• Logo

Allied Publications

Europe
ലീ​ഡ്സ് റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ലോ​ത്സ​വം ശ​നി​യാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Share
സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ലീ​ഡ്സ് റീ​ജ​ൺ ബൈ​ബി​ൾ ക​ലോ​ത്സ​വം ശ​നി​യാ​ഴ്ച ന​ട​ത്ത​പ്പെ​ടും. ലീ​ഡ്സ് റീ​ജ​ൺ രൂ​പീ​കൃ​ത​മാ​യ​തി​നു​ശേ​മു​ള്ള ആ​ദ്യ ബൈ​ബി​ൾ ക​ലോ​ത്സ​വം ബ്രാ​ഡ്ഫോ​ർ​ഡി​ലു​ള്ള ഡി​ക്സ​ൺ കോ​ട്ടി​ങ്ങി​ലി അ​ക്കാ​ദ​മി​യി​ൽ വ​ച്ചാ​ണ് ന​ട​ത്ത​പ്പെ​ടു​ക.

ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന് ബൈ​ബി​ൾ പ്ര​തി​ഷ്ഠ​യും തു​ട​ർ​ന്ന് ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്ത​പ്പെ​ടും. 9 30ന് ​ആ​രം​ഭി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ വൈ​കു​ന്നേ​രം അ​ഞ്ചി​ന് പൂ​ർ​ത്തി​യാ​കു​ക​യും തു​ട​ർ​ന്ന് സ​മാ​പ​ന സ​മ്മേ​ള​നം ന​ട​ക്കു​ക​യും ചെ​യ്യും.

നാ​ലോ​ളം വേ​ദി​ക​ളി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ മാ​റ്റു​ര​യ്ക്കാ​ൻ ലീ​ഡ്സ് റീ​ജി​യി​ന്‍റെ കീ​ഴി​ലു​ള്ള നൂ​റു​ക​ണ​ക്കി​ന് മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് ത​യാ​റെ​ടു​ക്കു​ന്ന​ത്. ഇ​ട​വ​ക, മി​ഷ​ൻ, നി​യു​ക്ത മി​ഷ​ൻ ത​ല​ങ്ങ​ളി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്തി​യ​വ​രാ​ണ് റീ​ജ​ണ​ൽ ത​ല​ത്തി​ലു​ള്ള മ​ത്സ​ര​ങ്ങ​ളി​ൽ മാ​റ്റു​ര​യ്ക്കു​ക.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത രൂ​പീ​കൃ​ത​മാ​യ​തി​നു ശേ​ഷം വി​ശ്വാ​സി​ക​ളു​ടെ പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക​മാ​യ ക​ഴി​വു​ക​ളെ വ​ള​ർ​ത്തു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച ബൈ​ബി​ൾ ക​ലോ​ത്സ​വം പ​ങ്കാ​ളി​ത്തം കൊ​ണ്ട് യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ ക​ലാ​മേ​ള​യാ​യി വ​ള​രാ​ൻ കു​റ​ഞ്ഞ കാ​ലം കൊ​ണ്ട് സാ​ധി​ച്ചി​ട്ടു​ണ്ട്.

നാ​ഷ​ണ​ൽ ബൈ​ബി​ൾ ക​ലോ​ത്സ​വം ന​വം​ബ​ർ 18ന് ​സ്ക​തോ​ർ​പ്പി​ൽ വ​ച്ചാ​ണ് ന​ട​ത്ത​പ്പെ​ടു​ക. പ്രാ​യ​മ​നു​സ​രി​ച്ച് വി​വി​ധ കാ​റ്റ​ഗ​റി​യാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളു​ടെ നി​ബ​ന്ധ​ന​ക​ൾ ഇ​തി​നോ​ട​കം മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ബൈ​ബി​ൾ ക​ലോ​ത്സ​വ വേ​ദി​യി​ൽ മി​ത​മാ​യ നി​ര​ക്കി​ൽ ഭ​ക്ഷ​ണം ല​ഭ്യ​മാ​ണ്.

മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തും മ​ത്സ​രാ​ർ​ത്ഥി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ച്ചും ലീ​ഡ്സ് റീ​ജ​ണ​ൽ ത​ല​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​ഥ​മ ബൈ​ബി​ൾ ക​ലോ​ത്സ​വം ഒ​രു വ​ൻ വി​ജ​യ​മാ​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക സ​മി​തി​ക്ക് വേ​ണ്ടി ലീ​ഡ്സ് റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ജോ പ്ലാ​പ്പ​ള്ളി​യി​ൽ സി​എം​ഐ, ബൈ​ബി​ൾ ക​ലോ​ത്സ​വം ലീ​ഡ്സ് റീ​ജ​ൺ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ് അ​ന്ത്യാം​കു​ളം എം​സി​ബി​എ​സ്, ബൈ​ബി​ൾ അ​പ്പ​സ്തോ​ലി​ക് ലീ​ഡ്സ് റീ​ജ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​ഷി കൂ​ട്ടു​ങ്ങ​ലും അ​ഭ്യ​ർ​ഥി​ച്ചു.

ബൈ​ബി​ൾ ക​ലോ​ത്സ​വ വേ​ദി​യു​ടെ അ​ഡ്ര​സ്:
Dixons Cottingley Academy, Cottingley New Rd. Bingley, BD16 1TZ.

വി​യ​ന്ന​യി​ൽ അ​ന്താ​രാ​ഷ്‌ട്ര വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച.
വി​യ​ന്ന: കാ​യി​ക പ്രേ​മി​ക​ൾ​ക്ക് ആ​വേ​ശം പ​ക​ർ​ന്ന് വി​യ​ന്ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അ​ന്താ​രാ​ഷ്ട്ര വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന
19 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം ഫാ. ​സ​ജി മ​ല​യി​ല്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു; യാ​ത്ര​യ​യ​പ്പ് 11ന് ​മാ​ഞ്ച​സ്റ്റ​റി​ല്‍.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ രൂ​പ​ത വി​കാ​രി ജ​ന​റ​ലും യു​കെ​യി​ലെ ക്‌​നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ ഗു​രു​വു​മാ​യ ഫാ.
ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള.
റോം: ​ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള ഔ​ദ്യോ​ഗി​ക​മാ​യി ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി.
മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.