• Logo

Allied Publications

Europe
ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ ഓ​ൾ യു​കെ തി​രു​വാ​തി​ര​ക​ളി സം​ഘ​ടി​പ്പി​ച്ചു
Share
ല​ണ്ട​ൻ: ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ ഈ ​മാ​സം ഏ​ഴി​ന് ല​ണ്ട​നി​ൽ സം​ഘ​ടി​പ്പി​ച്ച "ആ​ര​വം 2023' ഓ​ൾ യു​കെ തി​രു​വാ​തി​ര​ക​ളി മ​ത്സ​ര​ത്തി​ൽ യു​കെ​യു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ 21 ടീ​മു​ക​ൾ മാ​റ്റു​ര​ച്ചു.

ല​ണ്ട​നി​ലെ ബെ​ക്റ്റ​ൺ ക​മ്യൂ​ണി​റ്റി സ്കൂ​ൾ ഹാ​ളി​ൽ വ​ച്ച് ന​ട​ന്ന വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ എ​ല്ലാ ടീ​മു​ക​ളും ഒ​ന്നി​നോ​ടൊ​ന്നു കി​ട​പി​ടി​ക്കു​ന്ന മി​ക​വാ​ർ​ന്ന പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. വി​ധി​ക​ർ​ത്താ​ക്ക​ളെ​പ്പോ​ലും കു​ഴ​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ ഒ​ന്ന് ര​ണ്ട് മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ​ക്ക് ഒ​ന്നി​ലേ​റെ ടീ​മു​ക​ൾ അ​ർ​ഹ​ത നേ​ടു​മെ​ന്ന രീ​തി​യി​ൽ മ​ത്സ​രം ആ​ദ്യാ​ന്ത്യം ഉ​ദ്യോ​ഗ​ജ​ന​ക​മാ​യി​രു​ന്നു.



ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് ആ​രം​ഭി​ച്ച മ​ത്സ​ര​ങ്ങ​ളി​ൽ യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി 21 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം അ​ർ​ഹ​മാ​യ ആ​യി​രം പൗ​ണ്ടും ട്രോ​ഫി​യും നേ​ടി​യ​ത് ടീം ​ത​നി​മ നോ​ർ​ത്താം​പ്ട​ൺ (ചെ​സ്റ്റ് ന​മ്പ​ർ 103).

ര​ണ്ടാം സ്ഥാ​ന​ത്തി​ന് അ​ർ​ഹ​മാ​യ 500 പൗ​ണ്ടും ട്രോ​ഫി​യും നേ​ടി​യ​ത് ടീം ​ജ്വാ​ല കെ​സി​ഡ​ബ്യു​എ ക്രോ​യ്ഡോ​ൺ(​ചെ​സ്റ്റ് ന​മ്പ​ർ 118), മൂ​ന്നാം സ്ഥാ​ന​ത്തി​ന് അ​ർ​ഹ​മാ​യ 250 പൗ​ണ്ടും ട്രോ​ഫി​യും നേ​ടി​യ​ത് ടീം ​ഗു​രു​പ്ര​ഭ ശ്രീ​നാ​രാ​യ​ണ ഗു​രു​മി​ഷ​ൻ ഈ​സ്റ്റ് ഹാം(​ചെ​സ്റ്റ് ന​മ്പ​ർ: 109) എ​ന്നീ​വ​രാ​ണ്.

മ​ത്സ​ര​ങ്ങ​ളോ​ടൊ​പ്പം ക​ലാ സാം​സ്ക്കാ​രി​ക പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. സം​ഗീ​ത​വും ക്ലാ​സി​ക്ക​ൽ സെ​മി​ക്ലാ​സി​ക്ക​ൽ ബോ​ളി​വു​ഡ് നൃ​ത്ത​ങ്ങ​ളും കേ​ര​ള​ത്തി​ന്‍റെ ക​ലാ സാം​സ്ക്കാ​രി​ക ത​നി​മ വി​ളി​ച്ചോ​തു​ന്ന ക​ൾ​ച്ച​റ​ൽ ഷോ ​എ​ന്‍റെ കേ​ര​ള​വും അ​വി​സ്മ​ര​ണീ​യ​മാ​യി.



