• Logo

Allied Publications

Delhi
ഡ​ല്‍​ഹി​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി; ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വ​ര്‍​ക്ക് ഫ്രം ​ഹോം
Share
ന്യൂ​ഡ​ല്‍​ഹി: പ്ര​ള​യ​ഭീ​തി നി​ല​നി​ല്‍​ക്കു​ന്ന ഡ​ല്‍​ഹി​യി​ല്‍ സ്കൂ​ളു​ക​ൾ​ക്കും കോ​ള​ജു​ക​ൾ​ക്കും ഞാ​യ​റാ​ഴ്ച വ​രെ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു

അ​ത്യാ​വ​ശ്യ സേ​വ​ന​ങ്ങ​ൾ ഒ​ഴി​കെ​യു​ള്ള സ​ർ​ക്കാ​ർ സ്വ​കാ​ര്യ ഓ​ഫീ​സു​ക​ൾ​ക്ക് വ​ർ​ക്ക് ഫ്രം ​ഹോം ന​ട​പ്പി​ലാ​ക്കാ​നും സ​ർ​ക്കാ​ർ നി​ര്‍​ദേ​ശം ന​ൽ​കി.

അ​തേ​സ​മ​യം, ഡ​ല്‍​ഹി​യി​ലെ റോ​ഡു​ക​ളി​ലെ​ല്ലാം വെ​ള്ളം നി​റ​ഞ്ഞു. റോ​ഡി​ല്‍ പ​ല​യി​ട​ത്തും വാ​ഹ​ന​ങ്ങ​ള്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഡ​ല്‍​ഹി​യി​ലേ​ക്ക് പ്ര​വേ​ശ​ന​മി​ല്ല.

വീ​ടു​ക​ളി​ലേ​ക്കും ക​ട​ക​ളി​ലേ​ക്കും വെ​ള്ളം ക​യ​റു​ക​യാ​ണ്. കാ​ഷ്മീ​രി ഗേ​റ്റ​ട​ക്ക​മു​ള്ള പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ല്ലെ​ല്ലാം വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യി. ന​ദീ​തീ​ര​ത്ത് താ​മ​സി​ക്കു​ന്ന 16000 പേ​രെ മാ​റ്റി താ​മ​സി​പ്പി​ച്ചി​രു​ന്നു.

ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് യ​മു​ന ന​ദി​യു​ടെ അ​ടു​ത്തു​ള്ള മൂ​ന്ന് ജ​ല​ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റു
ക​ള്‍ അ​ട​ച്ചു. ഇ​തോ​ടെ ത​ല​സ്ഥാ​ന​ത്തെ കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു.

ഹ​രി​യാ​ന​യി​ലെ ഡാ​മു​ക​ള്‍ തു​റ​ന്ന​താ​ണ് ന​ദി​യി​ല്‍ ജ​ല​നി​ര​പ്പു​യ​രാ​ന്‍ കാ​ര​ണം. ഡാ​മു​ക​ള്‍ ഉ​ട​നെ അ​ട​യ്ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ ജ​ല​നി​ര​പ്പ് ഇ​നി​യും ഉ​യ​രാ​നാ​ണ് സാ​ധ്യ​ത.

സ്‌​കൂ​ളു​ക​ളും കോ​ള​ജു​ക​ളും അ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​ക്കി മാ​റ്റു​മെ​ന്നാ​ണ് വി​വ​രം.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.