• Logo

Allied Publications

Europe
ബെ​ഡ്ഫോ​ർ​ഡ് സെ​ന്‍റ് അ​ൽ​ഫോ​ൻ​സ മി​ഷ​ൻ പ്ര​ഖ്യാ​പ​ന​വും തി​രു​നാ​ളും പാ​രീ​ഷ് ഡേ​യും ശ​നി​യാ​ഴ്ച മു​ത​ൽ
Share
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്ഫോ​ർ​ഡ് കേ​ന്ദ്രീ​ക​രി​ച്ച് സീ​റോ മ​ല​ബാ​ർ വി​ശ്വാ​സി​ക​ൾ ഒ​ത്തു​കൂ​ടി കു​ർ​ബാ​ന​യും ശു​ശ്രു​ഷ​ക​ളും ന​ട​ത്തി​പ്പോ​രു​ന്ന അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ നാ​മ​ധേ​യ​ത്തി​ലു​ള്ള കു​ർ​ബാ​ന കേ​ന്ദ്രം മി​ഷ​നാ​യി പ്ര​ഖ്യാ​പി​ക്കു​ന്നു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ കു​ർ​ബാ​ന കേ​ന്ദ്ര​ത്തെ മി​ഷ​നാ​യി ഉ​യ​ർ​ത്തു​മ്പോ​ൾ അ​വി​ടു​ത്തെ ന​സ്രാ​ണി ക​ത്തോ​ലി​ക്ക​രു​ടെ ചി​ര​കാ​ല അ​ഭി​ലാ​ഷ​മാ​ണ് നി​റ​വേ​റ്റ​പ്പെ​ടു​ന്ന​ത്.

ദൈ​വ​മാ​താ​വി​ന്‍റെ​യും ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ളും പാ​രീ​ഷ് ഡേ​യും ശ​നി, ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ലാ​യി ആ​ഘോ​ഷി​ക്ക​പ്പെ​ടു​മ്പോ​ൾ ഇ​ര​ട്ടി മ​ധു​ര​ത്തി​ന്‍റെ​യും അ​നു​ഗ്ര​ഹ​ത്തി​ന്‍റെ​യും നി​റ​വി​ലാ​വും വി​ശ്വാ​സി സ​മൂ​ഹം കൊ​ണ്ടാ​ടു​ക.



13 മു​ത​ൽ ആ​രം​ഭി​ച്ച ദ​ശ​ദി​ന ജ​പ​മാ​ല സ​മ​ർ​പ്പ​ണ​വും അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ നൊ​വേ​ന​യും 22നു ​ന​ട​ക്കു​ന്ന മു​ഖ്യ തി​രു​നാ​ളോ​ടെ സ​മാ​പി​ക്കും. ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് പാ​രീ​ഷ് പ്രീ​സ്റ്റ് ഫാ.​എ​ബി​ൻ നീ​രു​വേ​ലി​ൽ വി​സി ആ​മു​ഖ​മാ​യി തി​രു​നാ​ൾ കൊ​ടി​യേ​റ്റി​യ ശേ​ഷം ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് അ​ർ​പ്പി​ക്കു​ന്ന ആ​ഘോ​ഷ​പൂ​ർ​വ​മാ​യ സ​മൂ​ഹ​ബ​ലി​ക്ക് ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു സ​ന്ദേ​ശം ന​ൽ​കു​ക​യും കു​ർ​ബാ​ന കേ​ന്ദ്ര​ത്തെ മി​ഷ​നാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്യും.

വി​ശു​ദ്ധ​ബ​ലി​ക്കു ശേ​ഷം വി​ശു​ദ്ധ​രു​ടെ രൂ​പ​ങ്ങ​ൾ ഏ​ന്തി ദേ​വാ​ല​യം ചു​റ്റി വി​ശ്വാ​സ പ്ര​ഘോ​ഷ​ണ​മാ​യി പ്ര​ധാ​ന വേ​ദി​യാ​യ ജോ​ൺ ബ​നി​യ​ൻ സെ​ന്‍റ​റി​ൽ എ​ത്തി സ​മാ​പി​ക്കും. ഇ​ട​വ​ക ദി​നാ​ഘോ​ഷ​ത്തി​ൽ സ​ൺ​ഡേ സ്കൂ​ളി​ന്‍റെ വാ​ർ​ഷി​ക​വും ഭ​ക്ത സം​ഘ​ട​ന​ക​ളു​ടെ ക​ലാ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. സ്നേ​ഹ​വി​രു​ന്നും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

