• Logo

Allied Publications

Delhi
പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​രം രാ​ജ്യ​ത്തി​ന് സ​മ​ർ​പ്പി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​രം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തി​ന് സ​മ​ർ​പ്പി​ച്ചു. രാ​വി​ലെ ഏ​ഴ​ര​യോ​ടെ, പ​ഴ​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തിലെ ഗാ​ന്ധി​പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

തു​ട​ർ​ന്ന്, പു​രോ​ഹി​ത​ഗ​ണ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കി ജ​ന​പ്ര​തി​നി​ധി​ക​ൾ പി​ൻ​നി​ര​യി​ലേ​ക്ക് മാ​റ്റ​പ്പെ​ട്ട പ്ര​ത്യേ​ക വേ​ദി​യി​ലെ പൂ​ജാ​ക​ർ​മ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ചെ​ങ്കോ​ൽ പ്ര​ധാ​ന​മ​ന്ത്രി ഏ​റ്റു​വാ​ങ്ങി.

ജ​ന​പ്ര​തി​നി​ധി​സ​ഭ​യി​ലേ​ക്ക് പൂ​ജാ​രി​സം​ഘ​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ പ്ര​വേ​ശി​ച്ച മോ​ദി​യും ലോ​ക്സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ല​യും സ​ഭ​യ്ക്കു​ള്ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന വി​ള​ക്കി​ന് തി​രി​തെ​ളി​ച്ചു. അ​തി​ന് മു​മ്പാ​യി തി​രു​വാ​ടും​തു​റൈ അ​ധീ​നം ന​ൽ​കി​യ ചെ​ങ്കോ​ൽ മോ​ദി സ്പീ​ക്ക​റു​ടെ ചേം​ബ​റി​ന് സ​മീ​പം സ്ഥാ​പി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് പാ​ർ​ല​മെ​ന്‍റി​ന് പു​റ​ത്തു​ള്ള പ്ര​ത്യേ​ക വേ​ദി​യി​ലേ​ക്ക് മ​ട​ങ്ങി​യ മോ​ദി, മ​ന്ദി​ര​ത്തി​ന്‍റെ നി​ർ​മാ​ണ​പ്ര​വ​ർ​ത്തി​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ച്ചു.

ര​ണ്ടാം ഘ​ട്ട ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി, 11.30ന് ​ഉ​ദ്ഘാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് വി​ശി​ഷ്‌​ടാ​തി​ഥി​ക​ളും പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി​യും പാ​ർ​ല​മെ​ന്‍റി​ൽ എ​ത്തി​ച്ചേ​രും. ദേ​ശീ​യ​ഗാ​ന​ത്തി​നു പി​ന്നാ​ലെ രാ​ജ്യ​സ​ഭ ഉ​പാ​ധ്യ​ക്ഷ​ൻ ഹ​രി​വം​ശ് റാ​യ് പാ​ർ​ല​മെ​ന്‍റി​ൽ പ്ര​സം​ഗി​ക്കും.

തു​ട​ർ​ന്ന് രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​ന്‍റെ​യും ഉ​പ​രാ​ഷ്‌​ട്ര​പ​തി ജ​യ്ദീ​പ് ധ​ൻ​ക​റി​ന്‍റെ​യും സ​ന്ദേ​ശ​ങ്ങ​ളും ഉ​പാ​ധ്യ​ക്ഷ​ൻ പാ​ർ​ല​മെ​ന്‍റി​ൽ പ​ങ്കു​വ​യ്ക്കും. ലോ​ക്സ​ഭാ സ്പീ​ക്ക​റു​ടെ പ്ര​സം​ഗ​ത്തി​നു പി​ന്നാ​ലെ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75ാം വാ​ർ​ഷി​ക​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചു​ള്ള 75 രൂ​പ നാ​ണ​യം പ്ര​ധാ​ന​മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്യും.

നാ​ണ​യ പ്ര​കാ​ശ​ന​ത്തി​നു പി​ന്നാ​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നി​നു​ശേ​ഷ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സം​ഗം. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ കാ​ര്യ​പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​ക്കും.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.