അ​ക്ഷ​യ തൃ​തീ​യ​യി​ല്‍ ര​ണ്ടു​ത​വ​ണ കു​തി​ച്ച് സ്വ​ര്‍​ണം; വീ​ണ്ടും 53,000 ക​ട​ന്നു
Friday, May 10, 2024 12:04 PM IST
കൊ​ച്ചി: അ​ക്ഷ​യ​തൃ​തീ​യ ദി​ന​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല ര​ണ്ടു ത​വ​ണ വ​ര്‍​ധി​ച്ചു. രാ​വി​ലെ വ്യാ​പാ​രം തു​ട​ങ്ങി​യ​പ്പോ​ള്‍ ഗ്രാ​മി​ന് 45 രൂ​പ​യും പ​വ​ന് 360 രൂ​പ​യും പി​ന്നീ​ട് ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യും വ​ര്‍​ധി​ച്ചു. ഇ​തോ​ടെ ഇ​ന്ന് ആ​കെ ഗ്രാ​മി​ന് 85 രൂ​പ​യു​ടെ​യും പ​വ​ന് 680 രൂ​പ​യു​ടെ​യും വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​യ​ത്. ഗ്രാ​മി​ന് 6,700 രൂ​പ​യും പ​വ​ന് 53,600 രൂ​പ​യു​മാ​യി​ട്ടാ​ണ് ഇ​ന്ന് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ഒ​രു ഗ്രാം 18 ​കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് 30 രൂ​പ​യു​ടെ​യും പ​വ​ന് 240 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന രേ​ഖ​പ്പെ​ടു​ത്തി. ഒ​രു ഗ്രാം 18 ​കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് 5,575 രൂ​പ​യി​ലും പ​വ​ന് 44,600 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

അ​ക്ഷ​യ തൃ​തീ​യ നാ​ളി​ല്‍ സ്വ​ര്‍​ണം വാ​ങ്ങു​ന്ന​ത് ശു​ഭ​ക​ര​മെ​ന്നാ​ണ് പ​ല​രു​ടെ​യും വി​ശ്വാ​സം. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​ദി​വ​സം സ്വ​ര്‍​ണം വാ​ങ്ങാ​ന്‍ ജ്വ​ല്ല​റി​ക​ളി​ല്‍ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. രാ​വി​ലെ ഏ​ഴ​ര​യോ​ടെ ത​ന്നെ ഇ​ന്ന് ജ്വ​ല്ല​റി​ക​ള്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യി​രു​ന്നു.

സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച സ്വ​ര്‍​ണ​വി​ല​യി​ല്‍ കു​റ​വു​ണ്ടാ​യി​രു​ന്നു. ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 80 രൂ​പ കു​റ​ഞ്ഞ് 52,920 രൂ​പ​യും ഗ്രാ​മി​ന് 10 രൂ​പ കു​റ​ഞ്ഞ് 6615 രൂ​പ​യു​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

മാ​ര്‍​ച്ച് 29ന് ​ആ​ണ് സ്വ​ര്‍​ണ​വി​ല ആ​ദ്യ​മാ​യി 50,000 ക​ട​ന്ന​ത്. ‌‌ഏ​പ്രി​ൽ 19ന് 54,500 ​ക​ട​ന്ന് സ്വ​ര്‍​ണ​വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ട്ടു. ഗ്രാ​മി​ന് 6,815 രൂ​പ​യും പ​വ​ന് 54,520 രൂ​പ​യു​മാ​യി​രു​ന്നു അ​ന്ന​ത്തെ വി​ല. പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ഏ​റി​യും കു​റ​ഞ്ഞും നി​ന്ന സ്വ​ര്‍​ണ​വി​ല​യാ​ണ് ഈ ​മാ​സം ര​ണ്ടാം തീ​യ​തി മു​ത​ല്‍ വീ​ണ്ടും ഉ​യ​രാ​ന്‍ തു​ട​ങ്ങി​യ​ത്. വ്യാ​ഴാ​ഴ്ച വീ​ണ്ടും കു​റ​ഞ്ഞെ​ങ്കി​ലും റി​ക്കാ​ര്‍​ഡു​ക​ള്‍ ഭേ​ദി​ച്ച് കു​തി​ക്കു​മെ​ന്ന പ്ര​തീ​തി സൃ​ഷ്ടി​ച്ച് ഇ​ന്ന് വീ​ണ്ടും വി​ല ഉ​യ​രു​ക​യാ​യി​രു​ന്നു.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ മാ​റ്റ​ങ്ങ​ളാ​ണ് ആ​ഭ്യ​ന്ത​ര​വി​പ​ണി​യി​ലും പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല 2,352 ഡോ​ള​റി​ലും രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 83.49 ലു​മാ​ണ്.

അ​തേ​സ​മ​യം, വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​ദ്യം വെ​ള്ളി വി​ല​യി​ല്‍ മാ​റ്റ​മി​ല്ലാ​യി​രു​ന്നു. ഒ​രു ഗ്രാം ​സാ​ധാ​ര​ണ വെ​ള്ളി​ക്ക് 88 രൂ​പ​യാ​യി​രു​ന്നു വി​പ​ണി വി​ല. പി​ന്നീ​ട് ഒ​രു ഗ്രാം ​സാ​ധാ​ര​ണ വെ​ള്ളി​ക്ക് 88 രൂ​പ​യി​ല്‍​നി​ന്ന് ര​ണ്ടു​രൂ​പ വ​ര്‍​ധി​ച്ച് 90 രൂ​പ​യി​ലെ​ത്തി. അ​തേ​സ​മ​യം, ഹാ​ള്‍​മാ​ര്‍​ക്ക് വെ​ള്ളി​യു​ടെ വി​ല രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.