എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും ത​മ്മി​ല്‍ വ്യ​ത്യാ​സ​വു​മി​ല്ലെ​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍
Wednesday, June 18, 2025 11:14 PM IST
തി​രു​വ​ന​ന്ത​പു​രം: നി​ല​മ്പൂ​രി​ല്‍ വ്യാ​ഴാ​ഴ്ച വോ​ട്ടെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ ജ​ന​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ളെ​ക്കു​റി​ച്ചോ, വി​ക​സ​ന വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചോ കോ​ണ്‍​ഗ്ര​സി​ന്‍റെ​യും ഇ​ട​ത് പ​ക്ഷ​ത്തി​ന്‍റെ​യും നേ​താ​ക്ക​ള്‍​ക്ക് ഒ​ന്നും പ​റ​യാ​നി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍.

ബി​ജെ​പി​യെ​യും ആ​ര്‍​എ​സ്എ​സി​നെ​യും കു​റി​ച്ച് അ​നാ​വ​ശ്യ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ക മാ​ത്ര​മാ​ണ് ഇ​രു​പ​ക്ഷ​വും ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

വ​ര്‍​ഗീ​യ രാ​ഷ്ട്രീ​യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്ക​ണ​മെ​ങ്കി​ല്‍ ന​മു​ക്ക് ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ​യും പി​ഡി​പി​യെ​യും കു​റി​ച്ച് ച​ര്‍​ച്ച ചെ​യ്യാം. അ​വ​രെ രാ​ഷ്ട്രീ​യ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു വ​രു​ന്ന​തി​ലൂ​ടെ സം​ഭ​വി​ക്കു​ന്ന അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​മെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

RELATED NEWS