വൈ​റ​ലാ​കാ​ൻ പാ​മ്പി​നെ ചും​ബി​ച്ചു; ക​ർ​ഷ​ക​ൻ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ
Wednesday, June 18, 2025 4:36 AM IST
ല​ക്നോ: വൈ​റ​ലാ​കാ​ൻ പാ​മ്പി​നെ ചും​ബി​ക്കു​ന്ന റീ​ൽ​സ് ചി​ത്രീ​ക​രി​ച്ച​യാ​ൾ ക​ടി​യേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. ജി​തേ​ന്ദ്ര കു​മാ​ർ(50) എ​ന്ന ക​ർ​ഷ​ക​നാ​ണ് പാ​മ്പി​ന്‍റെ ക​ടി​യേ​റ്റ​ത്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​മ്രോ​ഹ ജി​ല്ല​യി​ലെ ഹൈ​ബ​ത്പൂ​ർ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ചും​ബി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പാ​മ്പ് നാ​വി​ൽ ക​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ പി​ന്നീ​ട് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു. പി​ന്നാ​ലെ രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ർ​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. കൃ​ഷി​സ്ഥ​ല​ത്തി​ന് സ​മീ​പ​ത്തെ മ​തി​ലി​ൽ പാ​മ്പി​നെ ക​ണ്ട​തോ​ടെ നാ​ട്ടു​കാ​ർ പ​രി​ഭ്രാ​ന്ത​രാ​യി. തു​ട​ർ​ന്ന് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ ജി​തേ​ന്ദ്ര കു​മാ​ർ പാ​മ്പി​നെ പി​ടി​കൂ​ടി. "അ​യാ​ൾ പാ​മ്പി​നെ ചും​ബി​ക്കാ​ൻ ശ്ര​മി​ച്ചു. അ​തി​നി​ടെ പാ​മ്പ് അ​യാ​ളു​ടെ നാ​വി​ൽ ക​ടി​ച്ചു. അ​തോ​ടെ ജി​തേ​ന്ദ്ര കു​മാ​ർ പാ​മ്പി​നെ കൈ​വി​ട്ടു'- ഗ്രാ​മ​ത്ത​ല​വ​ൻ ജ​യ്കി​ര​ത് സിം​ഗ് പ​റ​ഞ്ഞു.

ഇ​യാ​ൾ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യാ​ണ് വി​വ​രം. ആ​ദ്യം ജി​തേ​ന്ദ്ര കു​മാ​റി​നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ൽ ആ​രോ​ഗ്യ നി​ല വ​ഷ​ളാ​യ​തി​നാ​ൽ പി​ന്നീ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.