ഒ​ഡീ​ഷ​യി​ൽ മു​ത​ല​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ട​മ്മ മ​രി​ച്ചു
Tuesday, June 17, 2025 3:32 AM IST
കേ​ന്ദ്ര​പാ​റ: ഒ​ഡീ​ഷ​യി​ൽ മു​ത​ല​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​മ​രി​ച്ചു. കേ​ന്ദ്ര​പാ​റ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. 45 കാ​രി​യാ​യ വീ​ട്ട​മ്മ​യാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

ഭി​താ​ർ​ക​നി​ക ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​ന് സ​മീ​പ​മു​ള്ള രാ​ജ്‌​ന​ഗ​ർ ഫോ​റ​സ്റ്റ് റേ​ഞ്ചി​നു കീ​ഴി​ലു​ള്ള ത​ൻ​ലാ​ഡി​യ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

ഖ​ര​ശ്രോ​ട്ട ന​ദി​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ ഇ​വ​രെ മു​ത​ല വെ​ള്ള​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ച​താ​യി പാ​ർ​ക്കി​ലെ ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ ചി​ത​ര​ഞ്ജ​ൻ ബ്യൂ​റ പ​റ​ഞ്ഞു. മ​രി​ച്ച യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​യി 10ല​ക്ഷം രൂ​പ ന​ൽ​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.