ഭ​ർ​ത്താ​വി​നെ കൈ​യും കാ​ലും കെ​ട്ടി​യി​ട്ട് പൊ​ള്ളി​ച്ചു, ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല്ലാ​ൻ ശ്ര​മം; യു​വ​തി അ​റ​സ്റ്റി​ൽ
Wednesday, May 8, 2024 12:46 AM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഭ​ർ​ത്താ​വി​നെ കൈ​യും കാ​ലും കെ​ട്ടി​യി​ട്ട് സി​ഗ​ര​റ്റ് കൊ​ണ്ട് പൊ​ള്ളി​ക്കു​ക​യും ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത യു​വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ബി​ജ്‌​നോ​റി​ലാ​ണ് സം​ഭ​വം. മെ​ഹ​ര്‍ ജ​ഹാ​ന്‍ ത​ന്നെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച​താ​യി മ​ന​ന്‍ സെ​യ്ദി​യാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. മ​യ​ക്കു​മ​രു​ന്ന് ക​ല​ര്‍​ത്തി​യ പാ​നീ​യം ന​ല്‍​കി മ​യ​ക്കി​ക്കി​ട​ത്തി​യ ശേ​ഷ​മാ​ണ് മ​ന​ന്‍ സെ​യ്ദി​യു​ടെ കൈ​കാ​ലു​ക​ള്‍ കെ​ട്ടി​യി​ട്ട​ത്.

തു​ട​ര്‍​ന്ന് ശ​രീ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സി​ഗ​ര​റ്റ് ഉ​പ​യോ​ഗി​ച്ച് പൊ​ള്ള​ലേ​ല്‍​പ്പി​ച്ചു എ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. യു​വാ​വി​ന്‍റെ ദേ​ഹ​ത്ത് ക​യ​റി​യി​രു​ന്നു മെ​ഹ​ര്‍ ജ​ഹാ​ന്‍ ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. സി​ഗ​ര​റ്റ് ഉ​പ​യോ​ഗി​ച്ച് പൊ​ള്ള​ലേ​ല്‍​പ്പി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം.

ഒ​രു വ​ര്‍​ഷം മു​ന്‍​പാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. ക​ല്യാ​ണ​ത്തി​ന് ശേ​ഷം കു​ടും​ബ​ത്തെ ഉ​പേ​ക്ഷി​ച്ച് മാ​റി താ​മ​സി​ക്കാ​ന്‍ ഭ​ര്‍​ത്താ​വി​നെ മെ​ഹ​ര്‍ ജ​ഹാ​ന്‍ നി​ര്‍​ബ​ന്ധി​ച്ചി​രു​ന്ന​താ​യും പ​തി​വാ​യി ഭാ​ര്യ യു​വാ​വി​നെ ഉ​പ​ദ്ര​വി​ച്ചി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​യു​ന്നു.

കൊ​ല​പാ​ത​ക​ശ്ര​മം, ആ​ക്ര​മ​ണം, പീ​ഡ​നം തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് മെ​ഹ​റി​നെ​തി​രെ കേ​സ് എ​ടു​ത്തി​ട്ടു​ള്ള​ത്. കേ​സി​ല്‍ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് സൂ​പ്ര​ണ്ട് ധ​രം​പാ​ൽ സിം​ഗ് പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.