കെ​രെം ഷാ​ലോ​മി​ന് നേ​രെ റോ​ക്ക​റ്റ് ആ​ക്ര​മ​ണം; മൂ​ന്ന് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു
Monday, May 6, 2024 4:45 AM IST
ടെ​ൽ അ​വീ​വ്: ഗാ​സ മു​ന​മ്പി​ൽ നി​ന്ന് കെ​രെം ഷാ​ലോ​മി​നു നേ​രെ​യു​ണ്ടാ​യ റോ​ക്ക​റ്റ് ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി ഇ​സ്ര​യേ​ൽ സൈ​ന്യം. പ​രി​ക്കേ​റ്റ 12 പേ​രി​ൽ മൂ​ന്ന് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് സൈ​ന്യം എ​എ​ഫ്‌​പി​യോ​ട് പ​റ​ഞ്ഞു.

റ​ഫ അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​ത്ത് നി​ന്നും 14 റോ​ക്ക​റ്റു​ക​ൾ തൊ​ടു​ത്തു​വി​ട്ട​താ​യി സൈ​ന്യം അ​റി​യി​ച്ചു. ഇ​തി​നു മ​റു​പ​ടി​യാ​യി, വ്യോ​മ​സേ​ന ദ്രു​ത​ഗ​തി​യി​ലു​ള്ള പ്ര​തി​ക​ര​ണം ന​ട​ത്തു​ക​യും റോ​ക്ക​റ്റു​ക​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് സൈ​നി​ക വ​ക്താ​വ് പീ​റ്റ​ർ ലെ​ർ​ന​ർ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

ഞ​ങ്ങ​ളു​ടെ കാ​ഴ്ച​പ്പാ​ടി​ല്‍ ഇ​ത് വ​ള​രെ ഗൗ​ര​വ​മേ​റി​യ കാ​ര്യ​മാ​ണ്. ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​ല്ല. അ​പ​ക​ട മു​ന്ന​റി​യി​പ്പ് മു​ഴ​ങ്ങി​യി​ട്ടും സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ട​ത് എ​ങ്ങ​നെ​യാ​ണെ​ന്ന് അ​ന്വേ​ഷി​ക്കു​മെ​ന്ന് സൈ​നി​ക വ​ക്താ​വ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഭാ​ര​മേ​റി​യ യ​ന്ത്ര​ങ്ങ​ൾ, ടാ​ങ്കു​ക​ൾ, ബു​ൾ​ഡോ​സ​റു​ക​ൾ എ​ന്നി​വ​യ്‌​ക്ക് കാ​വ​ലി​രു​ന്ന സൈ​നി​ക​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.