മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ആ​യു​ധ​ങ്ങ​ളു​മാ​യി കേ​ര​ള പോ​ലീ​സി​ന്‍റെ ബ​സ് യാ​ത്ര!
Friday, May 3, 2024 5:44 PM IST
ക​ണ്ണൂ​ർ: മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് പോ​യ കേ​ര​ള പോ​ലീ​സി​ന് ഗ​താ​ഗ​ത​സൗ​ക​ര്യ​മൊ​രു​ക്കി​യി​ല്ലെ​ന്നു പ​രാ​തി. തെ​ര​ഞ്ഞെ​ടു​പ്പ് റൂ​ട്ട് മാ​ർ​ച്ചി​നു​ശേ​ഷം വാ​ഹ​നം ല​ഭി​ക്കാ​ത്ത​തി​നാ​ൽ ആ​യു​ധ​ങ്ങ​ളു​മാ​യി ഒ​ടു​വി​ൽ ലൈ​ൻ ബ​സി​നു പോ​കേ​ണ്ടി​വ​ന്നു പോ​ലീ​സു​കാ​ർ​ക്ക്.

മ​ഹാ​രാ​ഷ്ട്ര​യി​ലെ ജാ​ൽ​ഗ​ൺ ജി​ല്ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് പോ​യ കെ​എ​പി നാ​ലാം ബ​റ്റാ​ലി​യ​നി​ലെ പോ​ലീ​സു​കാ​ർ​ക്കാ​ണ് ദു​രി​തം നേ​രി​ടേ​ണ്ടി​വ​ന്ന​ത്. 50 പേ​രു​ള്ള പോ​ലീ​സ് സം​ഘ​ത്തി​ന്‍റെ റൂ​ട്ട് മാ​ർ​ച്ചാ​ണ് ന​ട​ത്തി​യ​ത്. 25 പേ​ർ​ക്ക് യാ​ത്ര ചെ​യ്യാ​വു​ന്ന ബ​സാ​ണ് അ​ധി​കൃ​ത​ർ ഒ​രു​ക്കി​യ​ത്.

ക്യാ​ന്പി​ൽ​നി​ന്ന് 40 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള സ്ഥ​ല​ത്താ​യി​രു​ന്നു റൂ​ട്ട് മാ​ർ​ച്ച്. അ​ങ്ങോ​ട്ടു​പോ​യ​പ്പോ​ൾ ര​ണ്ട് ട്രി​പ്പാ​യി സേ​നാം​ഗ​ങ്ങ​ളെ എ​ത്തി​ച്ചെ​ങ്കി​ലും തി​രി​കെ ഒ​രു ട്രി​പ്പ് മാ​ത്ര​മാ​ണ് പോ​ലീ​സു​കാ​രെ എ​ത്തി​ച്ച​ത്. ആ​യു​ധ​ങ്ങ​ളും തി​ര​ക​ളു​മാ​യി ലൈ​ൻ ബ​സി​ലാ​ണ് ബാ​ക്കി​യു​ള്ള പോ​ലീ​സു​കാ​ർ ക്യാ​ന്പി​ലെ​ത്തി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.