• Logo

Allied Publications

Delhi
കേന്ദ്ര ആരോഗ്യ സഹമന്ത്രിക്ക് നിവേദനം നൽകി
Share
ന്യൂഡൽഹി: മഹിളാമോർച്ച ദേശീയ സെക്രട്ടറിയും കൊച്ചിൻ മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിലർ പത്മജ എസ് മേനോൻ കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ.ഭാരതീ പവാറിനെ സന്ദർശിച്ച് പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് പദ്ധതി കേരളത്തിൽ പൂർണമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി.

കേരളത്തിലെ പല സർക്കാർ ആശുപത്രികളിലും ആയുഷ്മാൻ ഭാരത് ബോർഡ് വയ്ക്കാതെ കേരള സർക്കാരിന്‍റെ പദ്ധതി ആണെന്ന ഭാവേനയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് എന്ന് അവർ ബോധിപ്പിച്ചു. ജില്ല ജനൽ ആശുപത്രികളിൽ ഒരു കോമൺ ഇൻഷുറൻസ് ഡെസ്ക് ആയിട്ടാണ് കേന്ദ്ര സർക്കാരിന്‍റെ ഏറ്റവും വലിയ സാമൂഹ്യ ക്ഷേമ പദ്ധതിയായ ആയുഷ്മാൻ ഭാരത് പ്രവർത്തിക്കുന്നത്. ഇത് കൂടുതൽ സുതാര്യമാക്കുവാനും , കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുവാനും വേണ്ട നടപടികൾ എടുക്കണമെന്ന് അവർ അഭ്യർത്ഥിച്ചു.

അതോടൊപ്പം തന്നെ എല്ലാ ആശുപത്രികളെയും ഈ പദ്ധതിയുടെ പരിധിയിൽ വരുന്ന വിധം രജിസ്റ്റർ ചെയ്യിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കാര്യങ്ങൾ വിശദമായി പഠിച്ച ശേഷം വേണ്ട നടപടി എടുക്കാമെന്ന് മന്ത്രി ഉറപ്പു നൽകി. .

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.