• Logo

Allied Publications

Delhi
ഡ​ൽ​ഹി​യി​ലെ വൈ​ദ്യു​തി​ന​യ​വും സ​ബ്‌​സി​ഡി​യും കേ​ര​ള​ത്തി​ന് മാ​തൃ​ക: എ​എ​പി നേ​താവ് ജാ​സ്മി​ൻ ഷാ
Share
കൊച്ചി: ഡ​ൽ​ഹി​യി​ലെ എ​എ​പി സ​ർ​ക്കാ​ർ ശാ​സ്ത്രീ​യ​മാ​യി ന​ട​പ്പാ​ക്കി​യ വൈ​ദ്യു​തി സ​ബ്‌​സി​ഡി പ​ദ്ധ​തി കേ​ര​ള​ത്തി​ലും പ്ര​വ​ർ​ത്തി​ക​മാ​ണെ​ന്ന് ഡ​ൽ​ഹി ഡ​യ​ലോ​ഗ് ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് ക​മ്മീ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​നും ആം ആദ്മി പാർട്ടി നേ​താ​വു​മാ​യ ജാ​സ്മി​ൻ ഷാ.

​വൈ​ദ്യു​തി താ​രി​ഫ് പ​രി​ഷ്കാ​ര​ങ്ങ​ളെ കു​റി​ച്ച് കേ​ര​ള ഡ​യ​ലോ​ഗ്സ് എ​റ​ണാ​കു​ള​ത്ത് ന​ട​ത്തി​യ ദേ​ശി​യ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്ത്‌ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു കൊ​ളം​ബി​യ യു​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്നു​ള്ള അ​ന്താ​രാ​ഷ്ട്ര പ​ബ്ലി​ക് പോ​ളി​സി വി​ദ​ഗ്ദ​ൻ കൂ​ടി​യാ​യ ജാ​സ്മി​ൻ ഷാ.

​അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ൾ നേ​തൃ​ത്വം ന​ൽ​കു​ന്ന എ​എ​പി സ​ർ​ക്കാ​ർ കൃ​ത്യ​മാ​യ പ​ഠ​ന​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​യ വൈ​ദ്യു​തി സ​ബ്‌​സി​ഡി​യു​ടെ പ്ര​യോ​ജ​നം ഡ​ൽ​ഹി​യി​ലെ 80 ശ​ത​മാ​ന​ത്തോ​ളം ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ക്കു​ന്നു.

ആ​ദ്യ​ത്തെ 200 യു​ണി​റ്റ് വൈ​ദ്യു​തി പൂ​ർ​ണ സൗ​ജ​ന്യ​മാ​യും തു​ട​ർ​ന്നു​ള്ള 200 യൂ​ണി​റ്റ് പ​കു​തി വി​ല​യ്ക്കു​മാ​ണ് ഡ​ൽ​ഹി​യി​ലെ ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ക്കു​ന്ന​ത്. ഈ ​പ​ദ്ധ​തി​യു​ടെ ഗു​ണ​കാം​ക്ഷി​ക​ളാ​കു​ന്ന​തി​നു​വേ​ണ്ടി ജ​ന​ങ്ങ​ൾ വൈ​ദ്യു​തി​യു​ടെ അ​നാ​വ​ശ്യ ഉ​പ​ഭോ​ഗം ഒ​ഴി​വാ​ക്കി.

അ​തോ​ടൊ​പ്പം ഗ​ണ്യ​മാ​യി പ്ര​സ​ര​ണ​ന​ഷ്ടം കു​റ​യ്ക്കു​ക​യും വ്യാ​പ​ക​മാ​യി​രു​ന്ന വൈ​ദു​തി മോ​ഷ​ണം ത​ട​യു​ക​യും വ​ൻ​കി​ട കു​ടി​ശി​ക​ക​ൾ തി​രി​ച്ചു​പി​ടി​ക്കു​ക​യും ഈ ​മേ​ഖ​ല​യി​ലെ അ​ഴി​മ​തി ഇ​ല്ലാ​താ​ക്കു​ക​യും ചെ​യ്ത​തോ​ടെ ഡ​ൽ​ഹി​യി​ലെ വൈ​ദ്യു​തി വി​ത​ര​ണം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യി. അ​തോ​ടെ ഡ​ൽ​ഹി​യി​ൽ പ​തി​വാ​യി​രു​ന്ന പ​വ​ർ ക​ട്ട് ഒ​ഴി​വാ​യ​താ​യും ജാ​സ്മി​ൻ ഷാ ​വ്യ​ക്ത​മാ​ക്കി.

