• Logo

Allied Publications

Europe
ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ജി​എം​എ
Share
ഗ്ലോ​സ്റ്റ​ര്‍​ഷ​യ​ര്‍: ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഗ്ലോ​സ്റ്റ​ര്‍​ഷ​യ​ര്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍. മു​പ്പ​തോ​ളം കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ത്ത നേ​റ്റി​വി​റ്റി പ്രോ​ഗ്രാ​മു​ക​ളോ​ടെ​യാ​ണ് പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യ​ത്.

ജി​എം​എ ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ള്‍ പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി ബി​സ്‌​പോ​ള്‍ മ​ണ​വാ​ള​ന്‍ സ്വാ​ഗ​ത പ്ര​സം​ഗ​വും ട്ര​ഷ​റ​ര്‍ അ​രു​ണ്‍​കു​മാ​ര്‍ പി​ള്ള ന​ന്ദി​യും അ​റി​യി​ച്ചു.

ജി​എം​എ വേ​ദി​യെ ഭ​ക്തി​സാ​ന്ദ്ര​മാ​ക്കി ന​ട​ത്തി​യ ക​രോ​ള്‍ ആ​ലാ​പ​ന​മാ​യി​രു​ന്നു ആ​ദ്യ​മെ​ത്തി​യ​ത്. മി​ക​വേ​റി​യ ര​ണ്ട് ടീ​മു​ക​ള്‍ മ​ത്സ​ര​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി ഹൃ​ദ്യ​മാ​യ രീ​തി​യി​ല്‍ ക​രോ​ള്‍ ആ​ല​പി​ച്ച് സ​ദ​സി​ന്‍റെ ഹൃ​ദ​യം കീ​ഴ​ട​ക്കി.



തു​ട​ർ​ന്ന് ഡ്രം​സ് വാ​യി​ച്ചും കു​ട്ടി​ക​ളു​ടെ അ​ക​മ്പ​ടി​യു​മാ​യി ക്രി​സ്മ​സ് സാ​ന്‍റാ രം​ഗ​പ്ര​വേ​ശം ചെ​യ്ത് ആ​വേ​ശം ഇ​ര​ട്ടി​യാ​ക്കി​യ​ത്. വേ​ദി​യി​ലെ​ത്തി​യ സാ​ന്‍റാ കേ​ക്ക് മു​റി​ച്ച് ക്രി​സ്മ​സ് മ​ധു​രം പ​ങ്കു​വ​ച്ചു. ജി​എം​എ അം​ഗ​ങ്ങ​ള്‍ കോ​ര്‍​ത്തി​ണ​ക്കി​യ വൈ​വി​ധ്യ​മാ​ര്‍​ന്ന നൃ​ത്ത, സം​ഗീ​ത പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റി.

കൃ​ത്യ​ത​യോ​ടെ ത​യാ​റാ​ക്കി​യ നൃ​ത്ത​ച്ചു​വ​ടു​ക​ള്‍ സ​ദ​സി​നെ ഒ​ന്ന​ട​ങ്കം ആ​ഹ്ലാ​ദി​പ്പി​ച്ചു. ജി​എം​എ​യു​ടെ കു​ട്ടി​ക​ള്‍ ന​ട​ത്തി​യ വി​ശാ​ല​മാ​യ ത​യാ​റെ​ടു​പ്പ് വേ​ദി​യി​ല്‍ പ്ര​തി​ഫ​ലി​ക്കു​ക​യും ചെ​യ്തു.

ച​ട​ങ്ങി​ല്‍ വ​ച്ച് ജി​എം​എ ല​ക്കി ബം​ബ​ര്‍ റാ​ഫി​ള്‍ ഡ്രോ​യി​ലെ ജേ​താ​വ് മാ​ത്യു ഇ​ടി​ക്കു​ള​യ്ക്ക് ജെ​കെ​വി ഓ​ഫ​ര്‍ ചെ​യ്യു​ന്ന എ​യ​ര്‍​ക​ണ്ടീ​ഷ​ണ​റും സ​മ്മാ​നി​ച്ചു. ഇ​ന്‍​സ്റ്റ​ലേ​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ സൗ​ജ​ന്യ​മാ​യാ​ണ് സ​മ്മാ​നം എ​ത്തി​ക്കു​ക.

ഇ​ക്കു​റി ജി​എം​എ ക്രി​സ്മ​സ്​പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളി​ലെ മ​റ്റൊ​രു പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​മാ​യി​രു​ന്നു സ്‌​പെ​ഷ്യ​ല്‍ വ​യ​ലി​ന്‍ പ്രോ​ഗ്രാ​മും ഡി​ജെ​യും. അ​സീ​ര്‍ മു​ഹ​മ്മ​ദാ​ണ് സ​ദ​സി​നെ ഇ​ള​ക്കി​മ​റി​ച്ച ഈ ​സം​ഗീ​ത നി​മി​ഷ​ങ്ങ​ള്‍ ന​യി​ച്ച​ത്.



ഇ​തി​ന് പു​റ​മെ ജി​എം​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​റ്റൊ​രു ഗം​ഭീ​ര പ​രി​പാ​ടി​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍​ക്കും തു​ട​ക്കം കു​റി​ച്ചു. 2024 ഏ​പ്രി​ല്‍ 20ന് ​ഈ​സ്റ്റ​ര്‍ ​വി​ഷു മെ​ഗാ ഷോ ​ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു.

500ലേ​റെ പേ​രാ​ണ് ജി​എം​എ ക്രി​സ്മ​സ്​ന്യൂ​ഇ​യ​ര്‍ ആ​ഘോ​ഷ​രാ​വി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി ഒ​ഴു​കി​യെ​ത്തി​യ​ത്. വൈ​കു​ന്നേ​രം 4.30ന് ആ​രം​ഭി​ച്ച പ​രി​പാ​ടി​ക​ള്‍​ക്ക് രാ​ത്രി 11ന് സ​മാ​പിച്ചു. ജി​എം​എ അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു​ക്കി​യ രു​ചി​യേ​റി​യ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളും ആ​സ്വാ​ദ്യ​ക​ര​മാ​യി.

ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള.
റോം: ​ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള ഔ​ദ്യോ​ഗി​ക​മാ​യി ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി.
മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.