ഇ​റാ​ൻ-​ഇ​സ്ര​യേ​ൽ സം​ഘ​ർ​ഷം; ന​യ​ത​ന്ത്ര വ​ഴി​യി​ലൂ​ടെ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ഇ​ന്ത്യ
Friday, June 13, 2025 9:30 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ - ഇ​സ്ര​യേ​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന​തി​ൽ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി ഇ​ന്ത്യ. സം​ഘ​ർ​ഷം രൂ​ക്ഷ​മാ​ക്കു​ന്ന ന​ട​പ​ടി​ക​ൾ പാ​ടി​ല്ലെ​ന്നും ച​ർ​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത തേ​ട​ണ​മെ​ന്നും ഇ​ന്ത്യ നി​ർ​ദ്ദേ​ശി​ച്ചു. ര​ണ്ട് രാ​ജ്യ​ങ്ങ​ളു​മാ​യും അ​ടു​ത്ത സു​ഹൃ​ദ് ബ​ന്ധ​മാ​ണ് ഇ​ന്ത്യ​യ്ക്കു​ള്ള​തെ​ന്നും അ​തി​നാ​ൽ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് എ​ന്ത് പി​ന്തു​ണ​യും ന​ൽ​കാ​ൻ ത​യ്യാ​റാ​ണെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

ആ​ണ​വ കേ​ന്ദ്ര​ങ്ങ​ളി​ല​ട​ക്ക​മു​ള്ള ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഇ​റാ​നി​ലെ ഇ​ന്ത്യ​ക്കാ​ർ ത​ത്ക്കാ​ലം താ​മ​സ​സ്ഥ​ല​ത്തു നി​ന്നും പു​റ​ത്തു പോ​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​മു​ണ്ട്.

ഇ​സ്ര​യേ​ലി​ലു​ള​ള ഇ​ന്ത്യ​ക്കാ​ർ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ത്തി​ൻ​റെ മു​ന്ന​റി​യി​പ്പു​ക​ൾ പാ​ലി​ക്ക​ണം എ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം നി​ർ​ദ്ദേ​ശി​ച്ചു. ഇ​റാ​ൻ വ്യോ​മ​മേ​ഖ​ല അ​ട​ച്ച​തി​നാ​ൽ എ​യ​ർ ഇ​ന്ത്യ​യു​ടെ പ​തി​നാ​റ് വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു വി​ടു​ക​യോ റ​ദ്ദാ​ക്കു​ക​യോ ചെ​യ്തി​രു​ന്നു.

മും​ബൈ​യി​ൽ നി​ന്ന് ല​ണ്ട​നി​ലേ​ക്കും ന്യൂ​യോ​ർ​ക്കി​ലേ​ക്കും പോ​യ വി​മാ​ന​ങ്ങ​ൾ തി​രി​ച്ചു വി​ളി​ച്ചു. അ​മേ​രി​ക്ക​യി​ൽ നി​ന്നും കാ​ന​ഡ​യി​ൽ നി​ന്നും ദി​ല്ലി​യി​ലേ​ക്കും ബം​ഗ​ളൂ​രു​വി​ലേ​ക്കും തി​രി​ച്ച എ​യ​ർ ഇ​ന്ത്യ വി​മാ​ന​ങ്ങ​ൾ ജി​ദ്ദ​യി​ലേ​ക്കും ഷാ​ർ​ജ​യി​ലേ​ക്കും യു​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും വ​ഴി​തി​രി​ച്ചു വി​ട്ടു.

സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യാ​ൽ പാ​ശ്ചാ​ത്യ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന​സ​ർ​വ്വീ​സു​ക​ൾ​ക്ക് ഇ​ത് പ്ര​സി​ന്ധി​യാ​കും. ഇ​ന്ത്യ, ഇ​സ്ര​യേ​ലി​ന്‍റെ നീ​ക്ക​ത്തെ അ​പ​ല​പി​ക്ക​ണം എ​ന്ന് സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ ആ​വ​ശ്യ​പ്പെ​ട്ടു. പ​ല​സ്തീ​ന് അ​നു​കൂ​ല​മാ​യ ഇ​ന്ത്യ​ൻ നി​ല​പാ​ട് ശ​ക്തി​പ്പെ​ടു​ത്ത​ണം എ​ന്നും സിപി​എം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.