• Logo

Allied Publications

Europe
റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഒ​ഐ​സി​സി അ​യ​ർ​ല​ൻ​ഡ് വാ​ട്ട​ർ​ഫോ​ർ​ഡ് യൂ​ണി​റ്റ്
Share
ഡ​ബ്ലി​ൻ: ഒ​ഐ​സി​സി അ​യ​ർ​ല​ൻ​ഡ് വാ​ട്ട​ർ​ഫോ​ർ​ഡ് യൂ​ണി​റ്റ് ശ​നി​യാ​ഴ്ച വാ​ട്ട​ർ​ഫോ​ർ​ഡ് അ​ക്കാ​ഡ​മി ഓ​ഫ് മ്യൂ​സി​ക്ക് ആ​ൻ​ഡ് ആ​ർ​ട്ട്‌​സ്(​വാ​മ) സ്റ്റേ​ജി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. വൈ​കുന്നേരം നാ​ല് ​മു​ത​ൽ കു​ട്ടി​ക​ള​ൾ​ക്കാ​യി നാ​ല് വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചു​ള്ള ക​ള​റിം​ഗ് ആ​ൻ​ഡ് പെ​ൻ​സി​ൽ ഡ്രോ​യിംഗ് മ​ത്സ​രവും ആഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ ഒ​ഐ​സി​സി അ​യ​ർ​ല​ൻഡ് പ്ര​സി​ഡ​ന്‍റ് എം. ​എം. ലി​ങ്ക് വി​ൻ​സ്റ്റ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ൻ​ജോ മു​ള​വ​രി​ക്ക​ൽ, വൈ​സ് പ്ര​സി​ഡന്‍റ് പു​ന്ന​മ​ട ജോ​ർ​ജ്കു​ട്ടി, യൂ​ത്ത് വിംഗ് പ്ര​സി​ഡ​ന്‍റ് കു​രു​വി​ള ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പം വാ​ട്ട​ർ​ഫോ​ർ​ഡ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് കെ. ​മാ​ത്യു അധ്യ​ക്ഷ​ത വ​ഹി​ച്ചു.



ഫാ​. ജോ​മോ​ൻ കാ​ക്ക​നാ​ട്ട് റി​പ്പ​ബ്ലി​ക്ക് ദി​ന സ​ന്ദേ​ശം ന​ൽ​കി. വാ​ട്ട​ർ​ഫോ​ർ​ഡ് കൗ​ണ്ടി കൗ​ൺ​സി​ലേ​ഴ്സ് ആ​യ ഐ​മ​ൻ ക്യൂ​ൻ​ലാ​ൻ, സ്റ്റെ​ഫെ​നി കീ​റ്റിം​ഗ്, ഫാ​. മാ​ത്യു കെ. ​മാ​ത്യു, സെ​ബി​ൻ ജോ​സ്, സി​ജോ ഡേ​വി​ഡ് എ​ന്നി​വ​ർ വേ​ദി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ച്ചു.

ഒ​ഐ​സി​സി വാ​ട്ട​ർ​ഫോ​ർ​ഡ് യൂ​ണി​റ്റ് കു​ടു​ബാം​ഗ​ങ്ങ​ൾ കൂ​ടി ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ, എ‍യ്ഞ്ചൽ ബീറ്റ്സ് വാ​ട്ട​ർ​ഫോ​ർ​ഡ് അ​ണി​യി​ച്ച് ഒ​രു​ക്കി​യ മ്യൂ​സി​ക്ക​ൽ നൈ​റ്റ്സ്, വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഡി​ന്ന​ർ ഇ​വ​യൊ​ക്കെ ത​ന്നെ പ​രി​പാ​ടി​യെ മി​ക​വു​റ്റ​താ​ക്കി.



മി​ക​ച്ച സം​ഘാ​ട​ന മി​ക​വോ​ടെ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത് പ്ര​തീ​ഷ്‌ ജോ​സ്, വി​ബി​ൻ ജോ​ൺ തോ​മ​സ്, ജ​യ പ്രി​ൻ​സ്, ഡെ​ന്നി ഡൊ​മി​നി​ക്ക്, ഷി​ബു രാ​ജേ​ന്ദ്ര​ൻ, എ​മി​ൽ ജോ​ൺ, ഗ്രേ​യ്സ് ജേ​ക്ക​ബ്, വി​നീ​ഷ് ത​ങ്ക​ച്ച​ൻ, ആന്‍റ​ണി പ​ട​യാ​ട്ടി​ൽ, നി​ജാ​ദ് റ​ഷീ​ദ്, ജോ​ബി​ൻ കെ. ബേ​ബി, ഡാ​ൽ​സ് ജോ​ർ​ജ്, പ്ര​സാ​ദ് ജോ​ർ​ജ്, നെ​ൽ​വി​ൻ റ​ഫേ​ൽ, ജി​ജോ കു​ര്യ​ക്കോ​സ് തു​ട​ങ്ങി​യ​വ​ർ ആ​യി​രു​ന്നു. രാ​ത്രി പ​ത്തിന് പ​രി​പാ​ടി അ​വ​സാ​നി​ച്ചു.

വി​യ​ന്ന​യി​ൽ അ​ന്താ​രാ​ഷ്‌ട്ര വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച.
വി​യ​ന്ന: കാ​യി​ക പ്രേ​മി​ക​ൾ​ക്ക് ആ​വേ​ശം പ​ക​ർ​ന്ന് വി​യ​ന്ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അ​ന്താ​രാ​ഷ്ട്ര വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന
19 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം ഫാ. ​സ​ജി മ​ല​യി​ല്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു; യാ​ത്ര​യ​യ​പ്പ് 11ന് ​മാ​ഞ്ച​സ്റ്റ​റി​ല്‍.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ രൂ​പ​ത വി​കാ​രി ജ​ന​റ​ലും യു​കെ​യി​ലെ ക്‌​നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ ഗു​രു​വു​മാ​യ ഫാ.
ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള.
റോം: ​ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള ഔ​ദ്യോ​ഗി​ക​മാ​യി ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി.
മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.