• Logo

Allied Publications

Delhi
ഡ​ൽ​ഹിയിലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി പ്ര​ധാ​ന​മ​ന്ത്രി
Share
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി വെ​ള്ള​പ്പൊ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ വി​ല​യി​രു​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ​യെ​യും ഡ​ല്‍​ഹി ലെ​ഫ്റ്റ​ന​ന്‍റ് ഗ​വ​ര്‍​ണ​റെ​യും ഫോ​ണി​ല്‍ വി​ളി​ച്ചാ​ണ് അ​ദ്ദേ​ഹം സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി​യ​ത്.

അ​തേ​സ​മ​യം, യ​മു​ന ന​ദി അ​പ​ക​ട​ര​മാം വി​ധം ക​ര​ക​വി​ഞ്ഞ​തോ​ടെ ചെ​ങ്കോ​ട്ട അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. മ​ഴ സാ​ഹ​ച​ര്യം നോ​ക്കി ശ​നി​യാ​ഴ്ച തു​റ​ക്കു​മെ​ന്ന് ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ അ​റി​യി​ച്ചു. ചെ​ങ്കോ​ട്ട​യു​ടെ പി​ന്‍​ഭാ​ഗ​ത്ത് ഒ​രാ​ള്‍​പൊ​ക്ക​ത്തി​ല്‍ വെ​ള്ള​മു​യ​ർ​ന്നി​ട്ടു​ണ്ട്.

യ​മു​ന​യോ​ട് ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​ങ്ങ​ളാ​യ രാ​ജ്ഘ​ട്ട്, ചെ​ങ്കോ​ട്ട, മ​ജ്നു കാ ​തി​ല, തി​ല​ക് ബ്രി​ഡ്ജ്, ഐ​ടി​ഒ, യ​മു​നാ ഘാ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ഉ​ൾ​പെ​ടെ വെ​ള്ളം ക​യ​റി.

ഹ​രി​യാ​ന​യി​ലെ ഹ​ത്നി​കു​ണ്ഡ് അ​ണ​ക്കെ​ട്ടി​ൽ നി​ന്നും വെ​ള്ളം തു​റ​ന്നു വി​ടു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് യ​മു​ന​യി​ലെ ജ​ല​നി​ര​പ്പ് വീ​ണ്ടു​മു​യ​ർ​ന്ന​ത്. ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ യ​മു​ന​യി​ലെ ജ​ല​നി​ര​പ്പ് 208.62 മീ​റ്റ​റാ​യി​രു​ന്നു. അ​പ​ക​ട സൂ​ച​ന​യി​ൽ നി​ന്നും മൂ​ന്ന് മീ​റ്റ​ർ മു​ക​ളി​ലാ​ണ് ഇ​പ്പോ​ഴ​ത്തെ ജ​ല​നി​ര​പ്പ്.

ഡ​ൽ​ഹി​യി​ലെ വി​ഐ​പി താ​മ​സ സ്ഥ​ല​ങ്ങ​ളാ​യ സി​വി​ൽ ലൈ​ൻ​സി​ലും മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ വ​സ​തി​യു​ടെ തൊ​ട്ട​ടു​ത്ത് വ​രെ​യു​മാ​ണ് വെ​ള്ളം ക​യ​റി​യ​ത്. ഡ​ൽ​ഹി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി അ​തി​ഷി മ​ർ​ലേ​ന​യു​ടെ വീ​ട്ടി​ൽ ഉ​ൾ​പെ​ടെ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യി.

വെ​ള്ള​ക്കെ​ട്ട് ഡ​ൽ​ഹി ന​ഗ​ര​ത്തെ വ​ല​യം ചെ​യ്യു​ന്ന 47 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ഔ​ട്ട​ർ റിം​ഗ് റോ​ഡ് ഉ​ൾ​പെ​ടെ​യു​ള്ള നി​ര​വ​ധി റോ​ഡു​ക​ളി​ൽ ഗ​താ​ഗ​തം ത​ട​സ​പെ​ടു​ത്തി. പ്ര​ധാ​ന റോ​ഡു​ക​ളി​ൽ നി​ന്നും ഇ​ര​ത റൂ​ട്ടു​ക​ളി​ലേ​യ്ക്ക് ഗ​താ​ഗ​തം തി​രി​ച്ചു വി​ട്ട​ത് വ​ൻ ഗ​താ​ഗ​ത കു​രു​ക്കി​ന് കാ​ര​ണ​മാ​ക്കി.

ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി ഫ്രാ​ന്‍​സി​ലാ​ണ് ന​രേ​ന്ദ്ര​മോ​ദി. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് അ​ദ്ദേ​ഹം പാ​രീ​സി​ലെ​ത്തി. തു​ട​ര്‍​ന്ന് ഫ്ര​ഞ്ച് പ്ര​ധാ​ന​മ​ന്ത്രി എ​ലി​സ​ബ​ത്ത് ബോ​ണു​മാ​യി ച​ര്‍​ച്ച ന​ട​ത്തി.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.