• Logo

Allied Publications

Delhi
ഡ​ൽ​ഹി മ​ല​യാ​ളി​ അ​സോ​സി​യേ​ഷന്‍റെ വ​നി​താ ദി​നാ​ഘോ​ഷ​ങ്ങ​ൾ അ​വി​സ്‌​മ​ര​ണീ​യ​മാ​യി
Share
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​നി​താ ദി​നം ആ​ഘോ​ഷി​ച്ചു. ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ മാ​ർ​ച്ച് 8 വൈ​കു​ന്നേ​രം ആറിന്ച ​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു.

ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ നാ​ഷ​ണ​ൽ ലോ ​യൂ​ണി​വേ​ഴ്‌​സി​റ്റി, ഡ​ൽ​ഹി അ​സോ​സി​യേ​റ്റ് പ്രഫ. ഡോ. ​സോ​ഫി കെ .ജെ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ജോ​യി​ന്‍റ് ഇ​ന്റെ​ർ​ണ​ൽ ഓ​ഡി​റ്റ​ർ ലീ​നാ ര​മ​ണ​ൻ ആ​ശം​സ​ക​ളും പ്രോ​ഗ്രാം ക​ൺ​വീ​ന​റും കേ​ന്ദ്ര​ക​മ്മി​റ്റി നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​വു​മാ​യ സു​ജാ രാ​ജേ​ന്ദ്ര​ൻ കൃ​ത​ജ്ഞ​ത​യും പ​റ​ഞ്ഞു.

വ​നി​താ ദി​നാ​ദോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ക്ക് മു​റി​ക്കു​ക​യും തു​ട​ർ​ന്ന് ഡി​എം​എ​യു​ടെ ഏ​രി​യ​ക​ൾ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. ജ​ന​ക് പു​രി അ​വ​ത​രി​പ്പി​ച്ച രം​ഗ പൂ​ജ​യോ​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു. വി​ന​യ് ന​ഗ​ർ കി​ദ്വാ​യ് ന​ഗ​റി​ന്റെ പാ​ശ്ചാ​ത്യ നൃ​ത്തം, ആ​ർ കെ ​പു​ര​വും ദ്വാ​ര​ക​യും ന​ട​ത്തി​യ നാ​ട​ൻ​പാ​ട്ടു​ക​ൾ, വ​സു​ന്ധ​രാ എ​ൻ​ക്ലേ​വ് അ​വ​ത​രി​പ്പി​ച്ച 'ഗ​ർ​ഭ പ​ത്ര​ത്തി​ന്റെ നോ​വ്' എ​ന്ന നൃ​ത്ത ശി​ൽ​പ്പം, ദി​ൽ​ഷാ​ദ് കോ​ള​നി വ​നി​താ വി​ഭാ​ഗ​ത്തി​ന്റെ 'ഒ​രു നാ​ടോ​ടി നൃ​ത്ത​ത്തി​ന്‍റെ ഉ​ത്ഭ​വം' എ​ന്ന സ്‌​കി​റ്റ്, അം​ബേ​ദ്‌​ക​ർ ന​ഗ​ർ പു​ഷ്പ് വി​ഹാ​ർ അ​വ​ത​രി​പ്പി​ച്ച സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, വി​വി​ധ ഏ​രി​യ​ക​ളി​ലെ വ​നി​താ വി​ഭാ​ഗ​ങ്ങ​ൾ സം​യു​ക്ത​മാ​യി അ​വ​ത​രി​പ്പി​ച്ച 'ദേ​വീ വ​ന്ദ​നം' എ​ന്നി​വ വ​നി​താ ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ മി​ഴി​വു​റ്റ​താ​ക്കി.

പ​രി​പാ​ടി​ക​ളു​ടെ അ​വ​താ​ര​ക​ർ പി ​എ​ൻ ഷാ​ജി​യും റി​തു രാ​ജ​നു​മാ​യി​രു​ന്നു. അ​ത്താ​ഴ വി​രു​ന്നി​നു ശേ​ഷ​മാ​ണ് പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ച​ത്.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.