• Logo

Allied Publications

Delhi
ചി​ല്ലാ അ​യ്യ​പ്പ പൂ​ജാ സ​മി​തി​യു​ടെ മ​ണ്ഡ​ല പൂ​ജ സ​മാ​പി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: മ​യൂ​ർ വി​ഹാ​ർ ഫേ​സ് ഒ​ന്നി​ലെ ചി​ല്ലാ അ​യ്യ​പ്പ പൂ​ജാ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 27ാമ​ത് മ​ണ്ഡ​ല പൂ​ജാ മ​ഹോ​ത്സ​വം ഭ​ക്തി​സാ​ന്ദ്ര​മാ​യി സ​മാ​പി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ 5.30ന് ​യ​ദു കൃ​ഷ്‌​ണ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ മ​ഹാഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു.

സേ​തു​രാ​മ​ൻ പ​രി​ക​ർ​മി​യാ​യി​രു​ന്നു. പ്ര​ഭാ​ത പൂ​ജ​ക​ൾ​ക്ക് ശേ​ഷം സ​ന്തോ​ഷ് നാ​ര​ങ്ങാ​നം, ചി​ത്രാ വേ​ണു​ധ​ര​ൻ, അ​നീ​ഷ് ശൂ​ര​നാ​ട്, മ​നോ​ജ് കു​മാ​ർ കോ​ഴി​ക്കോ​ട്, കീ​ർ​ത്ത​നാ നാ​യ​ർ, അ​ക്ഷ​യ അ​നീ​ഷ് തു​ട​ങ്ങി​യ​വ​ർ ചി​ല്ലാ അ​യ്യ​പ്പ പൂ​ജാ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭ​ക്തി ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

വേ​ണു​ഗോ​പാ​ൽ ത​ബ​ല​യി​ലും പ്ര​കാ​ശ് മൃ​ദം​ഗ​ത്തി​ലും ഭ​ക്തി​ഗാ​ന​ങ്ങ​ൾ​ക്ക് അ​ക​മ്പ​ടി​യാ​യി. ഉ​ച്ച​യ്ക്ക് ന​ട​ന്ന അ​ന്ന​ദാ​ന​ത്തി​ൽ ആ​യി​ര​ത്തി​ല​ധി​കം ഭ​ക്ത ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.



വൈ​കു​ന്നേ​രം ഉ​ത്ത​ര ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ലെ അ​യ്യ​പ്പ​ൻ കോ​വി​ലി​ൽ നി​ന്നും താ​ല​പ്പൊ​ലി​യു​ടെ​യും വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ അ​യ്യ​പ്പ സ്വാ​മി​യു​ടെ ഛായാ ​ചി​ത്ര​വു​മാ​യി ആ​രം​ഭി​ച്ച എ​ഴു​ന്ന​ള്ള​ത്ത് പോ​ക്ക​റ്റ് വൺ മെ​ട്രോ സ്റ്റേ​ഷ​ൻ, ഹി​മ്മ​ത്ത് പു​രി, ത്രി​ലോ​ക് പു​രി എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് 7.15ന് ​പൂ​ജാ സ​ന്നി​ധി​യി​ലെ​ത്തി.

തു​ട​ർ​ന്നു ന​ട​ന്ന മ​ഹാ​ദീ​പാ​രാ​ധ​ന​യും ദീ​പ​ക്കാ​ഴ്ച​യും പൂ​ജാ സ​ന്നി​ധി​യി​ലെ​ത്തി​യ ജ​ന​ഹൃ​ദ​യ​ങ്ങ​ളെ ഭ​ക്തി​സാ​ന്ദ്ര​മാ​ക്കി. ചി​ല്ലാ അ​യ്യ​പ്പ പൂ​ജാ സ​മി​തി പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ബാ​ബു, വൈ​സ് പ്ര​സി​ഡന്‍റ് മ​നോ​ജ് കു​മാ​ർ, സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കു​മാ​ർ, ജോ​യി​ന്‍റ സെ​ക്ര​ട്ട​റി സ​ന​ഭീം​റാ​വു, ട്ര​ഷ​റ​ർ വേ​ണു​ഗോ​പാ​ൽ ത​ട്ട​യി​ൽ തു​ട​ങ്ങി​യ​വ​ർ മ​ണ്ഡ​ല മ​ഹോ​ത്സ​വ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

7.30 മു​ത​ൽ അ​ജി​ത് കു​മാ​ർ ന​യി​ച്ച ശ്രീ​പ​രാ​ശ​ക്തി ഭ​ജ​ന മ​ണ്ഡ​ലി ന​ട്ടാ​ശേ​രി, കോ​ട്ട​യം അ​വ​ത​രി​പ്പി​ച്ച നാ​മ​ല​യ ജ​പ​ഘോ​ഷം മ​ണ്ഡ​ല മ​ഹോ​ത്സ​വ​ത്തെ ഭ​ക്തി സാ​ന്ദ്ര​മാ​ക്കി. പത്തിന് ഹ​രി​വ​രാ​സ​നം, തു​ട​ർ​ന്ന് പ്ര​സാ​ദ വി​ത​ര​ണ​ത്തി​നു​ശേ​ഷം ല​ഘു​ഭ​ക്ഷ​ണ​ത്തോ​ടെ മ​ണ്ഡ​ല മ​ഹോ​ത്സ​വം സ​മാ​പി​ച്ചു.

അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷവും മാതൃ ദിനാഘോഷവും സംഘടിപ്പിച്ചു.
ന്യൂ​ഡ​ൽ​ഹി: ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യി​ൽ അ​ന്താ​രാ​ഷ്ട്ര നേ​ഴ്സ​സ് ദി​നാ​ഘോ​ഷ​വും മാ​തൃ ദി​നാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു.
പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ തോ​റ്റു; ഡ​ൽ​ഹി​യി​ൽ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ തോ​റ്റ​തി​ൽ മ​നം​നൊ​ന്ത് വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി.
സ്വീ​ക​ര​ണം ന​ൽ​കി.
ന്യൂ​ഡ​ൽ​ഹി: കൈ​ര​ളി വെ​ൽ​ഫെ​യ​ർ & ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി പോ​ലീ​സി​ൽ നി​ന്നും വി​ര​മി​ച്ച മ​ല​യാ​ളി പോ​ലീ​സ് ഉ​ദ്യ​ഗ​സ്ഥ
ഡി​എം​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ യോ​ഗ, ധ്യാ​ന ക്ലാ​സു​ക​ൾ ബു​ധ​നാ​ഴ്ച മു​ത​ൽ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ർ​ട്ട് ഓ​ഫ് ലി​വിം​ഗ് ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ യോ​ഗ, ധ്യാ​ന ക്
ദി​യ എ​ൽ​സ വ​ർ​ഗീ​സ് ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​രു​മേ​ലി തു​ലാ​പ്പ​ള്ളി തൂ​മ്പു​ങ്ക​ൽ ദി​യ എ​ൽ​സ വ​ർ​ഗീ​സ്(19) ഡ​ൽ​ഹി​യി​ലെ മെ​ഹ്റൗ​ളി​യി​ൽ അ​ന്ത​രി​ച്ചു.