• Logo

Allied Publications

Europe
ഗ്രേ​റ്റ് ബ്രി​ട്ട​ൻ എ​പ്പാ​ർ​ക്കി​യി​ൽ നോ​മ്പു​കാ​ല ധ്യാ​നം "ഗ്രാ​ൻ​ഡ് മി​ഷ​ൻ 2024' ശനിയാഴ്ച മു​ത​ൽ
Share
ബ​ർ​മിം​ഗ്ഹാം: വ​ലി​യ നോ​മ്പി​ൽ വി​ശു​ദ്ധ​വാ​ര​ത്തി​ലേ​ക്കു​ള്ള ആ​ത്മീ​യ തീ​ർ​ഥ​യാ​ത്ര​യി​ൽ ആ​ധ്യാ​ത്മി​ക മാ​ന​സി​ക ത​ല​ങ്ങ​ളി​ലു​ള്ള ന​വീ​ക​ര​ണ​വും അ​നു​താ​പ​ത്തി​ലൂ​ന്നി​യ അ​നു​ര​ഞ്ജ​ന​വും പ്രാ​പി​ക്കു​വാ​ൻ ആ​ത്മീ​യ ന​വീ​ക​ര​ണ​ത്തി​നാ​യി എ​പ്പാ​ർ​ക്കി ഓ​ഫ് ഗ്രേ​റ്റ് ബ്രി​ട്ട​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നോ​മ്പു​കാ​ല വി​ശു​ദ്ധീ​ക​ര​ണ ധ്യാ​ന​ങ്ങ​ൾ വെള്ളിയാ​ഴ്ച മു​ത​ൽ മാർച്ച് 24 വരെ സം​ഘ​ടി​പ്പി​ക്കു​ന്നു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ അ​ഭി​വ​ന്ദ്യ അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ മു​ഖ്യ നേ​തൃ​ത്വം വ​ഹി​ക്കും. യു​കെ​യി​ലു​ള്ള അ​ഭി​ഷി​ക്ത ധ്യാ​ന​ഗു​രു​ക്ക​ളോ​ടൊ​പ്പം, ഇ​ന്ത്യ​യി​ൽ നി​ന്നും റോ​മി​ൽ നി​ന്നു​മാ​യി പ്ര​ഗ​ത്ഭ​രാ​യ തി​രു​വ​ച​ന പ്ര​ഘോ​ഷ​ക​രും "ഗ്രാ​ൻ​ഡ് മി​ഷ​ൻ 2024 ’ന്‍റെ ഭാ​ഗ​മാ​യി വ​ലി​യ​നോ​മ്പു​കാ​ല ധ്യാ​ന ശു​ശ്രു​ഷ​ക​ളി​ൽ പ​ങ്കു​ചേ​രും.

റ​വ. ഡോ. ​ആ​ന്‍റ​ണി ചു​ണ്ട​ലി​ക്കാ​ട്ട് ( പ്രോ​ട്ടോ​സി​ഞ്ചെ​ലൂ​സ് ), ഫാ. ​ജോ​ർ​ജ് ചേ​ല​ക്ക​ൽ (സി​ഞ്ചെ​ലൂ​സ്), ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ ചെ​യ​ർ സി​സ്റ്റ​ർ ആ​ൻ മ​രി​യ എ​ന്നി​വ​ർ ഗ്രാ​ൻ​ഡ് മി​ഷ​ൻ ന​വീ​ക​ര​ണ ധ്യാ​ന​ങ്ങ​ൾ​ക്കും ശു​ശ്രു​ഷ​ക​ൾ​ക്കും നേ​തൃ​ത്വം വ​ഹി​ക്കും.

ഫാ. ​ജി​ൻ​സ് ചീ​ങ്ക​ല്ലേ​ൽ, ഫാ. ​ബോ​സ്കോ ഞാ​ലി​യ​ത്ത്, ഫാ. ​ടോം സി​റി​യ​ക്ക് ഓ​ലി​ക്ക​രോ​ട്ട്, ഫാ. ​ബി​ജു കോ​യി​പ്പ​ള്ളി, ഫാ. ​ഇ​ഗ്നേ​ഷ്യ​സ് കു​ന്നും​പു​റ​ത്ത്, ഫാ. ​ഷൈ​ജു കാ​റ്റാ​യ​ത്ത്, ഫാ. ​ജോ​ബി​ൻ ജോ​സ് ത​യ്യി​ൽ, ഫാ. ​തോ​മ​സ് കു​ഴ​ലി​ൽ, ഫാ. ​തോ​മ​സ് ബോ​ബി എ​മ്പ്ര​യി​ൽ, ഫാ. ​രാ​ജീ​വ് പാ​ലി​യ​ത്ര, ഫാ.​സ​ഖ​റി​യാ​സ് എ​ടാ​ട്ട്, ഫാ. ​ടോ​ണി ക​ട്ട​ക്ക​യം, ഫാ. ​ജോ​ജോ മ​ഞ്ഞ​ലി, ഫാ. ​ജോ മൂ​ലേ​ച്ചേ​രി, ഫാ. ​ലി​ജേ​ഷ് മു​ക്കാ​ട്ട് എ​ന്നീ തി​രു​വ​ച​ന പ്ര​ഘോ​ഷ​ക​രാ​യ വൈ​ദി​ക​രോ​ടൊ​പ്പം ബ്ര​ദ​ർ മ​നോ​ജ് തൈ​യ്യി​ലും പ​ങ്കു ചേ​രും.

