സ്കൂ​ട്ട​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് മൂ​ന്ന് മ​ര​ണം; മ​രി​ച്ച​വ​രി​ൽ അ​മ്മ​യും മ​ക​ളും
Friday, May 3, 2024 8:03 PM IST
ഇ​ടു​ക്കി: ചി​ന്ന​ക്ക​നാ​ലി​ൽ സ്കൂ​ട്ട​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​മ്മ​യും മ​ക​ളും ഉ​ൾ​പ്പ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു. തി​ടി​ന​ഗ​ർ സ്വ​ദേ​ശി അ​ഞ്ജ​ലി (25), മ​ക​ൾ അ​മ​യ (4), അ​ഞ്ജ​ലി​യു​ടെ ഭ​ർ​തൃ​സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ ജെ​ൻ​സി (19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​റ​ക്ക​ത്തി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട്ട​പ്പെ​ട്ട് താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. മൂ​ന്ന് പേ​രാ​ണ് സ്കൂ​ട്ട​റി​ലു​ണ്ടാ​യി​രു​ന്ന​ത്.

അ​ഞ്ജ​ലി​യും മ​ക​ളും സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. ജെ​ൻ​സി​യെ തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി​യാ​ണ് മ​രി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.