മു​ൻ എം​എ​ൽ​എ​യും ഗു​ണ്ടാ​ത്ത​ല​വ​നു​മാ​യ മു​ഖ്താ​ർ അ​ൻ​സാ​രി അ​ന്ത​രി​ച്ചു
Friday, March 29, 2024 1:26 AM IST
ല​ക്നോ: ഗു​ണ്ടാ​ത്ത​ല​വ​നും ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മു​ന്‍ എം​എ​ല്‍​എ​യു​മാ​യ മു​ഖ്താ​ര്‍ അ​ന്‍​സാ​രി (63) അ​ന്ത​രി​ച്ചു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മൗ​വി​ല്‍ നി​ന്ന് അ​ഞ്ച് ത​വ​ണ എം​എ​ല്‍​എ ആ​യി​ട്ടു​ള്ള അ​ദ്ദേ​ഹം 2005 മു​ത​ല്‍ ജ​യി​ലി​ലാ​യി​രു​ന്നു.

യു​പി​യി​ലെ ബാ​ന്ദ ജ​യി​ലി​ലാ​യി​രു​ന്ന മു​ഖ്താ​ര്‍ അ​ന്‍​സാ​രി​യെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് റാ​ണി ദു​ർ​ഗാ​വ​തി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ​യാ​യി​രു​ന്നു മ​ര​ണം. വ്യാ​ഴാ​ഴ്ച രാ​ത്രി 8.35 ഓ​ടെ​യാ​യി​രു​ന്നു അ​ന്ത്യ​മെ​ന്ന് ജ​യി​ല്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ബിജെപി നേ​താ​വി​നെ അ​ട​ക്കം കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ് മു​ഖ്താ​ര്‍ അ​ന്‍​സാ​രി. ര​ണ്ട് ത​വ​ണ ബ​ഹു​ജ​ന്‍ സ​മാ​ജ് വാ​ദി പാ​ര്‍​ട്ടി​യു​ടെ ബാ​ന​റി​ലും മൂ​ന്ന് ത​വ​ണ സു​ഹ​ല്‍​ദേ​വ് ഭാ​ര​തീ​യ സ​മാ​ജ് പാ​ര്‍​ട്ടി​യു​ടെ ബാ​ന​റി​ലു​മാ​യി​രു​ന്നു അ​ദ്ദേ​ഹം എം​എ​ല്‍​എ ആ​യ​ത്. 2014-ല്‍ ​വാ​രാ​ണ​സി​യി​ല്‍ നി​ന്ന് ലോ​ക്സ​ഭ​യി​ലേ​ക്കും മ​ത്സ​രി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.