ഒ​രു യൂ​ണി​റ്റ് വൈ​ദ്യു​തി പോ​ലും സ്വ​ന്ത​മാ​യി ഉ​ത്പാ​ദി​പ്പി​ക്കാ​ത്ത ഡ​ൽ​ഹി​യി​ൽ 200 യൂ​ണി​റ്റ് വ​രെ വൈ​ദ്യു​തി സൗ​ജ​ന്യ​മാ​യി ന​ല്കാ​ൻ ക​ഴി​യു​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി​ര​ഹി​ത സ​ദ്ഭ​ര​ണ​ത്തി​ന്‍റെ​യും ജ​ന​ക്ഷേ​മ​ന​യ​പ​രി​പാ​ടി​ക​ളു​ടെ​യും നേ​ർ​സാ​ക്ഷ്യം കൂ​ടി​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2013 മു​ത​ൽ ഡ​ൽ​ഹി സ​ർ​ക്കാ​രി​ന്‍റെ ജ​ന​പ്രി​യ ന​യ​പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച ഡ​ൽ​ഹി ഡ​യ​ലോ​ഗ് എ​ന്ന തി​ങ്ക് ടാ​ങ്കി​ന്‍റെ മാ​തൃ​ക​യി​ലാ​ണ് കേ​ര​ള ഡ​യ​ലോ​ഗ്സും രൂ​പം കൊ​ണ്ടി​രി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​മാ​യും ന​യ​രൂ​പീ​ക​ര​ണ​രം​ഗ​ത്തെ വി​ദ​ഗ്ദ​രു​മാ​യും സം​വ​ദി​ച്ചു ജ​ന​ക്ഷേ​മ​പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ന്ന​തി​ൽ പ​ങ്കാ​ളി​യാ​വു​ക എ​ന്ന​താ​ണ് കേ​ര​ള ഡ​യ​ലോ​ഗ്സി​ന്‍റെ പ്ര​ധാ​ന ഉ​ദ്ദേ​ശം. ഈ ​സം​ര​ഭ​ത്തി​ലെ ആ​ദ്യ​ചു​വ​ടു​വ​യ്പാ​ണ് വൈ​ദ്യു​തി താ​രി​ഫ് പ​രി​ഷ്കാ​ര​ങ്ങ​ളെ​ക്കു​റി​ച്ച് എ​റ​ണാ​കു​ള​ത്ത് ന​ട​ത്തി​യ ദേ​ശി​യ സെ​മി​നാ​ർ.

മു​ൻ ത​മി​ഴ്നാ​ട് ചീ​ഫ് സെ​ക്ര​ട്ട​റി​യും എ​എ​പി ദേ​ശി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യ പി.​സി. സി​റി​യ​ക് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ലോ​ക​ബാ​ങ്കി​ൽ​നി​ന്നു​ള്ള സാ​മ്പ​ത്തി​ക വി​ദ​ഗ്ദ​ൻ ഡോ. ​സെ​ബാ​സ്റ്റ്യ​ൻ ജെ​യിം​സ്, വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ വൈ​ദ്യു​തി താ​രി​ഫ് പ​രി​ഷ്കാ​ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള താ​ര​ത​മ്യ പ​ഠ​നം ന​ട​ത്തി പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കെ​എ​സ്‌​ഇ​ബി മു​ൻ ചീ​ഫ് എ​ഞ്ചി​നി​യ​ർ​മാ​രാ​യ എ​ൻ. വേ​ണു​ഗോ​പാ​ൽ, വി.​ആ​ർ. സു​ധി എ​ന്നി​വ​ർ കേ​ര​ള​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ വൈ​ദ്യു​തി താ​രി​ഫ് പ​രി​ഷ്കാ​ര​ങ്ങ​ളു​ടെ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചു സം​സാ​രി​ച്ചു. പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ ബെ​ന്നി ജ​ന​പ​ക്ഷം ഈ ​വി​ഷ​യ​ത്തി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ കാ​ഴ്ച​പ്പാ​ടു​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

എ​എ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​അ​രു​ൺ, സം​സ്ഥാ​ന ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ​ക്കൊ​പ്പം പൗ​ര​രം​ഗ​ത്തെ പ്ര​മു​ഖ​രും സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു.

ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ കാ​ർ​ത്തി​ക പൊ​ങ്കാ​ല മെ​യ് 9 വ്യാ​ഴാ​ഴ്ച.
ന്യൂഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും കാ​ർ​ത്തി​ക ന​ക്ഷ​ത്ര​ത്തി​ൽ ന​ട​ത്തി വ​രു​ന്ന കാ​ർ​ത്തി​ക പൊ​ങ്
ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.