• Logo

Allied Publications

Delhi
ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ "ഓ​ണം പൊ​ന്നോ​ണം' ഓ​ഗ​സ്റ്റ് 27ന്
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ "ഓ​ണം പൊ​ന്നോ​ണം' ഓ​ഗ​സ്റ്റ് 27ന് ​നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ലെ വെ​യ്റ്റ് ലി​ഫ്റ്റിം​ഗ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ 12 വ​രെയാണ് പൂ​ക്ക​ള മ​ത്സ​രം. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് യ​ഥാ​ക്ര​മം 20,001, 15,001, 10,001 രൂ​പ എ​ന്നി​ങ്ങ​നെ സ​മ്മാ​ന​മാ​യി ല​ഭി​ക്കും. പ​ങ്കെ​ടു​ക്കു​ന്ന മ​റ്റു ടീ​മു​ക​ൾ​ക്ക് സ​മാ​ശ്വാ​സ സ​മ്മാ​ന​മാ​യി 2,500 രൂ​പ വീ​തം ന​ൽ​കും.

വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ലാ​ണ് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഡി​എം​എ ഏ​രി​യ​ക​ൾ​ക്ക് ജൂ​ലെെ 20 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.

വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ.​ര​ഘു​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​നം, 12ാം ക്ലാ​സി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ ഡി​എം​എ അം​ഗ​ങ്ങ​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന മൂ​ന്ന് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഡി​എം​എ സ​ലി​ൽ ശി​വ​ദാ​സ് അ​ക്കാ​ഡ​മി​ക് എ​ക്‌​സ​ല​ൻ​സ് അ​വാ​ർ​ഡ് വി​ത​ര​ണം,

പൂ​ക്ക​ള മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന ദാ​നം, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്ക​ൽ, എ​ട്ടാം ല​ക്കം ഡി​എം​എ ത്രൈ​മാ​സി​ക ഓ​ണം വി​ശേ​ഷാ​ൽ പ​തി​പ്പി​ന്‍റെ പ്ര​കാ​ശ​നം എ​ന്നി​വ ന​ട​ക്കും.

ഡി​എം​എ​യു​ടെ വി​വി​ധ ഏ​രി​യ​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളു​ടെ വ​ർ​ണ വി​സ്‌​മ​യ​വും അ​ര​ങ്ങേ​റും.

ഓ​ണാ​ഘോ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന തി​രു​വാ​തി​ര ക​ളി മ​ത്സ​രം ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്‌​കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ ഓ​ഗ​സ്റ്റ് 20 ഞാ​യ​റാ​ഴ്ച വെെ​കു​ന്നേ​രം നാ​ല് മു​ത​ൽ അ​ര​ങ്ങേ​റും.

ഒ​ന്നാം സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​രാ​കു​ന്ന ടീ​മി​ന് 15,000 രൂ​പ​യും നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ൽ പ്ര​സ്തു​ത പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​വാ​നു​ള്ള അ​വ​സ​ര​വും ല​ഭി​ക്കും.

ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ർ​ക്ക് യ​ഥാ​ക്ര​മം 10,000, 7,500 രൂ​പ​യും സ​മ്മാ​ന​മാ​യി ല​ഭി​ക്കും. പ​ങ്കെ​ടു​ക്കു​ന്ന ഡി​എം​എ​യു​ടെ ഏ​രി​യ ടീ​മു​ക​ൾ ജൂ​ലെെ 20ന് ​മു​മ്പാ​യി പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ, ക​ൾ​ച്ച​റ​ൽ ക​ൺ​വീ​ന​റാ​യി പ​ശ്ചിം വി​ഹാ​ർ ഏ​രി​യ സെ​ക്ര​ട്ട​റി ജെ. ​സോ​മ​നാ​ഥ​ൻ, പൂ​ക്ക​ള മ​ത്സ​രം ക​ൺ​വീ​ന​റാ​യി കേ​ന്ദ്ര ക​മ്മി​റ്റി ജോ​യി​ന്‍റ് ട്ര​ഷ​റ​ർ പി​എ​ൻ ഷാ​ജി,

കൂ​ടാ​തെ 27 ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ​യും ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ സു​ഖ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​താ​യി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 9818750868, 9810791770.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.