ജെ​സ്ന​യു​ടെ തി​രോ​ധാ​നം: കേ​സ് ഡ​യ​റി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച് സി​ബി​ഐ
Saturday, May 4, 2024 3:32 PM IST
തി​രു​വ​ന​ന്ത​പു​രം: ജെ​സ്‌​ന കേ​സി​ൽ സി​ബി​ഐ കേ​സ് ഡ​യ​റി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ക​ഴി​ഞ്ഞ​ദി​വ​സം ജെ​സ്‌​ന​യു​ടെ പി​താ​വ് ജെ​യിം​സ് ജോ​സ​ഫ് സീ​ല്‍ ചെ​യ്ത ക​വ​റി​ല്‍ ന​ല്‍​കി​യ തെ​ളി​വു​ക​ള്‍ കോ​ട​തി സ്വീ​ക​രി​ച്ചി​രു​ന്നു. ചി​ത്ര​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള തെ​ളി​വു​ക​ള്‍ കോ​ട​തി പ​രി​ശോ​ധി​ച്ചു. തു​ട​ര്‍​ന്ന് ഇ​ന്ന് കേ​സ് ഡ​യ​റി ഹാ​ജ​രാ​ക്കാ​ന്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഈ ​കാ​ര്യ​ങ്ങ​ൾ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ൽ വ​ന്നോ എ​ന്ന​റി​യാ​നാ​ണ് സി​ബി​ഐ​യോ​ട് കേ​സ് ഡ​യ​റി ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഈ ​മാ​സം എ​ട്ടി​ന് ഹ​ർ​ജി വീ​ണ്ടും പ​രി​ഗ​ണി​ക്കും.

ജെ​സ്‌​ന മ​രി​യ​യെ 2018 മാ​ര്‍​ച്ച് 22നു ​കാ​ണാ​താ​യ കേ​സി​ല്‍ പോ​ലീ​സും സി​ബി​ഐ​യും ഇ​നി​യും ക​ണ്ടെ​ത്താ​ത്ത​തും പ​രി​ഗ​ണി​ക്കാ​ത്ത​തു​മാ​യ സൂ​ച​ന​ക​ളും തെ​ളി​വു​ക​ളു​മാ​ണ് ജെ​യിം​സ് കോ​ട​തി​യി​ല്‍ സീ​ല്‍ ചെ​യ്ത ക​വ​റി​ല്‍ സ​മ​ര്‍​പ്പി​ച്ച​ത്.

അ​ജ്ഞാ​ത സു​ഹൃ​ത്തി​നെ​ക്കു​റി​ച്ചു വി​വ​രം ന​ൽ​കി​യി​ട്ടും ആ ​ദി​ശ​യി​ൽ അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കാ​ൻ സി​ബി​ഐ ത​യാ​റാ​യി​ല്ലെ​ന്ന് ജെ​സ്ന​യു​ടെ പി​താ​വ് ജ​യിം​സ് ജോ​സ​ഫ് ആ​രോ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണ​മാ​ണു ന​ട​ത്തി​യ​തെ​ന്നും കൂ​ടു​ത​ലാ​യി തെ​ളി​വു​ക​ൾ ന​ൽ​കി​യാ​ൽ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്താ​ൻ ത​യാ​റാ​ണെ​ന്നും സി​ബി​ഐ നി​ല​പാ​ടു സ്വീ​ക​രി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് രേ​ഖ​ക​ൾ ഉ​ണ്ടെ​ങ്കി​ൽ ഹാ​ജ​രാ​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്.

പു​ഞ്ച​വ​യ​ലി​ലു​ള്ള പി​തൃ​സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലേ​ക്കെ​ന്നു പ​റ​ഞ്ഞു പു​റ​പ്പെ​ട്ട ജെ​സ്‌​ന അ​വി​ടെ എ​ത്തി​യി​ട്ടി​ല്ലെ​ന്നും ഒ​രു അ​ജ്ഞാ​ത​സു​ഹൃ​ത്തു​മാ​യു​ള്ള അ​ടു​പ്പ​മാ​ണു മ​ക​ള്‍ അ​പാ​യ​പ്പെ​ടാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്നും ജെ​യിം​സ് സം​ശ​യി​ക്കു​ന്നു.

2021 ഫെ​ബ്രു​വ​രി​യി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്തെ​ങ്കി​ലും വ്യ​ക്ത​മാ​യ സൂ​ച​ന​ക​ളി​ല്ലാ​തെ ഫ​യ​ല്‍ മ​ട​ക്കു​ക​യാ​യി​രു​ന്നു. കേ​സി​ല്‍ സി​ബി​ഐ തു​ട​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ജെ​യിം​സ് കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്കി​യ​ത്.

ജെ​സ്‌​ന ജീ​വ​നോ​ടെ​യു​ണ്ടോ എ​ന്ന​തി​ല്‍ വ്യ​ക്ത​ത​യി​ല്ലെ​ന്നാ​യി​രു​ന്നു സി​ബി​ഐ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ട്. ര​ഹ​സ്യ സ്വ​ഭാ​വ​ത്തോ​ടെ​യാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണ​മെ​ങ്കി​ൽ ആ​ളി​ന്‍റെ ഫോ​ട്ടോ അ​ട​ക്ക​മു​ള്ള ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്നും പി​താ​വ് കോ​ട​തി​യി​ൽ ഫ​യ​ൽ ചെ​യ്ത ഹ​ർ​ജി​യി​ൽ ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു. തെ​ളി​വു​ക​ള്‍ താ​ര​ത​മ്യം ചെ​യ്ത ശേ​ഷ​മാ​കും തു​ട​ര​ന്വേ​ഷ​ണ ഹ​ര്‍​ജി​യി​ൽ കോ​ട​തി അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.