• Logo

Allied Publications

Europe
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ് റീ​ജി​യ​ൻ ഒ​രു​ക്കു​ന്ന ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച
Share
ല​ണ്ട​ൻ: ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ് റീ​ജി​യ​ൻ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ ഏ​ഴാം സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച യു​കെ സ​മ​യം വൈ​കു​ന്നേ​രം മൂ​ന്നി​ന് (ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 7.30) വെ​ർ​ച്ച​ൽ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ന​ട​ക്കും.

പ്ര​സ്തു​ത സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നും അ​ഡ്വ. റ​സ​ൽ ജോ​യി​യും പ​ങ്കെ​ടു​ക്കും. മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ​യെ​ക്കു​റി​ച്ച് റ​സ​ൽ ജോ​യി ന​യി​ക്കു​ന്ന ച​ർ​ച്ച​ക​ളി​ൽ ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള വി​വി​ധ മ​ല​യാ​ളി​ക​ൾ പ​ങ്കെ​ടു​ക്കും.

എ​ല്ലാ മാ​സ​വും അ​വ​സാ​ന​ത്തെ വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന ഈ ​ക​ലാ​സാം​സ്കാ​രി​ക വേ​ദി​യി​ൽ എ​ല്ലാ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കും അ​വ​ർ താ​മ​സി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​കൊ​ണ്ടു​ത​ന്നെ ഇ​തി​ൽ പ​ങ്കെ​ടു​ക്കു​വാ​നും അ​വ​രു​ടെ ക​ലാ​സൃ​ഷ്ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​വാ​നും അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ര​ണ്ടു​മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ൽ​ക്കു​ന്ന ഈ ​ക​ലാ സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ​ത്തെ ഒ​രു മ​ണി​ക്കൂ​ർ പ്ര​വാ​സി​ക​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളെ കു​റി​ച്ചാ​ണ് ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ക. ഇ​തി​ൽ തെ​ര​ഞ്ഞെ​ടു​ത്ത വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ആ​ധി​കാ​രി​ക​മാ​യി പ്ര​തി​ക​രി​ക്കു​വാ​ൻ ക​ഴി​യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രോ, മ​ന്ത്രി​മാ​രോ പ​ങ്കെ​ടു​ക്കു​ന്ന ച​ർ​ച്ച​യാ​യി​രി​ക്കും ന​ട​ക്കു​ക.

ജോ​ളി എം. ​പ​ട​യാ​ട്ടി​ൽ (പ്ര​സി​ഡ​ന്‍റ്) 0491 575 318 1523, ജോ​ളി ത​ട​ത്തി​ൽ (ചെ​യ​ർ​മാ​ൻ) 049 171 442 6264, ബാ​ബു തോ​ട്ട​പ്പി​ള്ളി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി) 0447577834404, ഷൈ​ബു ജോ​സ​ഫ് (ട്ര​ഷ​റ​ർ).

വി​യ​ന്ന​യി​ൽ അ​ന്താ​രാ​ഷ്‌ട്ര വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച.
വി​യ​ന്ന: കാ​യി​ക പ്രേ​മി​ക​ൾ​ക്ക് ആ​വേ​ശം പ​ക​ർ​ന്ന് വി​യ​ന്ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അ​ന്താ​രാ​ഷ്ട്ര വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന
19 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം ഫാ. ​സ​ജി മ​ല​യി​ല്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു; യാ​ത്ര​യ​യ​പ്പ് 11ന് ​മാ​ഞ്ച​സ്റ്റ​റി​ല്‍.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ രൂ​പ​ത വി​കാ​രി ജ​ന​റ​ലും യു​കെ​യി​ലെ ക്‌​നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ ഗു​രു​വു​മാ​യ ഫാ.
ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള.
റോം: ​ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള ഔ​ദ്യോ​ഗി​ക​മാ​യി ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി.
മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.