• Logo

Allied Publications

Europe
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ലീ​ഡ്സ് റീ​ജി​യ​ണ​ൽ ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ന് പ​രി​സ​മാ​പ്തി
Share
ബ്രാ​ഡ്ഫോ​ർ​ഡ്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ലീ​ഡ്സ് റീ​ജി​യ​ണ​ൽ ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ന് ഉ​ജ്വ​ല പ​രി​സ​മാ​പ്തി.

റീ​ജി​യ​ൺ രൂ​പീ​കൃ​ത​മാ​യ ശേ​ഷം ആ​ദ്യ​മാ​യി ന​ട​ന്ന ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ൽ റീ​ജി​യ​ണി​ലെ മു​ഴു​വ​ൻ ഇ​ട​വ​ക മി​ഷ​ൻ പ്രൊ​പ്പോ​സ​ഡ്‌ മി​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​മാ​യി നൂ​റു ക​ണ​ക്കി​ന് മ​ത്സ​രാ​ർ​ഥി​ക​ൾ ആ​ണ് മാ​റ്റു​ര​ച്ച​ത്.

മി​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ മ​ത്സ​രാ​ർ​ഥി​ക​ൾ ന​ട​ത്തി​യ ഇ​ഞ്ചോ​ടി​ഞ്ചു പോ​രാ​ട്ട​ത്തി​നാ​ണ് ബ്രാ​ഡ്‌​ഫോ​ർ​ഡി​ലെ ഡി​ക്സ​ൺ കോ​ട്ടിം​ഗ‌്‌​ലി അ​ക്കാ​ദ​മി വേ​ദി​യാ​യ​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന് ലീ​ഡ്സ് റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ജോ​ജോ പ്ലാ​പ്പ​ള്ളി​ൽ സി​എം​ഐ ബൈ​ബി​ൾ പ്ര​തി​ഷ്ഠ ന​ട​ത്തി​യ​തോ​ടെ ആ​ണ് മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്.



തു​ട​ർ​ന്ന് ന​ട​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ ബൈ​ബി​ൾ ക​ലോ​ത്സ​വം റീ​ജി​യ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ് അ​ന്ത്യാ​ളം എം​സി​ബി​എ​സ്, ഫാ. ​സ​ജി തോ​ട്ട​ത്തി​ൽ, ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് തി​രി​ക​ൾ തെ​ളി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​വി​ധ വേ​ദി​ക​ളി​ലാ​യി മു​ന്നൂ​റ്റി അ​ൻ​പ​തോ​ളം മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ങ്ങ​ൾ വൈ​കു​ന്നേ​രം എ​ട്ടി​നാ​ണ് സ​മാ​പി​ച്ച​ത്. വൈ​കു​ന്നേ​രം ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ വ​ച്ച് വി​ജ​യി​ക​ളാ​യ എ​ല്ലാ​വ​ർ​ക്കും സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.



റ​വ. ഫാ. ​ജോ​ജോ പ്ലാ​പ്പ​ള്ളി​ൽ സി​എം​ഐ, ഫാ. ​ജോ​സ് അ​ന്ത്യാ​ളം എം​സി​ബി​എ​സ്, ഫാ. ​സാ​ജു പി​ണ​ക്കാ​ട്ട്, ഫാ. ​ജോ​ഷി കൂ​ട്ടു​ങ്ങ​ൽ, ബൈ​ബി​ൾ ക​ലോ​ത്സ​വം നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ആ​ന്‍റ​ണി മാ​ത്യു,

ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റ് പ്ര​തി​നി​ധി​ക​ളാ​യ ജോ​ൺ കു​ര്യ​ൻ, ജി​മ്മി​ച്ച​ൻ ജോ​ർ​ജ്, ആ​തി​ഥേ​യ​രാ​യ ലീ​ഡ്സ് ഇ​ട​വ​ക സ​ൺ‌​ഡേ സ്ക്കൂ​ൾ ഹെ​ഡ് മാ​സ്റ്റ​ർ ഡേ​വി​സ് പോ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള ലീ​ഡ്സ് ഇ​ട​വ​ക ടീം, ​

സ​ൺ‌​ഡേ സ്‌​കൂ​ൾ അ​ധ്യാ​പ​ക​ർ, ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ക​ലോ​ത്സ​വ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ച്ചു.

വി​യ​ന്ന​യി​ൽ അ​ന്താ​രാ​ഷ്‌ട്ര വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച.
വി​യ​ന്ന: കാ​യി​ക പ്രേ​മി​ക​ൾ​ക്ക് ആ​വേ​ശം പ​ക​ർ​ന്ന് വി​യ​ന്ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അ​ന്താ​രാ​ഷ്ട്ര വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന
19 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം ഫാ. ​സ​ജി മ​ല​യി​ല്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു; യാ​ത്ര​യ​യ​പ്പ് 11ന് ​മാ​ഞ്ച​സ്റ്റ​റി​ല്‍.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ രൂ​പ​ത വി​കാ​രി ജ​ന​റ​ലും യു​കെ​യി​ലെ ക്‌​നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ ഗു​രു​വു​മാ​യ ഫാ.
ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള.
റോം: ​ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള ഔ​ദ്യോ​ഗി​ക​മാ​യി ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി.
മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.