• Logo

Allied Publications

Europe
കോ​സ്മോ​പൊ​ലി​റ്റ​ൻ ക്ല​ബ് വാ​ർ​ഷി​കം ഇ​ന്ന് ബ്രി​സ്റ്റ​ളി​ൽ
Share
ബ്രി​സ്റ്റ​ൾ: ഇം​ഗ്ല​ണ്ടി​ലെ ബ്രി​സ്റ്റ​ൾ, വി​റ്റ്ച​ർ​ച്ച്‌ കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന യൂ​റോ​പ്പി​ലെ പ്ര​മു​ഖ ക​ലാ​സാം​സ്‌​കാ​രി​ക സം​ഘ​ട​ന​യാ​യ കോ​സ്മോ​പൊ​ലി​റ്റ​ൻ ക്ല​ബി​ന്‍റെ ഏ​ഴാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ശ​നി​യാ​ഴ്ച ബ്രി​സ്റ്റ​ളി​ൽ ന​ട​ക്കും.

സ​ന്ന​ദ്ധസേ​വ​ന രം​ഗ​ത്തും ഭാ​ര​തീ​യ ക​ലാ സാം​സ്‌​കാ​രി​ക പൈ​തൃ​ക​ക​ല​ക​ളെ ഇം​ഗ്ല​ണ്ടി​ൽ അ​വ​ത​രി​പ്പി​ക്കാ​നും എ​ന്നും മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന സം​ഘ​ട​ന​യാ​ണ് കോസ്മോപൊലിറ്റൻ ക്ല​ബ് ബ്രി​സ്റ്റ​ൾ.

വൈ​കു​ന്നേ​രം മൂന്നിന് ആ​രം​ഭി​ക്കു​ന്ന ച​ട​ങ്ങി​ൽ പ്ര​മു​ഖ വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ക്കും. ച​ട​ങ്ങ് ആ​രം​ഭി​ക്കു​ന്ന​ത് പ്ര​ശ​സ്ത ന​ർ​ത്ത​കി​യും നൃ​ത്താ​ധ്യാ​പി​ക​യു​മാ​യ അ​പ​ർ​ണ പ​വി​ത്ര​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന മോ​ഹി​നി​യാ​ട്ട​ത്തോ​ട് കൂ​ടി​യാ​ണ്.

മ​ല​യാ​ള സിനിമയ്ക്ക് നി​ര​വ​ധി മ​നോ​ഹ​ര ഗാ​ന​ങ്ങ​ൾ സ​മ്മാ​നി​ച്ച അ​ന്ത​രി​ച്ച സം​ഗീ​ത സം​വി​ധാ​യ​ക​ൻ കെ.ജെ. ​ജോ​യി​ക്ക് ആ​ദ​രം അ​ർ​പ്പി​ച്ച് "നൊ​സ്റ്റാ​ൾ​ജി​യ' എ​ന്ന പ്ര​ത്യേ​ക സം​ഗീ​ത സ​ന്ധ്യ​യും അ​ര​ങ്ങേ​റും.

പ്ര​ശ​സ്ത ഗാ​യ​ക​ർ ഈ ​ച​ട​ങ്ങി​ൽ ഗാ​ന​ർ​ച്ച​ന ആ​ല​പി​ക്കും. ക്ലബിന്‍റെ ​വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ച​ട​ങ്ങു​ക​ൾ​ക്ക് ശേ​ഷം ന​ട​ക്കും. പ്ര​വേ​ശ​നം ക്ല​ബ് അം​ഗ​ങ്ങ​ൾ​ക്കും ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ൾ​ക്കും മാ​ത്രം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 07754 724879(വാട്സ്ആപ്പ്).

മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.