• Logo

Allied Publications

Europe
റൂ​വ​ൻ സൈ​മ​ണി​ന് സ്മ​ര​ണാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് ലി​സ്ബ​ൺ കോ​ഫി ഫെ​സ്റ്റി​വ​ൽ
Share
ലി​സ്ബ​ൺ: റൂ​വ​ൻ സൈ​മ​ണി​ന്‍റെ സ്മ​ര​ണാ​ർ​ഥം സ​മീ​ക്ഷ യു​കെ ലി​സ്ബ​ൺ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കോ​ഫി ഫെ​സ്റ്റി​വ​ൽ ഹൃ​ദ​യ​ത്തി​ലേ​റ്റ് വാ​ങ്ങി ലി​സ്ബ​ൺ സ​മൂ​ഹം.

ഈ ​മാ​സം ഒ​ന്നി​ന് ലി​സ്ബ​ണി​ലെ നാ​ഷ​ണ​ൽ റാ​ക്ക​റ്റ് ക്ല​ബി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​വി​ധ​യി​നം കാ​പ്പി​ക​ളു​ടേ​യും രു​ചി​ക​ളു​ടെ​യും ഉ​ത്സ​വാ​നു​ഭ​വ​ത്തി​നാ​ണ് സാ​ക്ഷ്യം വ​ഹി​ച്ച​ത്.

ബെ​ൽ​ഫാ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സെ​ക്ര​ട്ട​റി ജ​യ​ൻ മ​ല​യി​ൽ ച​ട​ങ്ങ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. സ​മീ​ക്ഷ യു​കെ ഏ​രി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ ബൈ​ജു നാ​രാ​യ​ണ​ൻ പ​രി​പാ​ടി​യി​ൽ വി​ശി​ഷ്ടാ​ഥി ആ​യി​രു​ന്നു.



യു​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ്മി​തേ​ഷ് ശ​ശി​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ യു​ണി​റ്റ് സെ​ക്ര​ട്ട​റി വൈ​ശാ​ഖ് മോ​ഹ​ൻ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​തി​ര രാ​മ​കൃ​ഷ്ണ​പി​ള്ള ന​ന്ദി​യും ആ​ശം​സി​ച്ചു.

ചാ​രി​റ്റി ഫ​ണ്ട് ശേ​ഖ​ര​ണം കോ​ഫി ഫെ​സ്റ്റി​വ​ലി​ന്‍റെ ല​ക്ഷ്യ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു. റൂ​വ​ൻ സൈ​മ​ണി​ന്‍റെ പേ​രി​ൽ കേ​ര​ള​ത്തി​ലെ ഒ​രു നി​ർ​ധ​ന​കു​ടും​ബ​ത്തി​ന് ഭ​വ​ന​നി​ർ​മാ​ണ​ത്തി​നാ​യി ന​ട​ത്തു​ന്ന ധ​ന​സ​മാ​ഹ​ര​ണ​ത്തി​ൽ പ​ങ്ക് ചേ​രു​ക എ​ന്ന​താ​യി​രു​ന്നു യൂ​ണി​റ്റി​ന്‍റെ പ്രാ​ഥ​മി​ക ല​ക്ഷ്യം.



പ്രാ​ദേ​ശി​ക ഐ​റി​ഷ് ഗ്രൂ​പ്പു​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ളും ഈ ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. ‌പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ക​യും പി​ന്തു​ണ​യ്ക്കു​ക​യും ചെ​യ്ത എ​ല്ലാ​വ​ർ​ക്കും സ​മീ​ക്ഷ ലി​സ്ബ​ൺ യു​ണി​റ്റ് സം​ഘാ​ട​ക​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

യൂ​ണി​റ്റി​ന്‍റെ ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ർ​ന്നും എ​ല്ലാ​വ​രു​ടെ​യും പി​ന്തു​ണ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി യൂ​ണി​റ്റ് സെ​ക്ര​ട്ട​റി വൈ​ശാ​ഖ് മോ​ഹ​ൻ, പ്ര​സി​ഡ​ന്‍റ് സ്മി​തേ​ഷ് ശ​ശി​ധ​ര​ൻ, ട്ര​ഷ​റ​ർ മ​നു മം​ഗ​ലം എ​ന്നി​വ​ർ അ​റി​യി​ച്ചു.

മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.