ന അ​രി​മ​ണി​യി​ൽ കു​ഞ്ഞു വി​ര​ലു​ക​ളാ​ൽ ഹ​രിഃ​ശ്രീ ഗ​ണ​പ​ത​യെ ന​മഃ എ​ന്ന് എ​ഴു​തി​ക്കു​ന്ന​തോ​ടെ ഓ​രോ​കു​ട്ടി​ക​ളു​ടെ​യും ച​ട​ങ്ങു പൂ​ർ​ണ​മാ​വും. തു​ട​ർ​ന്ന് തി​രു​ന​ട​യി​ൽ ദ​ർ​ശ​ന​വും കാ​ണി​ക്ക​യു​മ​ർ​പ്പി​ച്ചു മ​ട​ക്ക യാ​ത്ര. ഡ​ൽ​ഹി​യി​ലെ ആ​ദ്യ​ത്തെ ദേ​വീ ക്ഷേ​ത്ര​മെ​ന്ന ഖ്യാ​തി​യാ​ണ് ഭ​ക്ത​ജ​ന​ങ്ങ​ളെ ന​ജ​ഫ് ഗ​ഡി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​ത്.

ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ക്ഷേ​ത്ര​ത്തി​ൽ വൈ​കു​ന്നേ​ര​ത്തെ ദീ​പാ​രാ​ധ​ന​യ്ക്കു​ശേ​ഷം പൂ​ജ​വ​യ്പ്പ് ന​ട​ത്തും. പു​സ്ത​ക​ങ്ങ​ൾ, സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ പൂ​ജ​യ്ക്കു വ​യ്ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഒ​ക്ടോ​ബ​ർ 2 ഞാ​യ​റാ​ഴ്ച്ച വൈ​കു​ന്നേ​രം 5.30നു ​മു​ൻ​പാ​യി ക്ഷേ​ത്ര കൗ​ണ്ട​റി​ൽ എ​ത്തി​ക്കേ​ണ്ട​താ​ണ​ന്നു ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി ​കൃ​ഷ്ണ​കു​മാ​ർ അ​റി​യി​ച്ചു.

പൂ​ജ​ക​ളും വി​ദ്യാ​രം​ഭ​വും മു​ൻ​കൂ​ട്ടി ബു​ക്കു ചെ​യ്യു​വാ​ൻ 9811219540, 9289886490, 8800552070 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.