അ​ഹ​മ്മ​ദാ​ബാ​ദ് ആ​കാ​ശ​ദു​ര​ന്തം; വി​മാ​ന​ത്തി​ൽ മ​ല​യാ​ളി​യും
Thursday, June 12, 2025 4:46 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട എ​യ​ർ​ഇ​ന്ത്യ വി​മാ​ന​ത്തി​ൽ മ​ല​യാ​ളി​യും. തി​രു​വ​ല്ല സ്വ​ദേ​ശി​നി ര​ഞ്ജി​ത ഗോ​പ​കു​മാ​റാ​ണ് അ​ഹ​മ്മ​ദാ​ബാ​ദി​ൽ നി​ന്നും ല​ണ്ട​നി​ലേ​ക്ക് പോ​യ​എ​യ​ര്‍ ഇ​ന്ത്യ ബോ​യിം​ഗ് 787 ഡ്രീം​ലൈ​ന​ര്‍ വി​മാ​ന​മാ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ര​ഞ്ജി​ത​യെ​ക്കു​റി​ച്ച് വി​വ​ര​മൊ​ന്നു​മി​ല്ല.

അ​തേ​സ​മ​യം, ബി​ജെ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ലാ​ണ് വി​മാ​നം ഇ​ടി​ച്ച​ത്. നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ വി​മാ​നം കെ​ട്ടി​ട​ത്തി​ൽ ഇ​ടി​ച്ച് ക​ത്തു​ക​യാ​യി​രു​ന്നു. ഹോ​സ്റ്റ​ലി​ലു​ണ്ടാ​യി​രു​ന്ന എ​ത്ര കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്ന് വ്യ​ക്ത​മ​ല്ല. അ​പ​ക​ട​ത്തി​ൽ 133 പേ​ർ മ​രി​ച്ചു എ​ന്നാ​ണ് വി​വ​രം. 169 ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രും 61 വി​ദേ​ശ​പൗ​ര​ന്മാ​രു​മാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.