തി​രു​നാ​ൾ സ​മാ​പ​ന ദി​ന​മാ​യ തി​ങ്ക​ളാ​ഴ്ച, പ​രേ​ത​രാ​യ വി​ശ്വാ​സി​ക​ളു​ടെ തി​രു​നാ​ൾ കൊ​ണ്ടാ​ടും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​നാ​ളി​ന് കൊ​ടി​യി​റ​ങ്ങും.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ ബെ​ഡ്ഫോ​ർ​ഡ് കേ​ന്ദ്രീ​ക​രി​ച്ചു സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം ആ​ഘോ​ഷി​ക്കു​ന്ന പാ​രീ​ഷ് ഡേ​യ്ക്ക് വി​ശാ​ല​മാ​യ കാ​ർ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും കൂ​ടു​ത​ൽ ആ​ളു​ക​ളെ ഉ​ൾ​ക്കൊ​ള്ളു​വാ​ൻ സൗ​ക​ര്യ​പ്ര​ദ​വും പ​ള്ളി​യു​ടെ സ​മീ​പ​ത്തു​ള്ള​തു​മാ​യ ജോ​ൺ ബ​നി​യ​ൻ സെ​ന്‍റ​റാ​ണ് വേ​ദി​യാ​വു​ക.

അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ നാ​മ​ധേ​യ​ത്തി​ൽ ബെ​ഡ്ഫോ​ർ​ഡി​ൽ കു​ർ​ബാ​ന കേ​ന്ദ്രം മി​ഷ​നാ​യി ഉ​യ​ർ​ത്തു​ന്ന അ​നു​ഗ്ര​ഹീ​ത വേ​ള​യി​ലും തി​രു​ന്നാ​ളി​ലും പാ​രീ​ഷ് ഡേ​യി​ലും ഭാ​ഗ​ഭാ​ക്കാ​കു​വാ​നും ഇ​ട​വ​കാം​ഗ​ങ്ങ​ളെ ക്ഷ​ണി​ക്കു​ന്ന​താ​യി വി​കാ​രി ഫാ ​എ​ബി​ൻ നീ​രു​വേ​ലി​ൽ വി​സി അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: മാ​ത്യു കു​രീ​ക്ക​ൽ (ക​ൺ​വീ​ന​ർ), രാ​ജ​ൻ കോ​ശി, ജ​യ്മോ​ൻ ജേ​ക്ക​ബ്‌, ജോ​മോ​ൻ മാ​മ്മൂ​ട്ടി​ൽ, ജൊ​മെ​ക്സ് ക​ള​ത്തി​ൽ, ആ​ന്‍റോ ബാ​ബു, ജെ​യ്‌​സ​ൺ ജോ​സ് തു​ട​ങ്ങി​യ​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

വി​യ​ന്ന​യി​ൽ അ​ന്താ​രാ​ഷ്‌ട്ര വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച.
വി​യ​ന്ന: കാ​യി​ക പ്രേ​മി​ക​ൾ​ക്ക് ആ​വേ​ശം പ​ക​ർ​ന്ന് വി​യ​ന്ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അ​ന്താ​രാ​ഷ്ട്ര വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന
19 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം ഫാ. ​സ​ജി മ​ല​യി​ല്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു; യാ​ത്ര​യ​യ​പ്പ് 11ന് ​മാ​ഞ്ച​സ്റ്റ​റി​ല്‍.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ രൂ​പ​ത വി​കാ​രി ജ​ന​റ​ലും യു​കെ​യി​ലെ ക്‌​നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ ഗു​രു​വു​മാ​യ ഫാ.
ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള.
റോം: ​ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള ഔ​ദ്യോ​ഗി​ക​മാ​യി ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി.
മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.