• Logo

Allied Publications

Europe
ഓ​സ്ട്രി​യ​ന്‍ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ സ​മൂ​ഹം ക്രി​സ്മ​സ് ആ​ലോ​ഷി​ച്ചു
Share
വി​യ​ന്ന: ഓ​സ്ട്രി​യ​യി​ലെ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്ക സ​മൂ​ഹം (എ​കെ​സി​സി) വി. ​കു​ര്‍​ബാ​ന​യും ക്രി​സ്മ​സും ഹി​ര്‍​ഷ്‌​സ്റ്റെ​ട്ട​ന്‍ ദേ​വാ​ല​യ​ത്തി​ല്‍ ആ​ഘോ​ഷി​ച്ചു. സ്‌​പെ​യി​നി​ല്‍ നി​ന്നും എ​ത്തി​യ ഫാ. ​സാ​ജു മൂ​ല​ക്കാ​ട്ട്, ഫാ. ​ജി​ജോ മാ​ത്യു ഇ​ല​വു​ങ്ക​ചാ​ലി​ലും ചേ​ര്‍​ന്ന് കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ചു.

എ​ലി​സ​ബ​ത്ത് കോ​യി​ത്ത​റ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബ്ര​ദ​ര്‍ റോ​ബി​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ ക്വ​യ​ര്‍ ഭ​ക്തി സാ​ന്ദ്ര​മാ​യി. കു​ര്‍​ബാ​ന​യ്ക്കു ശേ​ഷം പാ​രീ​ഷ് ഹാ​ളി​ല്‍ ആ​ഘോ​ഷ​ങ്ങ​ള്‍ ന​ട​ത്ത​പ്പെ​ട്ടു. 2022 2023ലെ ​എ​കെ​സി​സി​യു​ടെ ക​മ്മി​റ്റി​ക്കാ​രാ​യ സെ​ന്‍റ് കു​ര്യാ​ക്കോ​സ് ടീ​മി​ന്‍റെ കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​ന​വും സ​ഭാ​സ​മു​ദാ​യ തീ​ഷ്ണ​ത​യും ആ​ലോ​ഷ​ത്തെ മ​നോ​ഹ​ര​മാ​ക്കി.

ഓ​സ്ട്രി​യ​ന്‍ ക്‌​നാ​നാ​യ ക​മ്യൂ​ണി​റ്റി​യു​ടെ സ്പി​രി​ച്ച​ല്‍ ഡ​യ​റ​ക്ട​റാ​യി ഫാ. ​ജി​ജോ ഇ​ല​വു​ങ്ക​ച​ലി​നെ ഔ​ദ്യോ​ഗി​ക​മാ​യി നി​യ​മി​ച്ചു​കൊ​ണ്ടു​ള്ള അ​ഭി​വ​ന്ദ്യ മൂ​ല​ക്കാ​ട്ട് പി​താ​വി​ന്‍റെ ക​ത്ത് എ​ബ്ര​ഹാം കു​രു​ട്ടു​പ​റ​മ്പി​ല്‍ സ​ദ​സു​മാ​യി പ​ങ്കു​വ​ച്ചു.

മു​ത്തു​ക്കു​ട ചൂ​ടി​ക്കൊ​ണ്ട് എ​കെ​സി​സി ലി​റ്റ​ര്‍​ജി കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സ്റ്റീ​ഫ​ന്‍ കോ​റ​മ​ഠം, ഫാ. ​ജി​ജോ ഏ​വ​രും ചേ​ര്‍​ന്ന് ക​ര​ഘോ​ഷ​ത്തോ​ടെ വ​ര​വേ​റ്റു. എ​കെ​സി​സി​യു​ടെ ആ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ സ്വി​റ്റ്‌​സ​ര്‍​ല​ൻ​ഡി​ല്‍ നി​ന്നും ജ​ര്‍​മ​നി​യി​ല്‍ നി​ന്നും എ​ത്തി​യ മു​ന്‍ അം​ഗ​ങ്ങ​ളെ പ്ര​സി​ഡ​ന്‍റ് എ​ബ്ര​ഹാം കു​രു​ട്ടു​പ​റ​മ്പി​ല്‍ സ്വാ​ഗ​തം ചെ​യ്തു.



ക​രോ​ള്‍ ഗാ​ന​ത്താ​ലും ത​പ്പു​മേ​ള​ങ്ങ​ളാ​ലും മ​ധു​രം വി​ത​റി​യും ക്രി​സ്മ​സ് പാ​പ്പാ​യി വ​ന്ന സ്റ്റീ​ഫ​ന്‍ കി​ഴ​ക്കേ​പു​റ​ത്ത് സ​ദ​സി​നെ ക്രി​സ്മ​സ് അ​നു​ഭ​വ​ത്തി​ലേ​യ്ക്ക് ന​യി​ച്ചു. ഒ​പ്പം കു​ട്ടി​ക​ളു​ടെ​യും യു​വ​തി​യു​വാ​ക്ക​ളു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ള്‍​ക്ക് ജെ​സി​ന്‍ മ​ണ്ണാ​റു​പാ​റ​യി​ല്‍, നി​ദി​യ എ​ട​പ്പ​ള്ളി​യി​റ​യി​ല്‍, ടി​ജി കോ​യി​ത്ത​റ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

2023ല്‍ ​കോ​ള​ജ് സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സം പൂ​ര്‍​ത്തി​യാ​യ​വ​രെ​യും ഉ​ന്ന​ത പ​ഠ​നം ക​ഴി​ഞ്ഞ് യൂ​റോ​പ്പി​ല്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ അ​ഭി​മാ​ന​ക​ര​മാ​യി ഉ​ന്ന​ത ജോ​ലി​ചെ​യ്യു​ന്ന യു​വ​തീ​യു​വാ​ക്ക​ളെ​യും എ​കെ​സി​സി ആ​ദ​രി​ക്കു​ക​യും അ​വ​ര്‍​ക്ക് ഉ​പ​കാ​ര​ങ്ങ​ള്‍ ന​ല്‍​കു​ക​യും ചെ​യ്തു.

പീ​യ ക​ണ്ണാം​പ​ടം മോ​ഡ​റേ​ഷ​ന്‍ ന​ട​ത്തി. സെ​ക്ര​ട്ട​റി ന​ദീ​ന പു​ത്ത​ന്‍​പു​ര ഏ​വ​ര്‍​ക്കും ന​ന്ദി പ​റ​ഞ്ഞു. സ്നേ​ഹ​വി​രു​ന്നോ​ടെ സ​മാ​പി​ച്ച സ​മ്മേ​ള​ന​ത്തി​ല്‍ പു​തു​താ​യി ചു​മ​ത​ല​യേ​റ്റ സെ​ന്‍റ് തോ​മ​സ് ടീം ​ക്‌​നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ അ​ടു​ത്ത വ​ര്‍​ഷ​ത്തേ​യ്ക്കു​ള്ള ചു​മ​ത​ല വ​ഹി​ക്കും.

മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.