മേ​യ​ർ ആ​ര്യ​ക്കെ​തി​രേ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ ഇ​ന്ന് കേ​സ് ഫ​യ​ൽ ചെ​യ്യും
Saturday, May 4, 2024 5:08 AM IST
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ തി​രു​വ​ന​ന്ത​പു​രം മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​നും ഭ​ർ​ത്താ​വും എം​എ​ൽ​എ​യു​മാ​യ സ​ച്ചി​ൻ ദേ​വി​നു​മെ​തി​രേ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ യ​ദു ഇ​ന്ന് കേ​സ് ഫ​യ​ൽ ചെ​യ്യും.

തി​രു​വ​ന​ന്ത​പു​രം ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് കേ​സ് ഫ​യ​ൽ ചെ​യ്യു​ന്ന​ത്. മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​നും എം​എ​ൽ​എ സ​ച്ചി​ൻ ദേ​വി​നും പു​റ​മേ കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​ർ​ക്കെ​തി​രേ​യും കേ​സെ​ടു​ക്ക​ണ​മെ​ന്നാ​ണ് യ​ദു​വി​ന്‍റെ ആ​വ​ശ്യം.

മേ​യ​റും സം​ഘ​വും ബ​സ് ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ യ​ദു​വി​ന്‍റെ പ​രാ​തി​യി​ൽ ഇ​നി​യും പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടി​ല്ല. മേ​യ​റു​ടെ പ​രാ​തി​യി​ൽ ഡ്രൈ​വ​ർ​ക്കെ​തി​രേ മാ​ത്ര​മാ​ണ് കേ​സെ​ടു​ത്ത​ത്.

പോ​ലീ​സ് കേ​സെ​ടു​ക്കാ​ൻ മ​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡ്രൈ​വ​ർ യ​ദു ഇ​ന്നു മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്. സീ​ബ്രാ ലൈ​നി​ൽ കാ​റി​ട്ട് ബ​സ് ത​ട​ഞ്ഞ് കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ക​ണ്ട​ക്ട​റു​ടെ പ​രാ​തി. ഇ​തി​നി​ടെ ഡ്രൈ​വ​ർ മേ​യ​റോ​ട് അ​ശ്ലീ​ല ആം​ഗ്യം കാ​ണി​ക്കു​ന്ന​ത് ക​ണ്ടി​ട്ടി​ല്ലെ​ന്നു ബ​സ് ക​ണ്ട​ക്ട​ർ സു​ബി​ൻ ഇ​ന്ന​ലെ പോ​ലീ​സി​നു മൊ​ഴി ന​ൽ​കി.

ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യാ​ണ് സു​ബി​ൻ ഇ​ന്ന​ലെ മൊ​ഴി ന​ൽ​കി​യ​ത്. പി​ൻ​സീ​റ്റി​ലാ​യ​തി​നാ​ൽ ഒ​ന്നും ക​ണ്ടി​ട്ടി​ല്ല. മേ​യ​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തെ ബ​സ് ഓ​വ​ർ ടേ​ക് ചെ​യ്തി​ട്ടു​ണ്ടോ​യെ​ന്ന് അ​റി​യി​ല്ലെ​ന്നും മൊ​ഴി​യി​ൽ സു​ബി​ൻ പ​റ​യു​ന്നു.

ഇ​തി​നി​ടെ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ യ​ദു​വി​നെ​തി​രേ ന​ടി റോ​ഷ്ണ ഫേ​സ്ബു​ക്കി​ലൂ​ടെ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി. മ​ല​പ്പു​റ​ത്തു​നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്ക് വ​രു​ന്ന​തി​നി​ടെ കു​ന്നം​കു​ള​ത്ത് ത​ന്‍റെ വാ​ഹ​ന​ത്തെ യ​ദു അ​പ​ക​ട​ര​മാ​യ രീ​തി​യി​ൽ മ​റി​ക​ട​ന്നു​വെ​ന്നും ചോ​ദ്യം ചെ​യ്ത​പ്പോ​ൾ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും ന​ടി ആ​രോ​പി​ച്ചു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.