• Logo

Allied Publications

Europe
ഈ​സ്റ്റ്ഹാം ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ പൊ​ങ്കാ​ല ഫെ​ബ്രു​വ​രി 25ന്
Share
ല​ണ്ട​ൻ: ല​ണ്ട​നി​ലെ ഹൈ​ന്ദ​വ ആ​രാ​ധ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​മു​ഖ​മാ​യ ന്യൂ​ഹാം മാ​നോ​ർ​പാ​ർ​ക്കി​ലു​ള്ള ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ ഫെ​ബ്രു​വ​രി 25ന് ​ആ​റ്റു​കാ​ൽ പൊ​ങ്കാ​ല അ​ർ​പ്പി​ക്കു​വാ​ൻ അ​വ​സ​ര​മൊ​രു​ങ്ങു​ന്നു.

ബ്രി​ട്ട​നി​ലെ മ​ല​യാ​ളി വ​നി​ത​ക​ളു​ടെ സാ​മൂ​ഹ്യ​സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ബ്രി​ട്ടീ​ഷ് ഏ​ഷ്യ​ൻ വി​മ​യു​ൻ​സ് നെ​റ്റ് വ​ർ​ക്കാ​ണ് തു​ട​ർ​ച്ചാ​യാ​യി 17ാം ത​വ​ണ​യും ആ​റ്റു​കാ​ൽ ഭ​ഗ​വ​തി ഭ​ക്ത​ർ​ക്കാ​യി പൊ​ങ്കാ​ല സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഫെ​ബ്രു​വ​രി 25നു ​ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30ന് ​പൂ​ജാ​ദി​ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. അ​വ​ധി ദി​വ​സ​മാ​യ​തി​ന്നാ​ൽ ഇ​ത്ത​വ​ണ യു​കെ​യു​ടെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മാ​യി ന്യൂ​ഹാ​മി​ലെ ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ വ​ലി​യ പ​ങ്കാ​ളി​ത്ത​മാ​ണ് സം​ഘാ​ട​ക സ​മി​തി പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

നി​ര​വ​ധി​യാ​യ അ​നു​ഭ​വ സാ​ക്ഷ്യ​ങ്ങ​ൾ​ക്കു ഓ​രോ വ​ർ​ഷ​വും ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഉ​റ​വി​ട​മാ​വു​ന്നു എ​ന്നാ​ണ് സം​ഘാ​ട​ക​രും ഭ​ക്ത​ജ​ന​ങ്ങ​ളും സാ​ക്ഷ്യം പ​റ​യു​ന്ന​ത്.



ബ്രി​ട്ടീ​ഷ് ഏ​ഷ്യ​ൻ വു​മ​ൻ​സ് നെ​റ്റ് വ​ർ​ക്ക് (മു​ൻ ആ​റ്റു​കാ​ല്‍ സി​സ്റ്റേ​ഴ്സ്) ചെ​യ​റും മു​ഖ്യ സം​ഘാ​ട​ക​യും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​യും എ​ഴു​ത്തു​കാ​രി​യു​മാ​യ ഡോ. ​ഓ​മ​ന ഗം​ഗാ​ധ​ര​നാ​ണ് ല​ണ്ട​നി​ലെ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല‌​യ്ക്ക് തു​ട​ക്കം കു​റി​ച്ച് നേ​തൃ​ത്വം ന​ൽ​കി പോ​രു​ന്ന​ത്.

നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​പ്പോ​രു​ന്ന ബ്രി​ട്ടീ​ഷ് ഏ​ഷ്യ​ൻ വു​മ​ൻ​സ് നെ​റ്റ് വ​ർ​ക്ക്, ല​ണ്ട​ൻ ബ്രെ​സ്റ്റ് ക്യാ​ൻ​സ​ർ സൊ​സൈ​റ്റി​യു​ടെ മു​ഖ്യ പ്രാ​യോ​ജ​ക​രു​മാ​ണ്.

കേ​ര​ള​ത്തി​നു പു​റ​ത്ത് ആ​റ്റു​കാ​ല​മ്മ​യു​ടെ സ​ന്നി​ധാ​ന​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വ​നി​ത​ക​ൾ സം​ഗ​മി​ക്കു​ന്ന ഒ​രു വേ​ദി​യാ​യി ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്രം മാ​റി​ക​ഴി​ഞ്ഞു. എ​ല്ലാ​വ​രെ​യും സ്നേ​ഹ​പൂ​ർ​വം പൊ​ങ്കാ​ല​യി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഡോ.​ഓ​മ​ന ഗം​ഗാ​ധ​ര​ൻ 07766822360.

ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള.
റോം: ​ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള ഔ​ദ്യോ​ഗി​ക​മാ​യി ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി.
മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.