• Logo

Allied Publications

Europe
അം​ഗ​ത്വ വി​ത​ര​ണ​വും സി​ദ്ധാ​ർ​ഥി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​പ​ല​പ​ന​വും ന​ട​ത്തി വാ​ട്ട്ഫോ​ർ​ഡ് ഒ​ഐ​സി​സി യു​ണി​റ്റ്
Share
വാ​ട്ട്ഫോ​ർ​ഡ്: ഒ​ഐ​സി​സി വാ​ട്ട്ഫോ​ർ​ഡ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​റ​ൽ ബോ​ഡി യോ​ഗ​വും അം​ഗ​ത്വ വി​ത​ര​ണ​വും ന​ട​ത്തി. ജോ​സ്‌​ലി​ൻ സി​ബി​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫെ​മി​ൻ സി​എ​ഫ് ആ​ദ്യ അം​ഗ​ത്വ ന​ൽ​കി അം​ഗ​ത്വ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.

യു​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി​മോ​ൻ പി. ​മ​ത്താ​യി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ​ഐ​സി​സി നാ​ഷ​ണ​ൽ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സു​ജു കെ. ​ഡാ​നി​യേ​ൽ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി.

കോ​ൺ​ഗ്ര​സ് അ​നു​ഭാ​വി​ക​ളെ ചേ​ർ​ത്തു​കൊ​ണ്ട് പ്രാ​ദേ​ശി​ക ത​ല​ങ്ങ​ളി​ൽ സാം​സ്കാ​രി​ക, കാ​യി​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​വാ​നും അ​ണി​ക​ളെ കോ​ർ​ത്തി​ണ​ക്കി വി​ശാ​ല​മാ​യ പ്ലാ​റ്റ് ഫോം ​ഉ​ണ്ടാ​ക്കു​വാ​നും അ​ദ്ദേ​ഹം പ്ര​വ​ർ​ത്ത​ക​രെ ഉ​ദ്‌​ബോ​ധി​പ്പി​ച്ചു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ വി​ജ​യം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ഒ​ഐ​സി​സി ശ്ര​മി​ക്കു​മെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ കെ​പി​സി​സി​യു​ടെ പ്ര​വാ​സി സം​ഘ​ട​ന​യെ​ന്ന നി​ല​യി​ൽ ഒ​ഐ​സി​സി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​വും സ്വാ​ധീ​ന​വും ഇ​ട​പെ​ട​ലും ഉ​ണ്ടാ​വ​ണ​മെ​ന്നും സെ​ക്ര​ട്ട​റി സി​ബി ജോ​ൺ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ​ക്കും മ​ർ​ദ​ന​ത്തി​നും ഇ​ര​യാ​യ പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജ് വി​ദ്യാ​ർ​ഥി സി​ദ്ധാ​ർ​ഥ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഒ​ഐ​സി​സി നേ​താ​വ് സു​ര​ജ് കൃ​ഷ്ണ​ൻ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. സി​ജ​ൻ ജേ​ക്ക​ബ്, മാ​ത്യു വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ദ​മ്പ​തി​ക​ൾ​ക്കാ​യു​ള്ള റ​സി​ഡ​ൻ​ഷ്യ​ൽ ധ്യാ​നം കേം​ബ്രി​ഡ്ജി​ൽ ജൂ​ലൈ 21 മുതൽ.
കേം​ബ്രി​ഡ്ജ്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​താ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേം​ബ്രി​ഡ്ജി​ൽ വച്ചു ദ​മ്പ​തി​ക​ൾ​ക്കാ​യി
സ്റ്റോ​ക്ക് പോ​ർ​ട്ട് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ​ ന​വ നേ​തൃ​ത്വം.
സ്റ്റോ​ക്ക് പോ​ർ​ട്ട്: സ്റ്റോ​ക്ക് പോ​ർ​ട്ട് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(എംഎഎസ്) 202425 ലേ​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെര​ഞ്ഞെ​ടു​ത്തു.
സ്ലൊ​വാ​ക്യ​ൻ പ്ര​ധാ​ന​മ​ന്ത്രി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു.
ബ്രാ​റ്റി​സ്ലാ​വ: വെ​ടി​യേ​റ്റ സ്ലൊ​വാ​ക്യ​ൻ പ്ര​ധാ​ന​മ​ന്ത്രി റോ​ബ​ർ​ട്ട് ഫി​ക്കോ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി സ​ർ​ക്കാ​ർ​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്
യു​കെ​യി​ൽ അ​ന്ത​രി​ച്ച സ്‌​നോ​ബി മോ​ളു​ടെ സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച; ശു​ശ്രൂ​ഷ​ക​ൾ​ക്ക് മാ​ർ സ്രാ​മ്പി​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
പീ​റ്റ​ർ​ബ​റോ: പീ​റ്റ​ർ​ബ​റോ​യി​ൽ അ​ന്ത​രി​ച്ച സ്‌​നോ​ബി മോ​ൾ സ​നി​ലി​ന്‍റെ(44) സം​സ്കാ​രം തി​ങ്കാ​ളാ​ഴ്ച ന​ട​ക്കും.
സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ക​ത്തി​യാ​ക്ര​മ​ണം; പ്ര​തി പി​ടി​യി​ൽ.
ജെ​നീ​വ: വ​ട​ക്ക​ൻ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ സോ​ഫി​ൻ​ഗെ​ൻ പ​ട്ട​ണ​ത്തി​ൽ ക​ത്തി​യാ​ക്ര​മ​ണം. അ​ക്ര​മി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.