• Logo

Allied Publications

Europe
ഇ​സ്ര​യേ​ലി​ല്‍ നി​ന്നു​ള്ള ആ​ദ്യ വി​മാ​ന​ങ്ങ​ള്‍ ജ​ര്‍​മ​നി​യി​ല്‍ എ​ത്തി
Share
ബ​ര്‍​ലി​ന്‍: ഇ​സ്ര​യേ​ലി​ല്‍ കു​ടു​ങ്ങി​യ ജ​ര്‍​മ​ന്‍ പൗ​ര​ന്മാ​രെ​യും വ​ഹി​ച്ചു​ള്ള പ്ര​ത്യേ​ക വി​മാ​ന​ങ്ങ​ള്‍ ജ​ർ​മ​നി​യി​ല്‍ ഇ​റ​ങ്ങി. ഇ​സ്ര​യേ​ലി​ല്‍ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ലും മൂ​ണി​ക്കി​ലു​മാ​ണ് ഇ​റ​ങ്ങി​യ​ത്.

ആ​യി​ര​ക്ക​ണ​ക്കി​ന് ജ​ർ​മ​ന്‍​കാ​ർ നി​ല​വി​ല്‍ ഇ​സ്ര​യേ​ല്‍ വി​ടാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. വ്യാ​ഴാ​ഴ്ച നാ​ല് പ്ര​ത്യേ​ക വി​മാ​ന​ങ്ങ​ളി​ല്‍ ആ​ദ്യ മൂ​ന്ന് വി​മാ​ന​ങ്ങ​ളി​ൽ 660 ല​ധി​കം ജ​ർ​മ​ന്‍ പൗ​ര​ന്മാ​ര്‍​ക്കും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും ഇ​സ്ര​യേ​ല്‍ വി​ടാ​ന്‍ ക​ഴി​ഞ്ഞ​താ​യി വി​ദേ​ശ​കാ​ര്യ ഓ​ഫി​സ് അ​റി​യി​ച്ചു.

വി​മാ​ന​ങ്ങ​ള്‍​ക്ക് പു​റ​മേ വി​ദേ​ശ​കാ​ര്യ ഓ​ഫി​സ് ഇ​സ്ര​യേ​ലി​ല്‍ നി​ന്ന് സൈ​പ്ര​സി​ലേ​ക്ക് ഒ​രു ഫെ​റി സ​ർ​വീ​സും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. പ്ര​ത്യേ​ക വി​മാ​ന​ങ്ങ​ളി​ല്‍ ഒ​രാ​ള്‍​ക്ക് 300 യൂ​റോ ടി​ക്ക​റ്റ് ചാ​ര്‍​ജാ​യി ഈ​ടാ​ക്കു​ന്നു​ണ്ട് എ​ന്നാ​ണ് റി​പ്പോ​ർ‌​ട്ട്.

ജ​ർ​മ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് വേ​ണ്ടി ലു​ഫ്താ​ന്‍​സ ഹോ​ട്ട്‌​ലെെ​ൻ വ​ഴി ബു​ക്ക് ചെ​യ്യു​മ്പോ​ള്‍ പ​ണം അ​യ്ക്ക​ണം. വി​വ​ര​ങ്ങ​ള്‍ അ​നു​സ​രി​ച്ച് ലു​ഫ്താ​ന്‍​സ ഒ​രാ​ള്‍​ക്ക് 550 യൂ​റോ​യും സം​സ്ഥാ​നം 250 യൂ​റോ​യും ഈ​ടാ​ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം, മൂ​ണി​ക്കി​ല്‍ 2000 ത്തോ​ളം പേ​ർ ഒ​ത്തു​ചേ​ർ​ന്ന് ഇ​സ്ര​യേ​ലി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചു. മ്യൂ​ണി​ക്കി​ലെ​യും അ​പ്പ​ര്‍ ബ​വേ​റി​യ​യി​ലെ​യും ജൂ​ത സ​മൂ​ഹ​മാ​ണ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ച​ത്.

പ​ല​സ്തീ​നെ അ​നു​കൂ​ലി​ക്കു​ന്ന​വ​രെ അ​ടി​ച്ച​മ​ര്‍​ത്ത​ണ​മെ​ന്ന് ജ​ര്‍​മ​നി​യി​ലെ ജൂ​ത നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു. മൂ​ണി​ച്ച് സി​ന​ഗോ​ഗി​ന് മു​ന്നി​ലു​ള്ള സ്ക്വ​യ​റി​ലാ​ണ് റാ​ലി ന​ട​ന്ന​ത്.

മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.