• Logo

Allied Publications

Delhi
നോ​യ്ഡ സെ​ന്‍റ് അ​ൽ​ഫോ​ൻ​സ പ​ള്ളി പെ​രു​ന്നാ​ൾ 30 വ​രെ
Share
നോ​യ്ഡ: ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ വ​നി​ത വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ സ്മ​ര​ണ​യ്ക്കാ​യി ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യി​ലെ നോ​യി​ഡ സെ​ന്‍റ് അ​ൽ​ഫോ​ൻ​സ ഇ​ട​വ​ക തി​രു​നാ​ൾ ആ​ഘോ​ഷി​ക്കു​ന്നു.

നോ​യി​ഡ സെ​ന്‍റ് അ​ൽ​ഫോ​ൻ​സ ഇ​ട​വ​ക​യി​ൽ 21 മു​ത​ൽ 30 വ​രെ​യാ​ണ് തി​രു​നാ​ൾ ആ​ഘോ​ഷം. തി​രു​നാ​ളി​ന് ഒ​ൻ​പ​ത് ദി​വ​സ​ത്തെ നൊ​വേ​ന 21ന് ​വൈ​കു​ന്നേ​രം 7.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ട് കൂ​ടി ആ​രം​ഭി​ക്കും.

ഫൊ​റോ​ന​യി​ലെ​യും മ​റ്റ് ദേ​വാ​ല​യ​ങ്ങ​ളി​ലെ​യും വി​വി​ധ വൈ​ദീ​ക​ർ നൊ​വേ​ന​യ്ക്കും വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും നേ​തൃ​ത്വം ന​ൽ​കും. 28ന് ​തി​രു​നാ​ളി​ന്‍റെ പ​താ​ക വൈ​കു​ന്നേ​രം 7.30 ന് ​ഉ​യ​ർ​ത്തും.

ഞാ​യ​റാ​ഴ്ച തി​രു​നാ​ളി​ന്‍റെ സ​മാ​പ​ന ദി​വ​സം, വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും നൊ​വേ​ന​ക്കും ശേ​ഷം വൈ​ദീ​ക​ർ​ക്കൊ​പ്പം സെ​ക്ട​ർ 34, സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ നി​ന്ന് ജ​പ​മാ​ല ചൊ​ല്ലി, മെ​ഴു​കു​തി​രി​ക​ൾ പി​ടി​ച്ച്, വ​ർ​ണ്ണാ​ഭ​മാ​യി പ​ട്ട് കു​ട​ക​ളു​ടേ​യും ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും അ​ക​മ്പ​ടി​യോ​ടെ വി​ശു​ദ്ധ​രു​ടെ രൂ​പ​ക്കൂ​ട് മേ​ന്തി​യു​ള്ള പ്ര​ദ​ക്ഷി​ണം സെ​ക്ട​ർ 33ലെ ​അ​സീ​സീ​യി​ൽ സ​മാ​പി​ക്കും.

പ്ര​ദ​ക്ഷി​ണ​ത്തി​ന് പ​രി​ശു​ദ്ധ അ​മ്മ​യു​ടെ​യും വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹ​യു​ടെ​യും വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും അ​ല​ങ്ക​രി​ച്ച രൂ​പ​ങ്ങ​ളും രൂ​പ​ക്കൂ​ടും ഭ​ക്ത​ർ ചു​മ​ലി​ൽ വ​ഹി​ക്കും.

പ്ര​ദ​ക്ഷി​ണം അ​സീ​സീ​യി​ൽ എ​ത്തി​യാ​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ നേ​ർ​ച്ച, സ​ഹ​ന പു​ഷ്പാ​ർ​ച്ച​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. തു​ട​ർ​ന്ന് ഗാ​ന​മേ​ള​യും സ്നേ​ഹ വി​രു​ന്നും ഉ​ണ്ട്.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.