• Logo

Allied Publications

Europe
ഡോ. ​ജോ​സ് കി​ഴ​ക്കേ​ക്ക​ര മെ​മ്മോ​റി​യ​ല്‍ വോ​ളി​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് ശനിയാഴ്ച വി​യ​ന്ന​യി​ല്‍
Share
വി​യ​ന്ന: ക​ഴി​ഞ്ഞ വ​ര്‍​ഷം മു​ന്‍ ഐ​ക്യ​രാഷ്‌ട്ര ഉ​ദ്യോ​ഗ​സ്ഥ​നും ഓ​സ്ട്രി​യ​യി​ലെ ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ക്ല​ബി​ന്‍റെ (ഐ​എ​സ്‌​സി വി​യ​ന്ന) സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റു​മാ​യ ഡോ. ​ജോ​സ് കി​ഴ​ക്കേ​ക്ക​ര​യു​ടെ സ്മ​ര​ണാ​ര്‍​ഥം വി​യ​ന്ന​യി​ല്‍ അ​ന്താ​രാ​ഷ്‌‌​ട്ര വോ​ളി​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്നു.

വി​യ​ന്ന​യി​ലെ 22ാമ​ത്തെ ജി​ല്ല​യി​ലു​ള്ള തി​യോ​ഡോ​ര്‍ ക്രാ​മ​ര്‍ സ്ട്രാ​സെ ത്രീ​യി​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും. ശ​നിയാഴ്ച (ന​വം​ബ​ര്‍ നാ​ല്) രാ​വി​ലെ ഒ​ന്പ​തി​ന് മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ക്കും. രാ​ത്രി​യി​ൽ മ​ത്സ​ര​ങ്ങ​ൾ സ​മാ​പി​ക്കും.

ഡോ. ​ജോ​സ് കി​ഴ​ക്കേ​ക്ക​ര​യു​ടെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​നും മു​ന്‍ ഐ​എ​സ്‌​സി വി​യ​ന്ന അം​ഗ​വു​മാ​യ ഡോ. ​ജെ​ബ​മാ​ലൈ വി​നാ​ഞ്ചി​രാ​ച്ചി (യു​ണി​ഡോ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ലി​ന്‍റെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ അ​ഡൈ്വ​സ​ര്‍) ടൂ​ര്‍​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജ​ര്‍​മ​നി, യു.​കെ, അ​യ​ര്‍​ല​ൻ​ഡ്, സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ്, ഓ​സ്ട്രി​യ ഉ​ള്‍​പ്പെ​ട​യു​ള്ള യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 10 ടീ​മു​ക​ള്‍ മ​ത്സ​രി​ക്കും. സ​മാ​പ​ന​ച്ച​ട​ങ്ങി​ല്‍ മി​ക​ച്ച മൂ​ന്ന് ടീ​മു​ക​ള്‍​ക്കു​ള്ള കാ​ഷ് അ​വാ​ര്‍​ഡു​ക​ളും പു​ര​സ്‌​കാ​ര​ങ്ങ​ളും ഒ​പ്പം മി​ക​ച്ച പ്ര​തി​രോ​ധ​ക്കാ​ര​ന്‍, ഓ​ള്‍​റൗ​ണ്ട​ര്‍ എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​ക​ട​നം കാ​ഴ്ച വ​യ്ക്കു​ന്ന ക​ളി​ക്കാ​ര്‍​ക്ക് വ്യ​ക്തി​ഗ​ത ട്രോ​ഫി​ക​ളും സ​മ്മാ​നി​ക്കും.

സ​മാ​പ​ന ച​ട​ങ്ങി​ല്‍ അ​ല​ക്സാ​ണ്ട​ര്‍ ജോ​യു​ടെ സം​ഗീ​തം ആ​വേ​ശം പ​ക​രും. ഐ​എ​സ്‌​സി വി​യ​ന്ന​യു​ടെ പ്ര​സി​ഡ​ന്‍റ് ടെ​ജോ കി​ഴ​ക്കേ​ക്ക​ര മാ​നേ​ജ​ര്‍ റ്റി​ബി പു​ത്തൂ​ര്‍ എ​ന്നി​വ​ര്‍ എ​ല്ലാ​വ​രെ​യും ടൂ​ര്‍​ണ​മെ​ന്‍റി​ലേ​ക്ക് ക്ഷ​ണി​ച്ചു.

മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.