അ​രി​സോ​ണ​യി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു
Tuesday, April 23, 2024 7:04 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ അ​രി​സോ​ണ​യി​ൽ തെ​ല​ങ്കാ​ന​യി​ൽ നി​ന്നു​ള്ള ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. നി​വേ​ശ് മു​ക്ക(19), ഗൗ​തം കു​മാ​ർ പാ​ർ​സി(19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പി​യോ​റി​യ​യി​ൽ വ​ച്ച് ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ മ​റ്റൊ​രു കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

നി​വേ​ശ് ക​രിം​ന​ഗ​ർ ജി​ല്ല​യി​ലെ ഹു​സു​റാ​ബാ​ദ് പ​ട്ട​ണ​ത്തി​ൽ നി​ന്നു​ള്ള​യാ​ളും ഗൗ​തം കു​മാ​ർ ജ​ങ്കാ​വ് ജി​ല്ല​യി​ലെ സ്റ്റേ​ഷ​ൻ ഘാ​ൻ​പൂ​രി​ൽ നി​ന്നു​ള്ള​യാ​ളു​മാ​ണ്. ഇ​രു​വ​രും അ​രി​സോ​ണ സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ഞ്ചി​നീ​യ​റി​ങ്ങി​ന് പ​ഠി​ക്കു​ക​യാ​യി​രു​ന്നു.

സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ൾ എ​തി​ർ​ദി​ശ​യി​ൽ നി​ന്ന് വ​ന്ന കാ​ർ ഇ​വ​രു​ടെ വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. നി​വേ​ശും ഗൗ​ത​മും സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു, ര​ണ്ട് കാ​റു​ക​ളു​ടെ​യും ഡ്രൈ​വ​ർ​മാ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഡോ​ക്ട​ർ ദ​മ്പ​തി​ക​ളാ​യ ന​വീ​നി​ന്‍റെ​യും സ്വാ​തി​യു​ടെ​യും മ​ക​നാ​ണ് നി​വേ​ശ്. മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്ന് ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും കു​ടും​ബ​ങ്ങ​ൾ ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.