ഗ്രേ​റ്റ്ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ ഇ​ട​വ​ക​ക​ൾ, മി​ഷ​നു​ക​ൾ,പ്രോ​പോ​സ്ഡ് മി​ഷ​നു​ക​ൾ എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വ​ലി​യ​നോ​മ്പു​കാ​ല ന​വീ​ക​ര​ണ ധ്യാ​ന​ത്തി​ലും, തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ലും, തി​രു​വ​ച​ന ശു​ശ്രു​ഷ​ക​ളി​ലും പ​ങ്കു ചേ​ർ​ന്ന് ഗാ​ഗു​ൽ​ത്താ വീ​ഥി​യി​ലൂ​ടെ യേ​ശു​വി​ന്‍റെ പീ​ഡാ​സ​ഹ​ന ക്രൂ​ശി​ത ര​ക്ഷാ​ക​ര പാ​ഥ​യി​ലൂ​ടെ ചേ​ർ​ന്ന് ച​രി​ക്കു​വാ​നും കൃ​പ​ക​ൾ ആ​ർ​ജ്ജി​ക്കു​വാ​നും ഗ്രാ​ൻ​ഡ് മി​ഷ​ൻ അ​നു​ഗ്ര​ഹ​ദാ​യ​മാ​വും.

വ​ലി​യ നോ​മ്പി​ന്‍റെ ചൈ​ത​ന്യ​ത്തി​ൽ, ക്രി​സ്തു​വിന്‍റെ ര​ക്ഷാ​ക​ര യാ​ത്ര​യു​ടെ വി​ചി​ന്ത​ന​ത്തോ​ടൊ​പ്പം, പ്ര​ത്യാ​ശ​യും പ്ര​തീ​ക്ഷ​യും ന​ൽ​കി മ​ര​ണ​ത്തി​ൽ നി​ന്നും ഉ​യ​ർ​ത്തെ​ഴു​നേ​റ്റ ര​ക്ഷ​ക​ന്‍റെ സ്മ​ര​ണ​യി​ലാ​യി​രി​ക്കു​വാ​നും അ​വി​ടു​ത്തെ കൃ​പ​ക​ളും അ​നു​ഗ്ര​ഹ​ങ്ങ​ളും പ്രാ​പി​ക്കു​വാ​നും ഗ്രാ​ൻ​ഡ് മി​ഷ​ൻ ധ്യാ​ന ശു​ശ്രൂ​ഷ​യി​ലേ​ക്ക് ഏ​വ​രെ​യും സ​സ്നേ​ഹം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി മി​ഷ​ൻ വൈ​ദി​ക​രും, പ​ള്ളി​ക്ക​മ്മി​റ്റി​ക​ളും അ​റി​യി​ച്ചു.

അ​താ​തു മി​ഷ​നു​ക​ളി​ലെ ധ്യാ​ന ശു​ശ്രു​ഷ​ക​ളി​ൽ പ​ങ്കു ചേ​രു​വാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് അ​ടു​ത്തു​ള്ള മി​ഷ​നു​ക​ളി​ലു​ള്ള ധ്യാ​ന​ത്തി​ൽ പ​ങ്കു​ചേ​രു​വാ​ൻ അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.

Email: [email protected]

വി​യ​ന്ന​യി​ൽ അ​ന്താ​രാ​ഷ്‌ട്ര വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച.
വി​യ​ന്ന: കാ​യി​ക പ്രേ​മി​ക​ൾ​ക്ക് ആ​വേ​ശം പ​ക​ർ​ന്ന് വി​യ​ന്ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അ​ന്താ​രാ​ഷ്ട്ര വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന
19 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം ഫാ. ​സ​ജി മ​ല​യി​ല്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു; യാ​ത്ര​യ​യ​പ്പ് 11ന് ​മാ​ഞ്ച​സ്റ്റ​റി​ല്‍.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ രൂ​പ​ത വി​കാ​രി ജ​ന​റ​ലും യു​കെ​യി​ലെ ക്‌​നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ ഗു​രു​വു​മാ​യ ഫാ.
ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള.
റോം: ​ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള ഔ​ദ്യോ​ഗി​ക​മാ​യി ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി.
മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.