• Logo

Allied Publications

Delhi
കേ​ര​ള എ​ക്സ്പ്ര​സ് ഇ​ഴ​യു​ന്നു; നി​വേ​ദ​നം ന​ൽ​കി ഡ​ൽ​ഹി മ​ല​യാ​ളി കൂ​ട്ടാ​യ്മ
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് പോ​കു​ന്ന പ്ര​തി​ദി​ന ട്രെ​യി​നാ​യ കേ​ര​ള എ​ക്സ്പ്ര​സ് പ​തി​വാ​യി താ​മ​സി​ച്ച് പു​റ​പ്പെ​ടു​ന്നു എ​ന്ന് കാ​ണി​ച്ച് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന് നി​വേ​ദ​നം ന​ൽ​കി ഡ​ൽ​ഹി മ​ല​യാ​ളി കൂ​ട്ടാ​യ്മ(​ഡി​എം​കെ).

ട്രെ​യി​ൻ താ​മ​സി​ക്കു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്നു എ​ന്നും വി​ഷ​യം പ​രി​ഹ​രി​ക്കാ​ൻ മ​ന്ത്രി മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്നും ഡി​എം​കെ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ദി​വ​സ​വും രാ​ത്രി 8.20 ന് ​പു​റ​പ്പെ​ടേ​ണ്ട ട്രെ​യി​ൻ പ​തി​വാ​യി അ​ഞ്ച് മു​ത​ൽ 12 മ​ണി​ക്കൂ​ർ വ​രെ താ​മ​സി​ച്ച് പു​റ​പ്പെ​ടു​ന്നു. കേ​ര​ള​ത്തി​ലെ ഭൂ​രി​ഭാ​ഗം സ്റ്റേ​ഷ​നു​ക​ളി​ലും അ​ർ​ദ്ധ രാ​ത്രി​യി​ലും പു​ല​ർ​ച്ചെ​യു​മാ​യാ​ണ് ട്രെ​യി​ൻ എ​ത്തി​ച്ചേ​രു​ന്ന​ത്.

ഇ​ത് യാ​ത്ര​ക്കാ​ർ​ക്ക് സ​മ​യ​ന​ഷ്‌​ട​വും സാ​മ്പ​ത്തി​ക​ന​ഷ്‌​ട​വും വ​രു​ത്തു​ന്നു എ​ന്ന് നി​വേ​ദ​ന​ത്തി​ൽ പ​റ​യു​ന്നു.

വി​ഷ​യം കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള എം​പി​മാ​രെ​യും ധ​രി​പ്പി​ച്ച് പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​മെ​ന്ന് ഡി​എം​കെ ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്. ര​മാ, ഷി​ന്‍റോ വ​ർ​ഗീ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.