• Logo

Allied Publications

Delhi
ഡ​ൽ​ഹി ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യു​ടെ പ്ര​തി​മാ​സ ച​ട​ങ്ങി​ൽ പ്ര​ഫ. എ​സ്. ലേ​ഖാ ത​ങ്ക​ച്ചി​യെ ആ​ദ​രി​ച്ചു
Share
ന്യു​ഡ​ൽ​ഹി: ഡ​ൽ​ഹി ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന പ്ര​തി​മാ​സ പ​രി​പാ​ടി​യി​ൽ തി​രു​വ​ന​ന്ത​പു​രം സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ളേ​ജി​ൽ നൃ​ത്ത വി​ഭാ​ഗം മേ​ധാ​വി​യാ​യി​രു​ന്ന പ്ര​ഫ. എ​സ്. ലേ​ഖാ ത​ങ്ക​ച്ചി​യെ ആ​ദ​രി​ച്ചു.

കേ​ന്ദ്ര​യു​ടെ ദ്വാ​ര​ക​യി​ലു​ള്ള ആ​ത്മീ​യ​സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ലാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ്ജി.​ജി. ശി​വ​ശ​ങ്ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സാം​സ്കാ​രി​ക സ​മ്മേ​ള​നം അ​ര​ങ്ങേ​റി​യ​ത്. സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഫ. ലേ​ഖാ ത​ങ്ക​ച്ചി​യെ പൊ​ന്നാ​ട അ​ണി​യി​ച്ചാ​ദ​രി​ച്ചു. ചേ​ർ​ത്ത​ല​യി​ലെ ത​ന്‍റെ കു​ടും​ബ വീ​ട്ടി​ൽ ശ്രീ​നാ​യ​ര​യ​ണ ഗു​രു​ദേ​വ​ൻ എ​ത്തി​യ​തും കൈ​ക്കു​ഞ്ഞാ​യി​രു​ന്ന ത​ന്‍റെ അ​മ്മ​യ്ക്ക് ശാ​ര​ദ എ​ന്ന് നാ​മ​ക​ര​ണം ന​ട​ത്തി​യ​തും കേ​ര​ള ന​ട​നം, സി​ല​ബ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ഠി​പ്പി​ക്കു​ന്ന​തി​നും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും താ​ൻ ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ളും ദൈ​വ​ദ​ശ​ക​ത്തെ ആ​സ്പ​ദ​മാ​ക്കി കേ​ര​ള ന​ട​നം ചി​ട്ട​പ്പെ​ടു​ത്തി​യ​തു​മൊ​ക്കെ അ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കു​വ​ച്ചു.

കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. ജ​യ​ദേ​വ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ജ​യ​പ്ര​കാ​ശ്, ദി​ലീ​പ്, അം​ബി​കാ വി​നു​ദാ​സ്, സ​തി സു​നി​ൽ, എ​കെ പീ​താം​ബ​ര​ൻ, വി​ശ്വം​ഭ​ര​ൻ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ളും ട്ര​ഷ​റ​ർ കെ. ​സു​ന്ദ​രേ​ശ​ൻ കൃ​ത​ജ്ഞ​ത​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് പ്ര​സാ​ദ വി​ത​ര​ണ​വും അ​ന്ന​ദാ​ന​വും ഉ​ണ്ടാ​യി​രു​ന്നു.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.