• Logo

Allied Publications

Europe
ഗ്ലോ​സ്റ്റ​ര്‍ സെ​ന്‍റ് മേ​രീ​സ് പള്ളിയിൽ ആ​നു​വ​ല്‍ റി​ട്രീ​റ്റ് സംഘടിപ്പിച്ചു
Share
ഗ്ലോ​സ്റ്റ​ര്‍: വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന് നോ​മ്പു​കാ​ല​ത്ത് ആത്മീയ ഉ​ണ​ര്‍​വ് പകർന്ന് ഗ്ലോ​സ്റ്റ​ര്‍ സെ​ന്‍റ് മേ​രീ​സ് സീ​റോ​മ​ല​ബാ​ര്‍ കാ​ത​ലി​ക് പള്ളിയിൽ ആ​നു​വ​ല്‍ റി​ട്രീ​റ്റ് സം​ഘ‌​ടി​പ്പി​ച്ചു.

കോ​ട്ട​യം പാ​മ്പാ​ടി ഗു​ഡ് ന്യൂ​സ് റി​ട്രീ​റ്റ് സെ​ന്‍റ​റി​ലെ ഡ​യ​റ​ക്ട​റാ​യ ഫാ. ​ജി​ന്‍​സ് ചീ​ങ്ക​ല്ലേ​ല്‍ ന​യി​ച്ച മൂ​ന്നു​ദി​വ​സം നീ​ണ്ട ധ്യാ​നം ജീ​വി​ത മൂ​ല്യ​ങ്ങ​ളെ ഉ​ണ​ര്‍​ത്തു​ന്ന ദൈ​വി​ക നി​മി​ഷ​ങ്ങ​ളാ​ണ് സ​മ്മാ​നി​ച്ച​ത്.

വി​ശ്വാ​സം, സ്‌​നേ​ഹം, പ്ര​ത്യാ​ശ എ​ന്നീ മൂ​ല്യ​ങ്ങ​ളെ മു​റു​കെ പി​ടി​ച്ച് പി​താ​വി​ലേ​ക്ക് തി​രി​യാ​ന്‍ ഫാ​ദ​ര്‍ ത​ന്‍റെ വ​ച​ന​ങ്ങ​ളി​ലൂ​ടെ ഉ​ദ്‌​ബോ​ധി​പ്പി​ച്ചു. ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ സീ​റോമ​ല​ബാ​ര്‍ മി​ഷ​ന്‍ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍ ധ്യാ​ന​ത്തി​ല്‍ പ​ങ്കെടുത്തു.​

മൂ​ന്നു ദി​വ​സ​ത്തേ​യും വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍ മു​ഖ്യ കാ​ര്‍​മി​ക​നാ​യി​രു​ന്നു. വ​ച​ന വ്യാ​ഖ്യാ​ന​ങ്ങ​ള്‍​കൊ​ണ്ട് മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍ പി​താ​വും ധ്യാ​നവേ​ദി​യെ ധ​ന്യ​മാ​ക്കി.



വ​ലി​യൊ​രു അ​ഭി​ഷേ​ക ഉ​ണ​ര്‍​വാ​യി​രു​ന്നു റി​ട്രീ​റ്റ് സ​മ്മാ​നി​ച്ച​ത്.​ ചെ​റി​യ സം​ഭ​വ​ങ്ങ​ളി​ലൂ​ടെ വ​ലി​യ സ​ന്ദേ​ശ​ങ്ങ​ള്‍ പ​ക​ര്‍​ന്നു ന​ല്‍​കി ല​ളി​ത​മാ​യി ദൈ​വ​സ്‌​നേ​ഹ​വും കാ​രു​ണ്യ​വും ജീ​വി​ത​ത്തിന്‍റെ ഭാ​ഗ​മാ​ക്കു​ന്ന​തി​നെ കു​റി​ച്ച് അ​ച്ച​ന്‍ വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന് പ​റ​ഞ്ഞു ന​ല്‍​കി.

കു​ര്‍​ബാ​ന​യി​ലെ പ​ങ്കാ​ളി​ത്തം സ​ജീ​വ​മാ​കേ​ണ്ട​തി​നെ പ​റ്റി ഫാ. ​മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍ പി​താ​വ് ഓ​ര്‍മി​പ്പി​ച്ചു. ഗ്ലോ​സ്റ്റ​ര്‍ സെ​ന്‍റ് മേ​രീ​സ് സീ​റോ മ​ല​ബാ​ര്‍ കാ​ത​ലി​ക് ച​ര്‍​ച്ചിന്‍റെ വി​കാ​രി ഫാ. ​ജി​ബി​ന്‍ പോ​ള്‍ വാ​മ​റ്റ​ത്തി​ലും ട്ര​സ്റ്റി​മാ​രാ​യ ബാ​ബു അ​ളി​യ​ത്ത്, ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​രും ധ്യാ​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.



വെ​ള്ളി​യാ​ഴ്ച വൈ​കുന്നേരം 5.30ന് ആ​രം​ഭി​ച്ച ധ്യാ​നം ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് അ​വ​സാ​നി​ച്ച​ത്. ജീ​സ​സ് യൂ​ത്ത് അം​ഗ​ങ്ങ​ള്‍ കു​ട്ടി​ക​ള്‍​ക്ക് വേ​ണ്ടി ന​ട​ത്തി​യ ധ്യാ​ന​വും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

ഫാ. ​ജി​ബി​ന്‍ വാ​മ​റ്റ​ത്തി​ല്‍ ഏ​വ​ര്‍​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന് വ​ലി​യൊ​രു ഉ​ണ​ര്‍​വ് സ​മ്മാ​നി​ച്ച് നോ​മ്പു​കാ​ല ഒ​രു​ക്ക​ങ്ങ​ള്‍​ക്ക് ഭ​ക്തി​പൂ​ര്‍​വ്വ​മു​ള്ള ഒ​രു തു​ട​ക്ക​മാ​യി ഫാ. ​ജി​ന്‍​സ് ന​യി​ച്ച റി​ട്രീ​റ്റ്.

മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.