• Logo

Allied Publications

Delhi
ചി​ല്ലാ അ​യ്യ​പ്പ പൂ​ജാ സ​മി​തി​യു​ടെ മ​ണ്ഡ​ല​പൂ​ജാ മ​ഹോ​ത്സ​വം ശ​നി​യാ​ഴ്ച
Share
ന്യൂ​ഡ​ൽ​ഹി: ചി​ല്ലാ അ​യ്യ​പ്പ പൂ​ജാ സ​മി​തി​യു​ടെ 26ാമ​ത് മ​ണ്ഡ​ല​പൂ​ജാ മ​ഹോ​ത്സ​വം ഡി​സം​ബ​ർ 17 ശ​നി​യാ​ഴ്ച രാ​വി​ലെ 5.30ന് ​മ​ഹാ ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ചി​ല്ലാ ഡി​ഡി​എ ഫ്ളാ​റ്റ്സി​ലെ പൂ​ജാ പാ​ർ​ക്കി​ൽ നി​ർ​മി​ക്കു​ന്ന താ​ൽ​ക്കാ​ലി​ക ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ അ​ര​ങ്ങേ​റും.

രാ​വി​ലെ 7ന്് ​പ്ര​ഭാ​ത പൂ​ജ​ക​ൾ, 9.30ന് ​ചി​ല്ലാ അ​യ്യ​പ്പ പൂ​ജാ സ​മി​തി അ​വ​ത​രി​പ്പി​ക്കു​ന്ന ഭ​ജ​ന, തു​ട​ർ​ന്ന് ഉ​ച്ച​പൂ​ജ, 12.30ന് ​ശാ​സ്താ പ്രീ​തി. പൂ​ജാ​ദി​ക​ൾ​ക്ക് അ​ഭി​റാം ന​ന്പൂ​തി​രി മു​ഖ്യ കാ​ർ​മ്മി​ക​നും സേ​തു​രാ​മ​ൻ തി​രു​മേ​നി പാ​രി​ക​ർ​മ്മി​യു​മാ​കും.

വൈ​കു​ന്നേ​രം 5.30ന് ​ശ്രീ​ഉ​ത്ത​ര ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൽ നി​ന്നും താ​ണ്ഡ​വം ക​ലാ​സ​മി​തി ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ചെ​ണ്ട​മേ​ള​ത്തി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ അ​യ്യ​പ്പ സ്വാ​മി​യു​ടെ അ​ല​ങ്ക​രി​ച്ച ഛായാ​ചി​ത്ര​വും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള എ​ഴു​ന്നെ​ള്ള​ത്ത് ആ​രം​ഭി​ക്കും. പൂ​ത്താ​ല​മേ​ന്തി​യ ബാ​ലി​ക​മാ​രും നാ​രീ​ജ​ന​ങ്ങ​ളും ശ​ര​ണ​മ​ന്ത്ര ഘോ​ഷ​ങ്ങ​ളും ഭ​ക്തി​സാ​ന്ദ്ര​മാ​ക്കു​ന്ന താ​ല​പ്പൊ​ലി എ​ഴു​ന്ന​ള്ള​ത്ത് 7ന് ​പൂ​ജാ സ​ന്നി​ധി​യി​ൽ എ​ത്തി​ച്ചേ​രും. തു​ട​ർ​ന്ന് മ​ഹാ​ദീ​പാ​രാ​ധ​ന, ദീ​പ​ക്കാ​ഴ്ച.

7.30ന് ​വി​നോ​ദ് കു​മാ​ർ ക​ണ്ണൂ​ർ ന​യി​ക്കു​ന്ന ശ​ര​ണ​ധ്വ​നി, ദ്വാ​ര​ക അ​വ​ത​രി​പ്പി​ക്കു​ന്ന ഭ​ജ​ന, 9:30ന് ​ഹ​രി​വ​രാ​സ​നം തു​ട​ർ​ന്ന് പ്ര​സാ​ദ വി​ത​ര​ണ​വും ല​ഘു ഭ​ക്ഷ​ണ​വും ഉ​ണ്ടാ​വും.

1198 ധ​നു 01 (ഡി​സം​ബ​ർ 16) വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30 മു​ത​ൽ മ​ല​യാ​ള മാ​സ​ത്തി​ലെ എ​ല്ലാ ഒ​ന്നാം തീ​യ​തി​ക​ളി​ലും ന​ട​ത്തി​വ​രു​ന്ന പ്ര​തി​മാ​സ അ​യ്യ​പ്പ പൂ​ജ​യും അ​ര​ങ്ങേ​റും. നാ​മ സ​ങ്കീ​ർ​ത്ത​ന​വും അ​ന്ന​ദാ​ന​വും അ​ന്നേ ദി​വ​സ​വും ഉ​ണ്ടാ​വും.

മ​ണ്ഡ​ല പൂ​ജാ മ​ഹോ​ത്സ​വ​ത്തി​ന് ചി​ല്ലാ അ​യ്യ​പ്പ പൂ​ജാ സ​മി​തി പ്ര​സി​ഡ​ന്‍റ് കെ.​ടി. ച​ന്ദ്ര​ബാ​ബു, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​പി. മ​നോ​ജ് കു​മാ​ർ, സെ​ക്ര​ട്ട​റി സ​ന്തോ​ഷ് നാ​ര​ങ്ങാ​നം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​സ്ബി. റാ​വു, ട്ര​ഷ​റ​ർ വേ​ണു​ഗോ​പാ​ൽ ത​ട്ട​യി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.