• Logo

Allied Publications

Europe
ഋ​ഷി സു​ന​ക് ഇ​സ്ര​യേ​ലി​ലേ​ക്ക്; നെ​ത​ന്യാ​ഹു​മാ​യി​ ചർച്ച നടത്തും
Share
ല​ണ്ട​ൻ: ബ്ര​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​ന​ക് ഇ​സ്ര​യേ​ലി​ലേ​ക്ക്. ഇ​ന്ന് ഇ​സ്ര​യേ​ലി​ൽ എ​ത്തു​ന്ന ഋ​ഷി സു​ന​ക് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​മാ​യി​യും പ്ര​സി​ഡ​ന്‍റ് ഐ​സ​ക് ഹെ​ർ​സോ​ഗു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

ഹ​മാ​സ്​ഇ​സ്ര​യേ​ൽ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഋ​ഷി സു​ന​കി​ന്‍റെ ഇ​സ്ര​യേ​ൽ സ​ന്ദ​ർ​ശ​നം. ഒ​ക്ടോ​ബ​ർ ഏ​ഴി​ന് ഹ​മാ​സ് ഭീ​ക​ര​ർ ഇ​സ്ര​യേ​ലി​നെ​തി​രെ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഇ​സ്ര​യേ​ലി​ലും ഗാ​സ​യി​ലും ഉ​ണ്ടാ​യ ജീ​വ​ഹാ​നി​യി​ൽ സു​ന​ക് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ഓ​രോ പൗ​ര​ന്‍റെ​യും മ​ര​ണ​വും ഒ​രു ദു​ര​ന്ത​മാ​ണ്. ഹ​മാ​സി​ന്‍റെ ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ത്തെ തു​ട​ർ​ന്ന് നി​ര​വ​ധി ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു​വെ​ന്നും സു​ന​ക് ത​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ചൊ​വ്വാ​ഴ്ച ഗാ​സ​യി​ലെ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് പ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. കൂ​ടു​ത​ൽ അ​പ​ക​ട​ക​ര​മാ​യ സം​ഘ​ർ​ഷം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ഈ ​മേ​ഖ​ല​യി​ലെ​യും ലോ​ക​മെ​ന്പാ​ടു​മു​ള്ള നേ​താ​ക്ക​ന്മാ​ർ ഒ​ത്തു​ചേ​രേ​ണ്ട നി​ർ​ണാ​യ നി​മി​ഷ​മാ​ണെ​ന്നും സു​ന​ക് കൂ​ട്ടി​ച്ചേ​ർ​ത്തു.

ഗാ​സ​യി​ലേ​ക്ക് എ​ത്ര​യും വേ​ഗം മാ​നു​ഷി​ക സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഗാ​സ​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ബ്രി​ട്ടീ​ഷ് പൗ​ര​ൻ​മാ​ർ​ക്ക് മ​ട​ങ്ങാ​ൻ പാ​ത ഒ​രു​ക്ക​ണ​മെ​ന്നും സു​ന​ക് ആ​വ​ശ്യ​പ്പെ​ടും.

ഇ​സ്രാ​യേ​ലി​നെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ഏ​ഴ് ബ്രി​ട്ടീ​ഷ് പൗ​ര​ന്മാ​രെ​ങ്കി​ലും കൊ​ല്ല​പ്പെ​ടു​ക​യും ഒ​ന്പ​ത് പേ​രെ കാ​ണാ​താ​വു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്ന് സു​ന​കി​ന്‍റെ വ​ക്താ​വ് ബു​ധ​നാ​ഴ്ച അ​റി​യി​ച്ചി​രു​ന്നു.

സു​ന​കി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തോ​ടൊ​പ്പം, ക​ഴി​ഞ്ഞ​യാ​ഴ്ച ഇ​സ്ര​യേ​ൽ സ​ന്ദ​ർ​ശി​ച്ച ബ്രി​ട്ടീ​ഷ് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ജെ​യിം​സ് ക്ലെ​വ​ർ​ലി സം​ഘ​ർ​ഷം ച​ർ​ച്ച ചെ​യ്യാ​നും സ​മാ​ധാ​ന​പ​ര​മാ​യ പ​രി​ഹാ​രം തേ​ടാ​നും അ​ടു​ത്ത മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ൽ ഈ​ജി​പ്ത്, തു​ർ​ക്കി, ഖ​ത്ത​ർ എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​മെ​ന്നും സു​ന​കി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു.

മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.