• Logo

Allied Publications

Europe
ഷം​സീ​റി​നും കു​ടും​ബ​ത്തി​നും റോ​മി​ൽ സ്വീ​ക​ര​ണം ന​ൽ​കി
Share
റോം: ഇ​റ്റ​ലി​യി​ലെ റോ​മി​ൽ എ​ത്തി​ചേ​ർ​ന്ന കേ​ര​ള സ്പീ​ക്ക​ർ എ.​എ​ൻ ഷം​സീ​റി​നും കു​ടും​ബ​ത്തി​നും കൊ​ളോ​സി​യ​തി​ന്‍റെ അ​ടു​ത്തു​വ​ച്ച് "ര​ക്ത​പു​ഷ്പ​ങ്ങ​ൾ' എ​ന്ന സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ഐ നി​യാ​സ്, ചെ​യ​ർ​മാ​ൻ സാ​ബു സ്ക​റി​യ എ​ന്നി​വ​ർ ബൊ​ക്കെ ന​ൽ​കി സ്പീ​ക്ക​റെ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് "ര​ക്ത​പു​ഷ്പ​ങ്ങ​ൾ' സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ റോ​മി​ലെ സം​ഘ​ട​ന​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് സ്വീ​ക​ര​ണം ന​ൽ​കി.

ചെ​യ​ർ​മാ​ൻ സാ​ബു സ്ക​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ഐ നി​യാ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. ഇ​റ്റ​ലി മ​ല​യാ​ളി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ സം​ഘ​ട​ന​യാ​യ അ​ലി​ക് ഇ​റ്റ​ലി​യു​ടെ പ്ര​സി​ഡ​ന്‍റ് ബെ​ന്നി വെ​ട്ടി​യാ​ടാ​ൻ പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന പ​ല പ്ര​ശ്ന​ങ്ങ​ളും സ്പീ​ക്ക​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി.

ലോ​ക കേ​ര​ള സ​ഭ അം​ഗം ജോ​സ് വ​ട്ട​കൊ​ട്ട, പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് മാ​ണി പ്ര​സി​ഡ​ന്‍റ് ജോ​സ്മോ​ൻ, ലി​റ്റി​ൽ ഫ്ല​വ​ർ ഇം​ഗ്ലീ​ഷ് സ്കൂ​ൾ ചെ​യ​ർ​മാ​ൻ പ്ര​കാ​ശ് ജോ​സ​ഫ്, ട്രി​വാ​ൻ​ഡ്രം യു​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷി​നു നെ​ൽ​സ​ൻ,

സെം​പി​യോ​ണെ സ്റ്റാ​ർ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യി ക​ര​വാ​ളൂ​ർ, സെ​ക്ര​ട്ട​റി ബി​ന്ദു വ​യ​നാ​ട്, സി​ബി കു​മാ​ര​മം​ഗ​ലം, വ​നി​താ സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റ് റീ​ന പൗ​ലോ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

സ്പീ​ക്ക​റു​ടെ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ പ്ര​വാ​സി​ക​ളു​ടെ ഏ​തു പ്ര​ശ്ന​ത്തി​ലും താ​ൻ കൂ​ടെ ഉ​ണ്ടെ​ന്ന് ഷം​സീ​ർ പ​റ​ഞ്ഞു. ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഫോ​ൺ ന​മ്പ​റു​ക​ളും കൊ​ടു​ത്ത് എ​ല്ലാ​വ​ർ​ക്കും ആ​ശം​സ​ക​ളും അ​റി​യി​ച്ചു. ട്ര​ഷ​റ​ർ ശ​ര​ത് ന​ന്ദി പ​റ​ഞ്ഞു.

മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.