ത​മി​ഴ്നാ​ട്ടി​ലെ ആ​ദ്യ ബി​ജെ​പി എം​എ​ൽ​എ വേ​ലാ​യു​ധ​ൻ അ​ന്ത​രി​ച്ചു
Thursday, May 9, 2024 6:31 AM IST
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ ആ​ദ്യ ബി​ജെ​പി എം​എ​ൽ‌​എ സി. ​വേ​ലാ​യു​ധ​ൻ (73) അ​ന്ത​രി​ച്ചു. 1996 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ന്യാ​കു​മാ​രി​യി​ലെ പ​ത്മ​നാ​ഭ​പു​രം മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​മാ​ണു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ഡി​എം​കെ​യു​ടെ ബാ​ല ജ​നാ​ധി​പ​തി​യെ 4540 വോ​ട്ട​ക​ൾ​ക്കാ​ണു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ആ​ർ​എ​സ്എ​സ് സാ​മൂ​ഹ്യ​സം​ഘ​ട​ന​യാ​യ സേ​വാ​ഭാ​ര​തി​യു​മാ​യി അ​ടു​ത്തു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന വേ​ലാ​യു​ധ​ൻ അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത് കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രേ ഒ​ട്ടേ​റെ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ബി​ജെ​പി ത​മി​ഴ്നാ​ട് ഘ​ട​കം അ​ധ്യ​ക്ഷ​ൻ കെ. ​അ​ണ്ണാ​മ​ലൈ തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ചി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.