നി​രോ​ധ​നം ലം​ഘി​ച്ച് വി​പി​എ​ൻ ഉ​പ​യോ​ഗി​ച്ചു; ര​ജൗ​രി​യി​ൽ ഒ​രാ​ൾ​ക്കെ​തി​രെ കേ​സ്
Wednesday, May 8, 2024 12:32 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ ര​ജൗ​രി​യി​ൽ വി​പി​എ​ൻ ഉ​പ​യോ​ഗി​ച്ച​തി​ന് ഒ​രാ​ൾ​ക്കെ​തി​രെ കേ​സ്. ക​ല​ക്കോ​ട് ത​ഹ​സി​ൽ ബ്രെ​വി മേ​ഖ​ല​യി​ലെ മു​ഹ​മ്മ​ദ് ദി​ഷാ​ൻ എ​ന്ന​യാ​ളെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ര​ജൗ​രി ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ വി​പി​എ​ൻ ഉ​പ​യോ​ഗി​ച്ച​തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത് ഇ​ത് മൂ​ന്നാ​മ​ത്തെ സം​ഭ​വ​മാ​ണ്. ചൊ​വ്വാ​ഴ്ച പോ​ലീ​സ് സം​ഘം പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ധ​ർ​മ​സാ​ൽ പ്ര​ദേ​ശ​ത്ത് വ​ച്ച് ഇ​യാ​ൾ ത​ന്‍റെ മൊ​ബൈ​ൽ ഫോ​ണി​ൽ വി​പി​എ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്.

മു​ഹ​മ്മ​ദ് ദി​ഷാ​ൻ ത​ന്‍റെ ഫോ​ണി​ൽ മൂ​ന്ന് വി​പി​എ​ൻ സോ​ഫ്റ്റ്‌​വെ​യ​റു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്ത് ഇ​ൻ​സ്റ്റാ​ൾ ചെ​യ്ത​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.