• Logo

Allied Publications

Europe
ഹെ​റി​ഫോ​ഡി​നെ ഉ​ണ​ർ​ത്തി ഹേ​മ; ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Share
ഹെ​റി​ഫോ​ഡ്: യു​കെ​യി​ൽ 2007ൽ ​രൂ​പി​ക​രി​ച്ച ക​ലാ സാം​സ്‌​കാ​രി​ക സം​ഘ​ട​ന ഹെ​റി​ഫോ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ(ഹേ​മ) ഈ ​വ​ർ​ഷ​ത്തെ ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച ബാ​ർ​ട്ട്സ്ട്രീ വി​ല്ലേ​ജ് ഹാ​ളി​ൽ വ​ച്ച് ന​ട​ന്നു. വൈ​കു​ന്നേ​രം അ​ഞ്ചി​ന് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ രാ​ത്രി 12നാ​ണ് സ​മാ​പി​ച്ച​ത്.
ലാ​ൻ​ഡോ​ക്ക് ക​മ്യൂ​ണി​റ്റി കൗ​ൺ​സി​ല​ർ ബെ​ന്നി അ​ഗ​സ്റ്റി​ൻ മു​ഖ്യാ​തി​ഥി‌​യാ​യി. ഹേ​മ പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ ജി​ൻ​സ് ജോ​സ് സെക്രട്ടറി, അ​രു​ൺ ജോ​ർ​ജ് വാ​ത​പ്പ​ള്ളി, ജാ​ൻ​സി കോ​ശി, ബി​ബി​ൻ, ദീ​പ, ജെ​യ്‌​സ​ൺ ആ​റ്റു​വ, ട്ര​ഷ​റ​ർ ബി​ജു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, ക​രോ​ക്കെ ഗാ​ന​മേ​ള, നാ​ട​ൻ​ക​രോ​ൾ, സാ​ന്‍റാ കാ​ർ​ണി​വ​ൽ, ഡി​ജെ ഡാ​ൻ​സ് തു​ട​ങ്ങി​യ നി​ര​വ​ധി പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​രാ​വി​ന്‍റെ മാ​റ്റു കൂ​ട്ടി.

ഹേ​മ​യു​ടെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ച്ച​വ​ർ​ക്ക് ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. റാ​ഫി​ൾ ഡ്രോ​യി​ൽ വി​ജ​യി​ച്ച​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.

സ്നേ​ഹ​വി​രു​ന്നോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ച​ത്. പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.