• Logo

Allied Publications

Europe
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക​ലോ​ത്സ​വം; കേം​ബ്രി​ഡ്ജ് റീ​ജി​യ​ന് ഓ​വ​റോ​ൾ കി​രീ​ടം
Share
സ്ക​ന്തോ​ർ​പ്പ്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ അ​പ്പ​സ്റ്റോ​ല​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​റാ​മ​ത് ബൈ​ബി​ൾ ക​ലോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു

12 റീ​ജി​യ​നു​ക​ളി​ലാ​യി ന​ട​ന്ന ക​ലോ​ത്സ​വ​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ ആ​യി​ര​ത്തി​അ​ഞ്ഞൂ​റോ​ളം പ്ര​തി​ഭ​ക​ളാ​ണ് സ്ക​ൻ​തോ​ർ​പ്പ് ഫ്രെ​ഡ​റി​ക് സ്‌​കൂ​ളി​ലെ 12 വേ​ദി​ക​ളാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ മാ​റ്റു​ര​ച്ച​ത്.

രാ​വി​ലെ മു​ത​ൽ ന​ട​ന്ന ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​ൽ കേം​ബ്രി​ഡ്ജ് റീ​ജി​യ​ൻ ഓ​വ​റോ​ൾ കി​രീ​ടം ചൂ​ടി. ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ സൗ​താം​പ്ട​ണും ബ​ർ​മിം​ഗ്ഹാം റീ​ജി​യ​നു​ക​ൾ​ക്ക് ല​ഭി​ച്ചു.



വി​ജ​യി​ക​ൾ​ക്ക് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു വ​ച​ന​മാ​യ ഈ​ശോ​യെ അ​നു​ഭ​വി​ക്കു​വാ​നും പ്ര​ഘോ​ഷി​ക്കു​വാ​നും ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത കു​ടും​ബം സ്ക​ന്തോ​ർ​പ്പി​ൽ ഒ​ന്നി​ച്ചു​കൂ​ടി​യ​ത് ദൈ​വ​ക​രു​ണ​യു​ടെ വ​ലി​യ സാ​ക്ഷ്യ​മാ​ണെ​ന്ന് മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ പ്ര​സ്താ​വി​ച്ചു.




യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ ക​ലോ​ത്സ​വ​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന രൂ​പ​ത ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ന് മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ ന​ൽ​കാ​നാ​യി അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ഒ​ന്ന് ചേ​ർ​ന്ന​തോ​ടെ മ​ത്സ​ര ന​ഗ​രി രൂ​പ​ത​യു​ടെ കു​ടും​ബ സം​ഗ​മ വേ​ദി കൂ​ടി​യാ​യാ​യി.



വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ റ​വ. ഫാ . ​ജി​നോ അ​രീ​ക്കാ​ട്ട് എം​സി​ബി​എ​സ്, ഫാ. ​സ​ജി​മോ​ൻ മ​ല​യി​ൽ പു​ത്ത​ൻ​പു​ര​യി​ൽ, ചാ​ൻ​സി​ല​ർ റ​വ. ഡോ. ​മാ​ത്യു പി​ണ​ക്കാ​ട്, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ ഫാ. ​ജോ മൂ​ല​ച്ചേ​രി വി ​സി, ബൈ​ബി​ൾ അ​പോ​സ്റ്റ​ലേ​റ്റ് ചെ​യ​ർ​മാ​ൻ ഫാ. ​ജോ​ർ​ജ് എ​ട്ടു​പ​റ, ഫാ. ​ജോ​ജോ പ്ലാ​പ്പ​ള്ളി​ൽ സി​എം​ഐ,

ഫാ. ​ജോ​സ​ഫ് പി​ണ​ക്കാ​ട്, കോ​ഓ​ർ​ഡി​നേ​റ്റ​ർ ആ​ന്‍റ​ണി മാ​ത്യു, ജോ​യി​ന്‍റ കോ​ഓ​ർ​ഡി​നേ​റ്റേ​ർ​മാ​രാ​യ ജോ​ൺ കു​ര്യ​ൻ, മ​ർ​ഫി തോ​മ​സ്, ബൈ​ബി​ൾ ക​ലോ​ത്സ​വം ജോ​യി​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ജി​മ്മി​ച്ച​ൻ ജോ​ർ​ജ്, ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റ് ക​മ്മീ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ, രൂ​പ​ത​യി​ലെ വി​വി​ധ റീ​ജി​യ​നു​ക​ളി​ൽ നി​ന്നു​ള്ള വൈ​ദി​ക​ർ, അ​ല്മാ​യ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ക​ലോ​ത്സ​വ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

വി​യ​ന്ന​യി​ൽ അ​ന്താ​രാ​ഷ്‌ട്ര വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച.
വി​യ​ന്ന: കാ​യി​ക പ്രേ​മി​ക​ൾ​ക്ക് ആ​വേ​ശം പ​ക​ർ​ന്ന് വി​യ​ന്ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അ​ന്താ​രാ​ഷ്ട്ര വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന
19 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം ഫാ. ​സ​ജി മ​ല​യി​ല്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു; യാ​ത്ര​യ​യ​പ്പ് 11ന് ​മാ​ഞ്ച​സ്റ്റ​റി​ല്‍.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ രൂ​പ​ത വി​കാ​രി ജ​ന​റ​ലും യു​കെ​യി​ലെ ക്‌​നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ ഗു​രു​വു​മാ​യ ഫാ.
ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള.
റോം: ​ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള ഔ​ദ്യോ​ഗി​ക​മാ​യി ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി.
മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.