വി​ജ​യി​ക​ൾ​ക്കു​ള്ള കാ​ഷ് അ​വാ​ർ​ഡു​ക​ൾ സ്പോ​ൺ​സ​ർ ചെ​യ്ത​ത് പോ​ൾ ജോ​ൺ ആ​ൻ​ഡ് കോ ​സോ​ളി​സി​റ്റ​ർ​സ്, എ​ൻ​എ​ൻ സി​വി​ൽ എ​ഞ്ചി​നീ​യ​റിം​ഗ് ലി​മി​റ്റ​ഡ് ല​ണ്ട​ൻ, ഗ്ലോ​ബ​ൽ സ്റ്റ​ഡി ലി​ങ്ക് യു​കെ തു​ട​ങ്ങി​യ​വ​രാ​ണ്.

മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് നീ​ൽ ട്രാ​വെ​ൽ ആ​ൻ​ഡ് ടൂ​ർ ലി​മി​റ്റ​ഡ്, ഓ​ൺ​ലൈ​ൻ ബി​സി​ന​സ്, ന​വ​രു​ചി റ​സ്റ്റോ​റ​ന്‍റ് ഈ​സ്റ്റ് ഹാം ​തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു സ്‌​പോ​ൺ​സ​ർ​മാ​ർ. ദീ​പ നാ​യ​ർ, മീ​ര മ​ഹേ​ഷ്, ര​ശ്മി പ്ര​കാ​ശ് എ​ന്നി​വ​ർ വി​ധി​ക​ർ​ത്താ​ക്ക​ൾ ആ​യി​രു​ന്നു.

ല​ണ്ട​ൻ ന്യൂ​ഹാം കൌ​ൺ​സി​ൽ ചെ​യ​ർ റോ​ഹി​നാ റ​ഹ്‌​മാ​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ ല​ക്‌​മി​നി ഷാ, ​സൂ​സ​ൻ മാ​സ്‌​റ്റേ​ഴ്‌​സ്, മു​സീ​ബ​ർ റ​ഹ്‌​മാ​ൻ, ഇ​മാ​ൻ ഹ​ഖ് ന്യൂ​ഹാം മു​ൻ സി​വി​ക് അം​ബാ​സി​ഡ​ർ ഡോ​ക്ട​ർ ഓ​മ​ന ഗം​ഗാ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു.



മു​ഖ്യാ​ഥി​തി ആ​യി​രു​ന്ന കേം​ബ്രി​ഡ്‌​ജ് ഡെ​പ്യൂ​ട്ടി മേ​യ​ർ ബൈ​ജു തി​ട്ടാ​ല സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ടീം ​ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ അം​ഗ​ങ്ങ​ൾ "ആ​ര​വം 2023' പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡി​നു വേ​ണ്ടി ക​ലാ​ഭ​വ​ൻ ല​ണ്ട​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ടു​ത്ത വ​ർ​ഷം ജൂ​ണി​ൽ യു​കെ​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഗാ തി​രു​വാ​തി​ര​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വ്യ​ക്തി​ക​ൾ, ഗ്രൂ​പ്പു​ക​ൾ, സം​ഘ​ട​ന​ക​ൾ 078 416 13973 എ​ന്ന ന​മ്പ​റി​ലോ [email protected] എ​ന്ന ഇ​മെ​യി​ലി​ലോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

വി​യ​ന്ന​യി​ൽ അ​ന്താ​രാ​ഷ്‌ട്ര വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച.
വി​യ​ന്ന: കാ​യി​ക പ്രേ​മി​ക​ൾ​ക്ക് ആ​വേ​ശം പ​ക​ർ​ന്ന് വി​യ​ന്ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അ​ന്താ​രാ​ഷ്ട്ര വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന
19 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം ഫാ. ​സ​ജി മ​ല​യി​ല്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു; യാ​ത്ര​യ​യ​പ്പ് 11ന് ​മാ​ഞ്ച​സ്റ്റ​റി​ല്‍.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ രൂ​പ​ത വി​കാ​രി ജ​ന​റ​ലും യു​കെ​യി​ലെ ക്‌​നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ ഗു​രു​വു​മാ​യ ഫാ.
ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള.
റോം: ​ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള ഔ​ദ്യോ​ഗി​ക​മാ​യി ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി.
മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.