• Logo

Allied Publications

Delhi
എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് ബ്രാ​ന്‍​ഡി​ല്‍ വി​മാ​ന സ​ര്‍​വി​സ് ന​ട​ത്താ​ന്‍ എ​യ​ര്‍ ഏ​ഷ്യ​ക്ക് അ​നു​മ​തി
Share
ന്യൂ​ഡ​ൽ​ഹി: എ​യ​ര്‍ ഇ​ന്ത്യ​യു​ടെ സ​ബ്സി​ഡി​യ​റി​യാ​യ എ​യ​ര്‍ ഏ​ഷ്യ ഇ​ന്ത്യ​ക്ക് എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് എ​ന്ന ബ്രാ​ന്‍​ഡി​ല്‍ വി​മാ​ന സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ റ​ഗു​ലേ​റ്റ​റി സ്ഥാ​പ​ന​ങ്ങ​ളു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചു.

ഇ​രു എ​യ​ര്‍​ലൈ​നു​ക​ളു​ടെ​യും ക​സ്റ്റ​മ​ര്‍ ട​ച്ച് പോ​യി​ന്‍റു​ക​ള്‍, ഉ​ത്പ​ന്ന​ങ്ങ​ള്‍, സേ​വ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ഒ​രു​മി​പ്പി​ക്കു​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​യോ​ജ​ന നീ​ക്ക​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കു​ന്ന​താ​ണ് ഈ ​ന​ട​പ​ടി.

എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സി​നും എ​യ​ര്‍ ഏ​ഷ്യ ഇ​ന്ത്യ​ക്കും ഇ​രു​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും നി​യ​മ​പ​ര​മാ​യ ല​യ​ന​ത്തി​നു മു​ന്നോ​ടി​യാ​യി വി​മാ​ന സ​ര്‍​വി​സു​ക​ള്‍ എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് എ​ന്ന പൊ​തു ബ്രാ​ന്‍​ഡി​ല്‍ ന​ട​ത്താ​ന്‍ നി​യ​ന്ത്ര​ണ സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നു​ള്ള ഈ ​അം​ഗീ​കാ​രം അ​നു​മ​തി ന​ല്‍​കും.

കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​ന്‍ ഇ​രു ക​മ്പ​നി​ക​ളെ​യും ഇ​തു സ​ഹാ​യി​ക്കും. സം​യോ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി നി​ര്‍​ണാ​യ​ക ചു​വ​ടു വ​യ്പ്പു​ക​ളാ​ണ് ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളി​ല്‍ എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സും എ​യ​ര്‍ ഏ​ഷ്യ ഇ​ന്ത്യ​യും ന​ട​ത്തി​യ​ത്.

മാ​ര്‍​ച്ച് മാ​സ​ത്തി​ല്‍ സം​യോ​ജി​ത വെ​ബ്സൈ​റ്റിൽ അ​വ​ത​രി​പ്പി​ച്ച് ഇ​രു എ​യ​ര്‍​ലൈ​നു​ക​ളു​ടേ​യും സേ​വ​ന​ങ്ങ​ള്‍ ഒ​റ്റ സം​വി​ധാ​ന​ത്തി​ലൂ​ടെ അ​നു​ഭ​വി​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​കി.

വി​മാ​ന​ത്തി​ലെ അ​നു​ഭ​വ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് ഗൊ​ര്‍​മേ​ര്‍ ഇ​ന്‍ ഫ്ലെെ​റ്റ് ഡൈ​നിം​ഗ് മെ​നു അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. കൂ​ടാ​തെ എ​ക്സ്പ്ര​സ് എ​ഹെ​ഡ് മു​ന്‍​ഗ​ണ​ന സേ​വ​ന​ങ്ങ​ള്‍ ഇ​രു എ​യ​ര്‍​ലൈ​നു​ക​ളി​ലേ​ക്കും വി​പു​ല​മാ​ക്കി​യി​രു​ന്നു.

മു​ന്‍​ഗ​ണ​ന ചെ​ക് ഇ​ന്‍, ബോ​ര്‍​ഡിം​ഗ്, ല​ഗേ​ജ് തു​ട​ങ്ങി​യ​വ​യാ​ണ് ഇ​തി​ലു​ടെ ന​ല്‍​കു​ക. മ​റ്റു നി​ര​വ​ധി സേ​വ​ന​ങ്ങ​ളും പൊ​തു സ​ബ് ബ്രാ​ന്‍​ഡു​ക​ളും ഇ​രു എ​യ​ര്‍​ലൈ​നു​ക​ളും സം​യോ​ജി​പ്പി​ക്കും.

എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് 20 ഇ​ന്ത്യ​ന്‍ ന​ഗ​ര​ങ്ങ​ളി​ല്‍ നി​ന്ന് 14 അ​ന്താ​രാ​ഷ്ട്ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. എ​യ​ര്‍ ഏ​ഷ്യ ഇ​ന്ത്യ 19 ആ​ഭ്യ​ന്ത​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും.

ഇ​രു ശൃം​ഖ​ല​ക​ളു​ടേ​യും സം​വി​ധാ​ന​ങ്ങ​ളും സം​യോ​ജി​പ്പി​ക്കു​ന്ന​ത് യാ​ത്ര​ക്കാ​ര്‍​ക്ക് കൂ​ടു​ത​ല്‍ വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ പ്ര​ദാ​നം ചെ​യ്യും.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.